21
July 2019 - 1:01 pm IST

Download Our Mobile App

Flash News
Archives

Kerala

government-opposed-muslim-league-submission-on-bifurcation-of-malappuram

മലപ്പുറം ജില്ല വിഭജനം: ലീഗിന്‍റെ ‌‌‌പ്രമേയം തള്ളി; രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ

Published:25 June 2019

അധികാരത്തിലിരുന്നപ്പോൾ മുസ്ലീം ലീഗിന് തോന്നാത്ത കാര്യം ഇപ്പോൾ ഉന്നയിക്കുന്നതിന്‍റെ ഉദ്ദേശ്യശുദ്ധി എന്താണെന്നും മന്ത്രി ചോദിച്ചു. കെ.എൻ.എ. ഖാദറിന്‍റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകുകയായിരുന്നു മന്ത്രി ജയരാജൻ.

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല കൂടി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ കെ.എൻ.എ ഖാദറിന്‍റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം സർക്കാർ തള്ളി. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തി ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്തന്നതിന് പകരം പുതിയ ജില്ലകൾ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്ന് മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കി. 

ജില്ലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ജില്ലാ വിഭജനം ലളിതമല്ലെന്നും നിരവധി രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെന്നും ജയരാജൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി. അധികാരത്തിലിരുന്നപ്പോൾ മുസ്ലീം ലീഗിന് തോന്നാത്ത കാര്യം ഇപ്പോൾ ഉന്നയിക്കുന്നതിന്‍റെ ഉദ്ദേശ്യശുദ്ധി എന്താണെന്നും മന്ത്രി ചോദിച്ചു. കെ.എൻ.എ. ഖാദറിന്‍റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു രാവിലെ കെ.എൻ.എ ഖാദർ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ജനസംഖ്യയെ അടിസ്ഥാനമാക്കി മലപ്പുറം ജില്ല വിഭജിക്കണമെന്നായിരുന്നു ഖാദറിന്‍റെ ആവശ്യം.


വാർത്തകൾ

Sign up for Newsletter



top