22
November 2019 - 1:44 pm IST

Download Our Mobile App

Flash News
Archives

Kerala

kannur-central-jail-raid-continues-again-seized-mobile-phones

കണ്ണൂർ ജയിലിൽ റെയ്ഡ് തുടരുന്നു: ഇന്ന് സ്മാർട്ട് ഫോണും പവർ ബാങ്കും; ജാമർ സ്ഥാപിച്ചേക്കും

Published:25 June 2019

ഇന്നു നടന്ന പരിശോധനയില്‍ അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 10 മൊബൈലുകളാണ് പിടികൂടിയത്. നാല് പവർ ബാങ്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് തുടരുന്നു. ഇന്നു നടന്ന പരിശോധനയില്‍ അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 10 മൊബൈലുകളാണ് പിടികൂടിയത്. നാല് പവർ ബാങ്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതലാണ് വീണ്ടും പരിശോധന നടത്തിയത്. അതേസമയം, ജയിലുകളിൽ മൊബൈൽ ഫോൺ ജാമർ ഘടിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിൽ വിയ്യൂർ, കണ്ണൂർ ജയിലുകളിൽ നിന്നും നിരവധി മൊബൈല്‍ ഫോണുകളും കഞ്ചാവും പണവും പിടിച്ചെടുത്തിരുന്നു. ഫോണുകൾ മണ്ണിലും ചുമരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിനെ തുടർന്ന് ടി.പി വധക്കേസ് പ്രതികളെ വീണ്ടും ജയിൽ മാറ്റാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.


വാർത്തകൾ

Sign up for Newsletter



top