24
July 2019 - 5:42 am IST

Download Our Mobile App

Flash News
Archives

National

jagan-reddy

നാ​യി​ഡു നി​ർ​മി​ച്ച കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് ജ​ഗ​ൻ

Published:24 June 2019

നാ​യി​ഡു​വി​ന്‍റെ വ​സ​തി​ക്ക് സ​മീ​പ​ത്താ​യി എ​ട്ട് കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച പ്ര​ജാ വേ​ദി​ക എ​ന്ന പേ​രി​ലു​ള്ള കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ മു​ന്‍മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി. നാ​യി​ഡു​വി​ന്‍റെ വ​സ​തി​ക്ക് സ​മീ​പ​ത്താ​യി എ​ട്ട് കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച പ്ര​ജാ വേ​ദി​ക എ​ന്ന പേ​രി​ലു​ള്ള കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 ന​ദി​ക്ക് സ​മീ​പ​ത്താ​യി നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ചാ​ണ് കെ​ട്ടി​ടം പ​ണി​തി​രി​ക്കു​ന്ന​തെ​ന്നും പൊ​ളി​ച്ചു​നീ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന ഒ​രു സ​ര്‍ക്കാ​രാ​ണി​ത. എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ക്കും. അ​നു​മ​തി​യി​ല്ലാ​തെ ആ​ര് കെ​ട്ടി​ടം പ​ണി​താ​ലും ഏ​ത് സാ​ധാ​ര​ണ​ക്കാ​ര​ന്‍ പ​ണി​താ​ലും പൊ​ളി​ച്ചു​മാ​റ്റു​മെ​ന്നും ജ​ഗ​ൻ വ്യ​ക്ത​മാ​ക്കി.

 പാ​ര്‍ട്ടി യോ​ഗ​ങ്ങ​ളു​ള്‍പ്പെ​ടെ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍ക്ക് വേ​ണ്ടി​യാ​യി​രു​ന്നു നാ​യി​ഡു വ​സ​തി​യും ഹാ​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ് ക്യാ​പ്പി​റ്റ​ല്‍ റീ​ജി​യ​ന്‍ അ​തോ​റി​റ്റി​യാ​യി​രു​ന്നു ഹാ​ള്‍ നി​ർ​മി​ച്ചു​ന​ല്‍കി​യ​ത്. 2016 മു​ത​ല്‍ കൃ​ഷ്ണ ന​ദീ തീ​ര​ത്തു​ള്ള വ​സ​തി​യി​ലാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു താ​മ​സി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും അ​മ​രാ​വ​തി​യി​ലേ​ക്ക് ഭ​ര​ണ​കേ​ന്ദ്രം മാ​റ്റി​യ​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്ന ഇ​ത്.

ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍ക്കാ​യി തു​ട​ര്‍ന്നും ഓ​ഫീ​സ് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​യി​ഡു ജ​ഗ​ന്‍മോ​ഹ​ന്‍ റെ​ഡ്ഡി​യ്ക്ക്  ക​ത്ത​യ​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വ​സ​തി​യാ​യി ഹാ​ള്‍ ഉ​ള്‍പ്പെ​ടെ അ​നു​വ​ദി​ച്ചു ത​ര​ണ​മെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ ആ​വ​ശ്യം.എ​ന്നാ​ല്‍ ച​ന്ദ്ര​ബാ​ബു നാ​യി​ഡു കു​ടും​ബ​ത്തോ​ടൊ​പ്പം അ​വ​ധി ചി​ല​വ​ഴി​ക്കാ​നാ​യി വി​ദേ​ശ​ത്ത് പോ​യ​സ​മ​യ​ത്ത് ത​ന്നെ സ​ര്‍ക്കാ​ര്‍ കെ​ട്ടി​ടം ഏ​റ്റെ​ടു​ക്കു​ക​യും ക​ള​ക്റ്റ​റു​മാ​യു​ള്ള യോ​ഗം ന​ട​ത്തി തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

വൈ​എ​സ്ആ​ര്‍ കോ​ണ്‍ഗ്ര​സ് പ്ര​തി​കാ​ര രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും  കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റേ​താ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി വ​സ്തു​ക്ക​ള്‍ അ​വ​ര്‍ ന​ശി​പ്പി​ച്ചെ​ന്നും യാ​തൊ​രു മ​ന​സാ​ക്ഷി​യും കാ​ണി​ച്ചി​ല്ലെ​ന്നും ടി​ഡി​പി ആ​രോ​പി​ച്ചു.
 


വാർത്തകൾ

Sign up for Newsletter



top