22
November 2019 - 2:03 pm IST

Download Our Mobile App

Flash News
Archives

Cricket

അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശ്

Published:24 June 2019

ഷാക്കിബ് അൽ ഹസന്‍റെ ബാറ്റിങ് ബൗളിങ് മികവിലാണ് ബംഗ്ലാദേശിന്‍റെ വിജയം. 50 റൺസെടുത്ത ഷാക്കിബ് അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് അഫ്ഗാന്‍റെ 58 റണ്‍സെടുത്തിരുന്നു. 24 റണ്‍സെടുത്ത റഹ്‌മത്ത് ഷായെ ഷാക്കിബ് അല്‍ ഹസന്‍ ആദ്യം പുറത്താക്കി.

സതാംപ്‌ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്‍റെ 262 റണ്‍സ് പിന്തുടരുന്ന അഫ്‌ഗാന് മികച്ച തുടക്കം ലഭിച്ചെങ്കിലും 47 ഓവറിൽ 200 റൺസ് എടുത്തപ്പോഴേക്കും ഓൾ‌ ഔട്ടായി.

ഷാക്കിബ് അൽ ഹസന്‍റെ ബാറ്റിങ് ബൗളിങ് മികവിലാണ് ബംഗ്ലാദേശിന്‍റെ വിജയം. 50 റൺസെടുത്ത ഷാക്കിബ് അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് അഫ്ഗാന്‍റെ 58 റണ്‍സെടുത്തിരുന്നു. 24 റണ്‍സെടുത്ത റഹ്‌മത്ത് ഷായെ ഷാക്കിബ് അല്‍ ഹസന്‍ ആദ്യം പുറത്താക്കി.

49 റൺസെടുത്ത സാമില്ലയാണ് അഫ്ഗാന്‍റെ ടോപ്പ് സ്കോറർ. നൈബ് 47 റൺസും റഹ്മത്ത് ഷാ 24 റൺസും നജ്ബുള്ള 23 റൺ‌സും അസ്ഗർ 20 റൺ‌സും ഇക്റം അലിയും ഷാഹിദിയും 11 വീതം റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അഞ്ചും റഹ്മാൻ രണ്ടും സെയ്ഫുദ്ദീൻ , ഹോസൈൻ‌ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്‌ഫീഖുറിന്‍റെയും ഷാക്കിബിന്‍റെയും അര്‍ദ്ധ സെഞ്ചുറിയില്‍ ഏഴ് വിക്കറ്റിന് 262 റണ്‍സെടുത്തു. ഷാക്കിബ് 51 റണ്‍സെടുത്തും മുഷ്‌ഫീഖുര്‍ 83 റണ്‍സുമായും പുറത്തായി. തമീം ഇക്‌ബാല്‍(26), മൊസദാക്ക് ഹൊസൈന്‍(35), മഹമുദുള്ള(27), ലിറ്റണ്‍ ദാസ്(16), സൗമ്യ സര്‍ക്കാര്‍(3), മുഹമ്മദ് സൈഫുദ്ധീന്‍(2) എന്നിങ്ങനെയാണ്  സ്‌കോര്‍.


വാർത്തകൾ

Sign up for Newsletter



top