Flash News
Archives

Fitness

ഉണക്കപ്പഴങ്ങളും അമിതവണ്ണവും തമ്മിലൊരു ബന്ധമുണ്ട്..

Published:05 May 2018

ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊർജവും നല്ല കൊഴുപ്പും പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പഠനങ്ങള്‍

ഏതാനും വർഷങ്ങളായി അമിതവണ്ണം ബാധിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. വ്യായാമക്കുറവും ജോലിയും ജീവിതശൈലീ പ്രശ്നങ്ങളുമൊക്കെയാണ് ഭക്ഷണം അധികം കഴിക്കാത്തവരെ പോലും അമിതവണ്ണക്കാരാക്കി മാറ്റുന്നത്. എന്നാൽ  ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കില്ല. വണ്ണം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർ ഭക്ഷണം കുറച്ച് ഡ്രൈ ഫ്രൂട്ട്‌സ് കഴിച്ചു ശീലിച്ചോളൂവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.  


   ഉണക്കപ്പഴങ്ങളില്‍ അമിത ഊർജവും അമിത കൊഴുപ്പും ഉള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇവ നന്നല്ല എന്നാണ് പറയാറുളളത്. എന്നാല്‍ അങ്ങനെയല്ല, ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാർഥമല്ല എന്നുമാത്രമല്ല ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് അമിത വണ്ണം കുറയാന്‍ സഹായിക്കുകയും ചെയ്യും. 


  ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊർജവും നല്ല കൊഴുപ്പും പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ ഒഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പഠനത്തിന്‍റെ പൂർണവിവരങ്ങളുണ്ട്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top