21
July 2019 - 1:09 pm IST

Download Our Mobile App

Flash News
Archives

National

supreme-court-rejects-congress-plea-on-gujarat-rajya-sabha-election

കോൺഗ്രസിന് തിരിച്ചടി: സുപ്രീം കോടതി ഹർജി തള്ളി; ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടം 

Published:25 June 2019

തെരഞ്ഞെടുപ്പ് കമ്മീഷൻ വിഞ്ജാപനം പുറപ്പെടുവിച്ചതിനാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ബി.ആർ ഗവായിയും അടങ്ങിയ ബെഞ്ച് വിസമ്മിച്ചത്. 

ന്യൂഡൽഹി: ഗുജറാത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളില്‍ നടത്തുന്നതിനെതിരേ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഞ്ജാപനം പുറപ്പെടുവിച്ചതിനാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ബി.ആർ ഗവായിയും അടങ്ങിയ ബെഞ്ച് വിസമ്മിച്ചത്. 

ഇതോടെ ഗുജറാത്തില്‍ രാജ്യസഭാതിരഞ്ഞെടുപ്പ് രണ്ടുഘട്ടമായിത്തന്നെ നടത്താം. ഹര്‍ജിക്കാരന് തെരഞ്ഞെടുപ്പിനുശേഷം ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാം. ഇതോടെ രാജ്യസഭാ തെരഞ്ഞടുപ്പില്‍ രണ്ട് സീറ്റും ബിജെപി ജയിക്കുമെന്നുറപ്പായി. ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിൽ ബി.ജെ.പി.ക്ക് നൂറും കോൺഗ്രസിന് 71ഉം എംഎൽഎമാരാണുള്ളത്. ഏഴ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഗുജറാത്തിൽ നിന്നാകും രാജ്യസഭയിൽ എത്തുക.


വാർത്തകൾ

Sign up for Newsletter



top