07
December 2019 - 4:47 pm IST

Download Our Mobile App

Flash News
Archives

Mollywood

gopi-sundar-live-ensemble-promo-video

"പുരുഷു എന്നെ അനുഗ്രഹക്കണം" വൈറൽ ആയി ഗോപിസുന്ദർ ലൈവ് ഒൻസമ്പിൾ പ്രൊമോ വീഡിയോ

Published:25 June 2019

ഗോപി സുന്ദറുടെ വളർത്തുപട്ടിയുടെ പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന സീൻ മുതൽ അവസാനം വരെ ക്യാമറ ഒരു ഷോട്ടിലാണ് ലൈവ് ഒൻസമ്പിളിൻ്റെ പ്രൊമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പാട്ടുകൾ കേൾക്കാൻ ഇഷ്ടപെടുന്ന മലയാളികളുടെ ഇടയിലേക്ക് വീണ്ടും ശ്രദ്ധ ആകർഷിച്ച് ഗോപി സുന്ദറിൻ്റെ ലൈവ്  ഒൻസമ്പിൾ പ്രൊമോ സോങ്. കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദർ പ്രോമോ സോങ് പുറത്തിറക്കിയത്.  നിമിഷങ്ങൾകൊണ്ട് സമൂഹ മാധ്യമങ്ങളിൽ സംസാര വിഷയം പുരുഷു എന്ന പട്ടിയും ഗോപി സുന്ദറുമാണ്.

ഗോപി സുന്ദറുടെ വളർത്തുപട്ടിയുടെ പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന സീൻ മുതൽ അവസാനം വരെ ക്യാമറ ഒരു ഷോട്ടിലാണ് ലൈവ് ഒൻസമ്പിളിൻ്റെ പ്രൊമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.  ജനങ്ങൾ എന്നും ഇരു കൈയും നീട്ടി സ്വീകരിച്ച തൻ്റെ സംഗീതം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ  സന്തോഷത്തിലും ആവേശത്തിലുമാണ് ഗോപി സുന്ദർ. 

ഗോപി സുന്ദറിൻ്റെ  ബിഗ് ജി എന്ന ബാൻഡ്  ബിഗ് ബഡ്ജറ്റ് ഇവെന്‍റുകൾ കൈകാര്യം ചെയ്യുമ്പോൾ  എല്ലാ ഇവന്‍റ് മാനെജ്മെന്‍റ് കമ്പനികൾക്കും സമീപിക്കാൻ പറ്റുംവിധമാണ്  ഗോപി സുന്ദർ ലൈവ്  ഒൻസമ്പിൾ ഒരുക്കിയിരിക്കുന്നത്. 

 

പ്രശസ്ത ഗായകർ  മാധവ് നായർ, കാവ്യാ അജിത്, നിത്യ മാമൻ എന്നിവർക്കൊപ്പം പിന്നണി ഗാന രംഗത്തെ സെൻസേഷനായ ക്രിസ്റ്റകല എന്നിവരാണ്  ബാൻഡ് ലെ പ്രധാന ഗായകർ. ഷിയാൻ ഷാജി ലീഡ് ഗിറ്റാറും, ജാക്ക്സൺ ജേക്കബ് ബേസും , സച്ചിൻ സാം കീബോർഡും , മിഥുൻ പോൾ ഡ്രമ്മറുംഒരുക്കുമ്പോൾ പുതിയ വേദികളിലേക്ക് പുതിയ മുഖങ്ങളെയും  ഗോപി സുന്ദർ ലൈവ് ഒൻസമ്പിളിലൂടെ കൊണ്ടു വരും.  മുഹമ്മദ്‌ മഖ്‌ബൂൽ മൻസൂർ പോലെ ഉള്ള ബഹുമുഖ പ്രതിഭകൾ ബാൻഡുമായി സഹകരിക്കും എന്ന് ഗോപി സുന്ദർ അറിയിച്ചു. സ്റ്റേജുകളിൽ  ആവേശതിരകൾ ഉയർത്താൻ  അത്ഭുതം സൃഷ്ടിക്കാൻ ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ തയ്യാറായി കഴിഞ്ഞു.


വാർത്തകൾ

Sign up for Newsletter



top