24
July 2019 - 6:48 am IST

Download Our Mobile App

Flash News
Archives

World

deep-earthquake-of-7-5-magnitude-hits-indonesia

ഇൻഡൊനേഷ്യയില്‍ 7.5 തീവ്രതയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

Published:24 June 2019

തിങ്കളാഴ്ച പുലർച്ചെയോടെ അനുഭവപ്പെട്ട ഭൂചലനം, റിക്റ്റർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. അതേസമയം, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജക്കാർത്ത: ഇൻഡൊനീഷ്യയിൽ അതിശക്തമായ ഭൂചലനമുണ്ടായെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെയോടെ അനുഭവപ്പെട്ട ഭൂചലനം, റിക്റ്റർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. അതേസമയം, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

പസഫിക് സമുദ്രത്തിന്‍റെ ഭാഗമായ ബാന്‍ഡ കടലിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രഭാഗത്ത് ഏകദേശം 220 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. അതേസമയം, ഭൂചലനത്തെ തുടർന്ന് സുനാമി ഭീഷണിയില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേയും പസഫിക് സുനാമി വാണിങ് സെന്‍ററും അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top