24
July 2019 - 6:46 am IST

Download Our Mobile App

Flash News
Archives

Kerala

റിമാന്‍ഡ് പ്രതി സബ് ജയിലില്‍ മരിച്ച സംഭവം: എട്ട് പൊലീസുകാരെ സ്ഥലംമാറ്റി

Published:25 June 2019

നെടുങ്കണ്ടം സിഐ അടക്കമുള്ള പൊലീസുദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണ വിധേയമായാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റ് ചെയ്ത രാജ്കുമാറാണ് ജൂൺ 21 നാണ് മരണപ്പെട്ടത്.

ഇടുക്കി: പീരുമേട് സബ്ജയിലിൽ റിമാന്‍റ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സ്ഥലം മാറ്റം. നെടുങ്കണ്ടം സിഐ അടക്കമുള്ള പൊലീസുദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണ വിധേയമായാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റിയത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റ് ചെയ്ത രാജ്കുമാറാണ് ജൂൺ 21 നാണ് മരണപ്പെട്ടത്. നെടുങ്കണ്ടം തൂക്കുപാലത്ത് നടത്തിയിരുന്ന സ്വകാര്യപണമിടപാട് സ്ഥാപനത്തിന്‍റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയാണ് രാജ്കുമാർ. ജൂൺ 15 നാണ് രാജ് കുമാറിനെ കസ്റ്റഡിയിൽ എടുത്തു എന്നാണ് പൊലീസിന്‍റെ റിമാന്‍റ് റിപ്പോർട്ട്. എന്നാൽ ഇയാളെ മറ്റ് രണ്ട് പ്രതികൾക്കൊപ്പം ജൂൺ 12 ന് കസ്റ്റഡിയിലെടുത്തിരുന്നു എന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.

രാജ് കുമാറിന്‍റെ മരണം കസ്റ്റഡി മരണമാണെന്ന് ആരോപണം ഉയരുന്നതിനിടെയാണ് പൊലീസുകാരുടെ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളെജിൽ നടത്തിയ രാജ്കുമാറിന്‍റെപോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രണ്ട് കാൽമുട്ടുകൾക്ക് താഴെ മുറിവുകൾ കണ്ടെത്തിയിരുന്നു.

രാജ്കുമാറിന്‍റെ മരണകാരണം ന്യൂമോണിയ ബാധയാണെന്നാണ് പോസ്റ്റ് മോർട്ടത്തിന്‍റെ പ്രാഥമിക വിവരം. എന്നാൽ പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കളുടെ ആരോപണം.


വാർത്തകൾ

Sign up for Newsletter



top