24
July 2019 - 6:36 am IST

Download Our Mobile App

Flash News
Archives

Cricket

ഇംഗ്ലണ്ടിന് ഓസ്ട്രേലിയക്കെതിരെ 286 റൺസ് വിജയലക്ഷ്യം

Published:25 June 2019

116 പന്തിൽ നിന്നും 100 റൺസ് നേടി കഴിഞ്ഞപ്പോഴാണ് ഓപ്പണർ കൂടിയായ ഫിഞ്ചിനെ ജോപ്രാ ആർച്ചറുടെ പന്തിൽ വോക്സ് ക്യാച്ചെടുത്ത് പുറത്താക്കിയത്. രണ്ട് സിക്സറുകളും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്‍റെ ഇന്നിങ്സ്. 

ലണ്ടൻ:  ക്യാപ്റ്റൻ ആരോൻ ഫിഞ്ചിന്‍റെ ബാറ്റിങ് മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ നേടിയത് 285 റൺസ്.

116 പന്തിൽ നിന്നും 100 റൺസ് നേടി കഴിഞ്ഞപ്പോഴാണ് ഓപ്പണർ കൂടിയായ ഫിഞ്ചിനെ ജോപ്രാ ആർച്ചറുടെ പന്തിൽ വോക്സ് ക്യാച്ചെടുത്ത് പുറത്താക്കിയത്. രണ്ട് സിക്സറുകളും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്‍റെ ഇന്നിങ്സ്. 

61 പന്തിൽ നിന്നും 53 റൺസെടുത്ത് ഡേവിഡ് വാർണറും 38 വീതം റൺസുകളെടുത്ത് സ്റ്റീവൻ സ്മിത്തും അലക്സ് കാരിയും പുറത്തായത്. ഉസ്മാൻ ക്വാജ 23, മാക്സ്‌വെൽ 12, മാർകൂസ് സ്റ്റോയ്നീസ്-8, പാറ്റ് കുമ്മിൻസ്-1 റൺസുകൾ സ്വന്തമാക്കി.

പുറത്താകാതെ അലക്സ് കാരി  38 റൺസും സ്റ്റാർക് നാല് റൺസും നേടി. 22.4 ഓവറിൽ ഓസ്ട്രേലിയയുടെ റൺസ് 123 ൽ എത്തിയപ്പോഴാണ് ആദ്യവിക്കറ്റ് നഷ്ടമാകുന്നത്. 53 റൺസ് നേടിയ ഡേവിഡ് വാർണർ‌ പോയെങ്കിലും ഫിഞ്ചും ക്വാജയും ചേർന്ന് റൺസ് 185ൽ എത്തിച്ചു. 

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആർച്ചർ, വുഡ്, സ്റ്റോക്സ്, മോയീൻ അലി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top