24
July 2019 - 5:46 am IST

Download Our Mobile App

Flash News
Archives

Mollywood

poornima

താരപുത്രിയ്ക്ക് ഇന്ന് പത്താം പിറന്നാൾ; ആശംസകളുമായി ആരാധകരും

Published:23 June 2019

ഇൻസ്റ്റഗ്രാമിലൂടെ മകൾക്ക് പിറന്നാളാശംസയും അച്ഛനും അമ്മയും അറിയിച്ചു. പിന്നാലെ തന്നെ ആരാധകരും താരപുത്രിയ്ക്ക് ആശംസകളുമായെത്തി. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് എന്‍റെ രാജകുമാരിയ്ക്ക് ഇന്ന് പത്ത് വയസായെന്നാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

താരദമ്പതികളായ ഇന്ദ്രജിത്തിന്‍റെയും പൂർണിമയുടെയും ഇളയ മകളാണ് നക്ഷത്ര. താരപുത്രിയിന്ന് പത്താം പിറന്നാൾ ആഘോഷിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ മകൾക്ക് പിറന്നാളാശംസയും അച്ഛനും അമ്മയും അറിയിച്ചു. പിന്നാലെ തന്നെ ആരാധകരും താരപുത്രിയ്ക്ക് ആശംസകളുമായെത്തി. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് എന്‍റെ രാജകുമാരിയ്ക്ക് ഇന്ന് പത്ത് വയസായെന്നാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

എന്‍റെ പ്രിയപ്പെട്ട മാലാഖയ്ക്ക് പിറന്നാളാശംസകൾ എന്നാണ് ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്നത്. ഇതിന് മുൻപ് സിനിമയിൽ ബാലതാരമായും നക്ഷത്ര എത്തിയിരുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാനകഥാപാത്രമായെത്തിയ ടിയാൻ എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്‍റെ മകളായാണ് നക്ഷത്രയെത്തിയത്. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു പൂർണിമ.

മക്കൾ വളർന്നതോടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൂർണിമ. ആഷിഖ് അബു ചിത്രം വൈറസിലൂടെ ശക്തമായ തിരിച്ചുവരവാണ് പൂർണിമ നടത്തിയത്. മൂത്തമകൾ പ്രാർഥനയും സിനിമയിൽ നേരത്തെയെത്തിയിരുന്നു. അഭിനയത്തേക്കാൾ സംഗീതത്തോടാണ് പ്രാർഥനയ്ക്ക് പ്രിയം. ഇതിനകം മൂന്ന് സിനിമകളിൽ പ്രാർഥന പാടിക്കഴിഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

My Queen turns 10 ♥️ #happybirthday #nakshatraindrajith #birthdaygirl #mommysgirl

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornima_i) on

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top