07
December 2019 - 5:38 pm IST

Download Our Mobile App

Flash News
Archives

Gadget

Huawei Mate X Foldable Phone

വാ​വേ​യു​ടെ ഫോ​ള്‍ഡ​ബി​ള്‍ സ്മാർട്ട്ഫോ​ണ്‍ സെ​പ്റ്റം​ബ​റി​ൽ

Published:23 June 2019

ഈ ​വ​ര്‍ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് വാ​വേ മേ​റ്റ് എ​ക്‌​സ് ഫോ​ള്‍ഡ​ബി​ള്‍ സ്മാ​ര്‍ട്‌​ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഫോ​ള്‍ഡ​ബി​ള്‍ സ്‌​ക്രീ​നു​ക​ള്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍ന്ന് സാം​സ​ങ് ഫോ​ള്‍ഡ​ബി​ള്‍ സ്മാ​ര്‍ട്‌​ഫോ​ണി​ന് വ​ലി​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​വേ ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു

ബെ​യ്ജി​ങ്: ചൈ​നീ​സ് സ്മാ​ര്‍ട്‌​ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ വാ​വേ​യു​ടെ ഫോ​ള്‍ഡ​ബി​ള്‍ സ്മാ​ര്‍ട്‌​ഫോ​ണ്‍ 'മേ​റ്റ് എ​ക്‌​സ്' സെ​പ്റ്റം​ബ​റി​ല്‍ പു​റ​ത്തി​റ​ക്കും. നേ​ര​ത്തെ ജൂ​ണി​ല്‍ ഫോ​ണ്‍ പു​റ​ത്തി​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സാം​സ​ങി​ന്‍റെ ഫോ​ള്‍ഡ​ബി​ള്‍ സ്മാ​ര്‍ട്‌​ഫോ​ണ്‍ സ്‌​ക്രീ​നു​ക​ള്‍ക്കു​ണ്ടാ​യ അ​തേ പ്ര​ശ്‌​ന​ങ്ങ​ള്‍ വ​രാ​തി​രി​ക്കാ​ന്‍ മേ​റ്റ് എ​ക്‌​സി​ന്‍റെ പി-​ഓ​എ​ല്‍ഇ​ഡി സ്‌​ക്രീ​നി​ല്‍ വേ​ണ്ട മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ള്‍ ത​ങ്ങ​ള്‍ വി​നി​യോ​ഗി​ച്ചു​വെ​ന്നും ഫോ​ണ്‍ സെ​പ്റ്റം​ബ​റി​ല്‍ എ​ത്തു​മെ​ന്നും വാ​വേ​യു​ടെ പ​ശ്ചി​മ യൂ​റോ​പ്യ​ന്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി​ന്‍സ​ന്‍റ് പാ​ങ് പ​റ​ഞ്ഞു.

ഈ ​വ​ര്‍ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് വാ​വേ മേ​റ്റ് എ​ക്‌​സ് ഫോ​ള്‍ഡ​ബി​ള്‍ സ്മാ​ര്‍ട്‌​ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഫോ​ള്‍ഡ​ബി​ള്‍ സ്‌​ക്രീ​നു​ക​ള്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍ന്ന് സാം​സ​ങ് ഫോ​ള്‍ഡ​ബി​ള്‍ സ്മാ​ര്‍ട്‌​ഫോ​ണി​ന് വ​ലി​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​വേ ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു

 സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ക്കൊ​ടു​വി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള ചൈ​നീ​സ് 3സി ​സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ മാ​ര്‍ക്ക് 'മേ​റ്റ് എ​ക്‌​സി​ന്' ല​ഭി​ച്ചി​രു​ന്നു. എ​റ്റ​വും​കൂ​ടു​ത​ല്‍ 65 വാ​ട്ട് ഔ​ട്ട്പു​ട്ട് വ​രു​ന്ന പു​തി​യ പ​വ​ര്‍ അ​ഡാ​പ്റ്റ​ര്‍ ഫോ​ണി​നൊ​പ്പം ഉ​ണ്ടാ​വു​മെ​ന്നാ​ണ് വി​വ​രം. മ​ട​ക്ക് നി​വ​ര്‍ത്തു​മ്പോ​ള്‍ എ​ട്ട് ഇ​ഞ്ച് സ്‌​ക്രീ​നും മ​ട​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍ 6.6 ഇ​ഞ്ച് സ്‌​ക്രീ​നു​മാ​ണ് മേ​റ്റ് എ​ക്‌​സി​ന് ഉ​ണ്ടാ​വു​ക.  സാം​സ​ങ് ഗ്യാ​ല​ക്‌​സി ഫോ​ള്‍ഡി​ല്‍ സ്‌​ക്രീ​ന്‍ നി​വ​ര്‍ത്തി​യാ​ല്‍ 7.3 ഇ​ഞ്ചും മ​ട​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍ 4.6 സ്‌​ക്രീ​നു​മാ​ണ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ക. എ​ട്ട് ജി​ബി റാം ​ശേ​ഷി​യു​ള്ള ഫോ​ണി​ല്‍ 1.8GHz ഒ​ക്റ്റാ​കോ​ര്‍ വാ​വേ ഹൈ​സി​ലി​ക്ക​ണ്‍ കി​രി​ന്‍ 980 പ്രൊ​സ​സ​ര്‍ ആ​ണ് ശ​ക്തി​പ​ക​രു​ന്ന​ത്. ആ​ന്‍ഡ്രോ​യി​ഡ് 9.0 ഓ​എ​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫോ​ണി​ല്‍ 4500 എം​എ​എ​ച്ച് ബാ​റ്റ​റി​യു​ണ്ടാ​വും. 


വാർത്തകൾ

Sign up for Newsletter



top