21
July 2019 - 12:03 pm IST

Download Our Mobile App

Flash News
Archives

Kerala

special-investigation-claims-no-evidence-against-pk-shyamala-in-anthoor-suicide-row

പ്രവാസിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി, ശ്യാമളക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം

Published:25 June 2019

ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സാജന്‍റെ കൺവെൻഷൻ സെന്‍ററിന് ലൈസൻസ് നൽകാൻ എൻജിനീയർ ശുപാർശ ചെയ്തിട്ടും സെക്രട്ടറി ലൈസൻസ് നൽകിയില്ലെന്നും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. 

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ പ്രാഥമികമായി തെളിവുകള്‍ ഇല്ലെന്ന് അന്വേഷണസംഘം. അതേസമയം, ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സാജന്‍റെ കൺവെൻഷൻ സെന്‍ററിന് ലൈസൻസ് നൽകാൻ എൻജിനീയർ ശുപാർശ ചെയ്തിട്ടും സെക്രട്ടറി ലൈസൻസ് നൽകിയില്ലെന്നും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. 

കഴിഞ്ഞദിവസം സാജന്‍റെ വീട്ടിലെത്തിയ അന്വേഷണസംഘം വിശദമായ പരിശോധന നടത്തിയിരുന്നു. സാജന്‍റെ മുറിയിൽ നിന്നു ഒരു ഡയറി കണ്ടെത്തിയിരുന്നെങ്കിലും ഇതിൽ ആത്മഹത്യയുമായി ബന്ധപ്പെട്ട കുറിപ്പോ, ആരെയെങ്കിലും പേരെടുത്ത് പറയുന്ന വിവരങ്ങളോ ലഭിച്ചില്ല. വികസനവിരോധി എന്ന പരാമര്‍ശം ഡയറിയിലുണ്ടെങ്കിലും അതാരെക്കുറിച്ചാണെന്ന് സാജന്‍ രേഖപ്പെടുത്തിയിട്ടില്ല. ഡയറിക്കുറിപ്പിനൊപ്പം ഇന്നലെ നഗരസഭാ ഓഫീസിലും പരിശോധന നടത്തിയ അന്വേഷണ സംഘത്തിന് ശ്യാമളക്കെതിരായ തെളിവുകൾ ലഭിച്ചിട്ടില്ല.

അതേസമയം, ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന നിലപാടിലാണ് കുടുംബം. ശ്യാമളക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ കഴിഞ്ഞ ദിവസവും സാജന്‍റെ കുടുംബം ആവർത്തിച്ചു. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ പാറയിൽ സാജന്‍ ആത്മഹത്യ ചെയ്‌തത്‌.


വാർത്തകൾ

Sign up for Newsletter



top