Published:23 June 2019
തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞ് അവധിയാഘോഷത്തിലാണ് നടി വിദ്യാ ബാലൻ. ഇപ്പോൾ ഫ്ലോറിഡിയിലാണ് താരം. ഫ്ലോറിഡയിലെ ഗെറ്റോർ പാർക്കിൽ മുതലകൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെ വിഡിയോയാണിപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. വിദ്യ മുതലയ്ക്ക് തീറ്റി കൊടുക്കുന്നതിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
നിലപാടുകൾ തുറന്നു പറഞ്ഞ് പലപ്പോഴും വാർത്തകളിൽ ഇടം നേടിയ നടിയാണ് വിദ്യാ ബാലൻ. വണ്ണമുണ്ടെന്ന് പറഞ്ഞ് ബോഡിഷെയിമിങ്ങിന് ഇരയാകുന്നുണ്ടെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന വിദ്യയുടെ ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വസ്ത്രധാരണത്തെ പരിഹസിക്കുന്നവർക്ക് ചുട്ടമറുപടിയായി ബാലിയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളും വിദ്യ പങ്കുവച്ചിരുന്നു. ഐ ലൗ മൈ ഡ്രസ് എന്ന അടിക്കുറിപ്പോടെയാണ് വിദ്യ അന്ന് ചിത്രം പങ്കുവച്ചിരുന്നത്.