22
November 2019 - 1:34 pm IST

Download Our Mobile App

Flash News
Archives

National

mnc-bids-record-price-for-plot-in-mumbai-bkc

മുംബൈയില്‍ ഒരു സെന്‍റ് സ്ഥലത്തിന് 7.45 കോടി രൂപ; റെക്കോഡ്

Published:25 June 2019

മുംബൈയിൽ വാണിജ്യപരമായി ഏറെ പ്രാധാന്യമുളള ബാന്ദ്ര- കുർള കോപ്ലക്സിൽ ഓഫീസ് നിർമിക്കാൻ സുമിറ്റോമോ തീരുമാനിച്ചത്. ഇതിനായി മൂന്ന് ഏക്കർ ഭൂമിക്ക് 2,238 കോടി രൂപ നൽകാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്പാൻ കമ്പനി മുംബൈ മെട്രോപൊളിറ്റൻ റീജ്യൻ ഡവലപ്പ്മെന്‍റ് അഥോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

മുംബൈ: ഒരിക്കലും ഉറങ്ങാത്ത നഗരമെന്ന വിശേഷണവും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിനുണ്ട്. എന്നാൽ ഒരിടവേളയ്ക്കു ശേഷം സജീവമാകുന്ന റിയൽ എസ്റ്റേറ്റ് മേഖലയിൽ, കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു സ്ഥലമിടപാടിനു ലഭിച്ച ഓഫർ കേട്ടാൽ‌ സാദാരണക്കാരായ നിക്ഷേപകരുടെ ഉറക്കം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. മുംബൈയിലെ ബാന്ദ്ര- കുർള കോപ്ലക്സിൽ (ബി.കെ.സി) ഭൂമി വാങ്ങാൻ ജപ്പാനീസ് കമ്പനിയായ സുമിറ്റോമോയാണ് ഈ റെക്കോഡ് വില ഓഫർ ചെയ്തിരിക്കുന്നത്. ഒരു സെന്‍റ് സ്ഥലത്തിന് 7.45 കോടി രൂപ!.

രാജ്യത്ത് കമ്പനിയുടെ പ്രവർത്തനം കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് മുംബൈയിൽ വാണിജ്യപരമായി ഏറെ പ്രാധാന്യമുളള ബാന്ദ്ര- കുർള കോപ്ലക്സിൽ ഓഫീസ് നിർമിക്കാൻ സുമിറ്റോമോ തീരുമാനിച്ചത്. ഇതിനായി മൂന്ന് ഏക്കർ ഭൂമിക്ക് 2,238 കോടി രൂപ നൽകാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്പാൻ കമ്പനി മുംബൈ മെട്രോപൊളിറ്റൻ റീജ്യൻ ഡവലപ്പ്മെന്‍റ് അഥോറിറ്റിക്ക് (എം.എം.ആർ.ഡി.എ) അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഒരു ഏക്കറിന് 745 കോടി രൂപ. ഒരു ഏക്കറിനെ അടിസ്ഥാനമാക്കിയാൽ രാജ്യത്തെ ഏറ്റവും വലിയ സ്ഥലമിടപാടാണിതെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലുളളവർ പറയുന്നു. 

അതേസമയം, ബി.കെ.എസിലെ മൂന്ന് ഏക്കർ ഭൂമി വാങ്ങാനായി നിലവിൽ സുമിറ്റോമോ മാത്രമാണ് അപേക്ഷ നൽകിയിരിക്കുന്നതെന്നും ബിഡിന്മേൽ നടപടികൾ പുരോഗമിക്കുകയാണെന്നും എം.എം.ആർ.ഡി.എ അധികൃതർ അറിയിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും പോലുള്ള സാമ്പത്തിക പരിഷ്കരണ നടപടികൾ കാരണം റിയൽ എസ്റ്റേറ്റ് മേഖല സമീപകാലത്ത് തളർച്ച നേരിടുകയായിരുന്നു. പണലഭ്യത കുറഞ്ഞതുമൂലം പ്രാദേശിക റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർ ഈ ഭൂമിയെടുക്കാൻ തയ്യാറായില്ല. തുടർന്നായിരുന്നു സുമിറ്റോമോയുടെ രംഗപ്രവേശം.

നേരത്തെ, 2010ൽ ലോധ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ബിഡാണ് രാജ്യത്തിന്‍റെ ശ്രദ്ധ നേടിയത്. വാഡലയിലെ 6.2 ഏക്കർ ഭൂമിക്ക് 4,050 കോടി രൂപ നൽകാൻ തയ്യാറാണെന്ന് കാണിച്ചാണ് അന്ന് ലോധ ഗ്രൂപ്പ് ബിഡ് നൽകിയത്. ഒരു ഏക്കറിന് 653 രൂപ നിരക്കിലായിരുന്നു ഇടപാട്. എന്തായാലും ജപ്പാനീസ് കമ്പനിയുടെ കടന്നുവരവോടെ മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയക്ക് പുത്തനുണർവ് കൈവരുമെന്നാണ് പ്രതീക്ഷ.

ബാന്ദ്ര കുർള കോംപ്ലക്സ്

മുംബൈ നഗരത്തിലെ ഒരു ആസൂത്രിത വാണിജ്യ കേന്ദ്രമാണ് ബാന്ദ്ര-കുർള കോംപ്ലക്സ്. ബി.കെ.സി എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. മുംബൈ നഗരത്തിനുള്ളിലെ സ്ഥലപരിമിതിയും ദക്ഷിണ മുംബൈയിലെ വാണിജ്യ പ്രവർത്തനങ്ങളുടെ അമിതകേന്ദ്രീകരണം ഒഴിവാക്കുന്നതിനുമായി സൃഷ്ടിക്കുന്ന വികസന കേന്ദ്രങ്ങളുടെ പരമ്പരയിലെ ആദ്യപടിയായിരുന്നു ഇത്. മിഥി നദിയുടെയും വകോല നല്ല- മാഹിം അഴിമുഖത്തിനും ഇടയിലുള്ള 370 ഹെക്റ്ററോളം വരുന്ന ചതുപ്പ് പ്രദേശം 1977ഓടെയാണ് എം.എം.ആർ.ഡി.എ വികസിപ്പിച്ചെടുത്തത്. 


വാർത്തകൾ

Sign up for Newsletter



top