22
November 2019 - 1:31 pm IST

Download Our Mobile App

Flash News
Archives

World

explosion-at-rawalpindi-military-hospital-where-terrorist-masood-azhar-under-treatment

കൊടുംഭീകരൻ മസൂദ് അസ്ഹർ ചികിത്സയിലുള്ള പാക് ആശുപത്രിയിൽ സ്ഫോടനം (വീഡിയോ)

Published:24 June 2019

മാധ്യമങ്ങളെ ആശുപത്രി പരിസരത്തേക്ക് സൈന്യം പ്രവേശിപ്പിക്കുന്നില്ലെന്നും സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടക്കുന്നതായും ക്വറ്റയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്‌സാനുള്ള മിഅഖൈല്‍ ട്വീറ്റ് ചെയ്തു. മസൂദ് അസ്ഹറിനെ ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ ഇയാള്‍ പറയുന്നുണ്ട്.

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭ കരിമ്പട്ടിക‍യിൽ ഉൾപ്പെടുത്തിയിട്ടുള്ള പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹർ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. സ്ഫോടനത്തിൽ പത്തിലധികം പേർക്ക് പരുക്കേറ്റതായാണ് വിവരം. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. 

സൈനിക ആശുപത്രിയില്‍ നിന്നു പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം പാക്കിസ്ഥാനിലെ ചില മനുഷ്യാവകാശ പ്രവർത്തകരാണ് വിവരം ആദ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. മാധ്യമങ്ങളെ ആശുപത്രി പരിസരത്തേക്ക് സൈന്യം പ്രവേശിപ്പിക്കുന്നില്ലെന്നും സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടക്കുന്നതായും ക്വറ്റയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്‌സാനുള്ള മിഅഖൈല്‍ ട്വീറ്റ് ചെയ്തു. മസൂദ് അസ്ഹറിനെ ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ ഇയാള്‍ പറയുന്നുണ്ട്.

സ്‌ഫോടനത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും ചില പ്രാദേശി മാധ്യമങ്ങൾ ആക്രമണമാണ് നടന്നതെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് മസൂദ് അസ്ഹര്‍, റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയില്‍  ചികിത്സയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈനിക ആശുപത്രിയില്‍ ദിവസേന ഡയാലിസിസ് നടത്തി വരികയാണ് അസ്ഹറെന്ന് പാക് ഉദ്യോഗസ്ഥര്‍ സ്ഥീരികരിച്ചതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top