08
December 2019 - 12:53 am IST

Download Our Mobile App

Flash News
Archives

World

mount-everest-polluted

മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി എ​വ​റ​സ്റ്റ്

Published:24 June 2019

പ​ർ​വ​താ​രോ​ഹ​ണ​ത്തി​നാ​യി അ​നു​മ​തി ന​ൽ​കാ​ൻ ഒ​രാ​ൾ​ക്ക്  30,000 ഡോ​ള​ർ വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള തു​ക​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, ഭ​ക്ഷ​ണ​പാ​ക്ക​റ്റു​ക​ൾ, ക​യ​റു​ക​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി​യാ​ണ് എ​വ​റ​സ്റ്റി​ൽ ഓ​രോ വ​ർ​ഷ​വും കു​മി​ഞ്ഞു കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ൾ.

കാ​ഠ്മ​ണ്ഡു: പ​ർ​വ​താ​രോ​ഹ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് എ​വ​റ​സ്റ്റ്. പ​ർ​വ​താ​രോ​ഹ​ക​ർ  താ​മ​സി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ക്കു​ന്ന താ​ത്കാ​ലി​ക ടെ​ൻ​ഡു​ക​ൾ മു​ത​ൽ മ​നു​ഷ്യ​വി​സ​ർ​ജ്യം വ​രെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ ജ​ല​സം​ഭ​ര​ണി​ക​ളെ പോ​ലും മ​ലി​ന​മാ​ക്കി​യി​രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

പ​ർ​വ​താ​രോ​ഹ​ണ​ത്തി​നാ​യി അ​നു​മ​തി ന​ൽ​കാ​ൻ ഒ​രാ​ൾ​ക്ക്  30,000 ഡോ​ള​ർ വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള തു​ക​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, ഭ​ക്ഷ​ണ​പാ​ക്ക​റ്റു​ക​ൾ, ക​യ​റു​ക​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി​യാ​ണ് എ​വ​റ​സ്റ്റി​ൽ ഓ​രോ വ​ർ​ഷ​വും കു​മി​ഞ്ഞു കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ൾ. ഇ​ത്ത​വ​ണ​ത്തെ  മാ​ലി​ന്യ​സം​സ്ക​ര​ണം പ​ക്ഷേ അ​ത്ര​യെ​ളു​പ്പ​മ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. 

700 പേ​രാ​ണ് ഇ​ത്ത​വ​ണ മ​ല ക​യ​റി​യ​ത്. എ​വ​റ​സ്റ്റി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള ക്യാം​പ് സൈ​റ്റ് 8000മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ്. ഇ​വി​ട​ത്തെ ശ​ക്ത​മാ​യ കാ​റ്റ് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് ഓ​ക്സി​ജ​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​ണ്. അ​തി​നു പു​റ​കേ ക​ടു​ത്ത മ​ഞ്ഞും  മാ​ലി​ന്യ​നീ​ക്ക​ത്തി​ന് വി​ഘാ​ത​മാ​കു​ന്നു​വെ​ന്ന് ഷെ​ർ​പ ദ​വ  സ്റ്റീ​വ​ൻ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ഷെ​ർ​പ എ​വ​റ​സ്റ്റി​ലെ​മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ണ്. 

പ​ർ​വ​താ​രോ​ഹ​ണ​ത്തി​ടെ ശ്വാ​സം പോ​ലും കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ താ​മ​സി​ക്കാ​ൻ കെ​ട്ടി​യ ടെ​ൻ​ഡു​ക​ൾ അ​ഴി​ച്ചെ​ടു​ക്കാ​ൻ ഒ​ന്നും മെ​ന​ക്കെ​ട്ടെ​ന്നു വ​രി​ല്ലെ​ന്ന് ഷെ​ർ​പ. ഈ ​ടെ​ൻ​ഡു​ക​ൾ പി​ന്നീ​ട് മ​ഞ്ഞു പെ​യ്ത് പാ​തി​യോ​ളം മൂ​ടി​യ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. 
ഇ​വ പു​റ​ത്തെ​ടു​ക്കാ​ൻ ത​ന്നെ ഒ​രു മ​ണി​ക്കൂ​റോ​ളം വേ​ണ്ടി വ​രും.  ബേ​സ് ക്യാം​പി​നു താ​ഴെ താ​മ​സി​ക്കു​ന്ന  ഗ്രാ​മീ​ണ​ർ മ​ഞ്ഞു​രു​കി ഒ​ഴു​കി വ​രു​ന്ന വെ​ള്ള​മാ​ണ് കു​ടി​ക്കാ​ൻ പോ​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ർ​വ​താ​രോ​ഹ​ക​ർ മ​ഞ്ഞി​ൽ വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​ത് ഇ​വ​രെ വ​ലി​യ രീ​തി​യി​ൽ ത​ന്നെ ബാ​ധി​ക്കു​ന്നു​ണ്ട്. 

നേ​പ്പാ​ളി​ക​ൾ എ​വ​റ​സ്റ്റി​നെ ലോ​ക​ത്തി​ന്‍റെ ത​ന്‍റെ  മാ​താ​വാ​യാ​ണ് ക​രു​തു​ന്ന​ത്. അ​ഥു കൊ​ണ്ട് ത​ന്നെ പ​ർ​വ​ത​ത്തെ മ​ലി​ന​മാ​ക്കു​ന്ന​ത് അ​വ​രെ പ്ര​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. എ​വ​റ​സ്റ്റ് ഞ​ങ്ങ​ളു​ടെ ദൈ​വ​മാ​ണ്. ആ ​ദൈ​വ​ത്തെ ഇ​ങ്ങ​നെ അ​ഴു​ക്കാ​ക്കി മാ​റ്റു​ന്ന​ത് കാ​ണു​മ്പോ​ൾ സ​ങ്ക​ടം തോ​ന്നു​ന്നു​വെ​ന്ന് പ​ർ​വ​താ​രോ​ഹ​ക കൂ​ടി​യാ​യ നി​മ ഡോ​മ പ​റ​യു​ന്നു. മ​നു​ഷ്യ വി​സ​ർ​ജ്യം എ​ങ്ങ​നെ ഒ​ഴി​വാ​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​ത്യേ​ക നി​ർ​ദേ​ശ​മോ നി​യ​മ​ങ്ങ​ളോ ഇ​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന​പ്ര​ശ്നം. 


വാർത്തകൾ

Sign up for Newsletter



top