24
July 2019 - 5:43 am IST

Download Our Mobile App

Flash News
Archives

National

അമിത് ഷായുമായി എ.പി. അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി

Published:24 June 2019

പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ബിജെപിയിലേക്ക് സ്വാഗതം ചെയ്ത അമിത് ഷാ എന്ന് ബിജെപിയില്‍ ചേരുമെന്ന്  അറിയിക്കണമെന്ന് പറഞ്ഞതായി അബ്ദുള്ളക്കുട്ടി. കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാർലമെന്‍ററി പാർട്ടി ഓഫിസിൽ ദേശീയ നേതാക്കളുമായി അബ്‍ദുള്ളക്കുട്ടി ചർച്ച നടത്തി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ബിജെപി അഖിലേന്ത്യാ പ്രസിഡന്‍റും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി  മുന്‍ എംപി  എ.പി. അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി.

പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ബിജെപിയിലേക്ക് സ്വാഗതം ചെയ്ത അമിത് ഷാ എന്ന് ബിജെപിയില്‍ ചേരുമെന്ന്  അറിയിക്കണമെന്ന് പറഞ്ഞതായി അബ്ദുള്ളക്കുട്ടി. കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാർലമെന്‍ററി പാർട്ടി ഓഫിസിൽ ദേശീയ നേതാക്കളുമായി അബ്‍ദുള്ളക്കുട്ടി ചർച്ച നടത്തി.

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കനത്ത പരാജയത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിയതിന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജൻഡയ്ക്ക് ലഭിച്ച അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

വിശദീകരണം കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും പോസ്റ്റിൽ അബ്ദുള്ളക്കുട്ടി ഉറച്ച് നിന്നതോടെയാണ് നടപടിയുണ്ടായത്.


വാർത്തകൾ

Sign up for Newsletter



top