21
July 2019 - 12:05 pm IST

Download Our Mobile App

Flash News
Archives

Analysis

world-cup-2019-team-captains

ക്യാപ്റ്റന്മാരുടെ പ്രോഗ്രസ് കാർഡ്

Published:25 June 2019

ക്യാ​പ്റ്റ​ന്‍റെ ത​ല​തി​രി​ഞ്ഞ ഒ​റ്റ​ത്തീ​രു​മാ​നം മ​തി ടീം ​പ​രാ​ജ​യ​ത്തി​ലേ​ക്ക് പ​തി​ക്കാ​ൻ. കൗ​ശ​ല​പൂ​ർ​ണാ​യ തീ​രു​മാ​നം ടീ​മി​നെ വി​ജ​യ​ത്തി​ന്‍റെ ഉ​ന്ന​തി​യി​ലും എ​ത്തി​ക്കും. ലോ​ക​ക​പ്പി​ലെ പ​ത്തു നാ​യ​ക​ന്മാ​രു​ടെ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ....

ക്രി​ക്ക​റ്റി​ൽ ഒ​രു ടീ​മി​ന്‍റെ വി​ജ​യ​ത്തി​ൽ ക്യാ​പ്റ്റ​ന്‍റെ സ്വാ​ധീ​നം നി​ർ​ണാ​യ​ക​മാ​ണ്. സ്വ​ന്തം മി​ക​വു​കൊ​ണ്ട് ടീ​മി​നെ ഊ​ർ​ജം പ​ക​രു​ന്ന​വ​രാ​യി​രി​ക്ക​ണം നാ​യ​ക​ൻ. ക​ള​ത്തി​ലെ പ്ര​തി​ബ​ദ്ധ​ത​യ്ക്കൊ​പ്പം പ്ര​തി​യോ​ഗി​ക​ളെ ത​ള​യ്ക്കാ​ൻ പാ​ക​ത്തി​ലെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​തി​ലും ക്യാ​പ്റ്റ​ൻ മി​ടു​ക്ക​നാ​യി​രി​ക്ക​ണം. ക്യാ​പ്റ്റ​ന്‍റെ ത​ല​തി​രി​ഞ്ഞ ഒ​റ്റ​ത്തീ​രു​മാ​നം മ​തി ടീം ​പ​രാ​ജ​യ​ത്തി​ലേ​ക്ക് പ​തി​ക്കാ​ൻ. കൗ​ശ​ല​പൂ​ർ​ണാ​യ തീ​രു​മാ​നം ടീ​മി​നെ വി​ജ​യ​ത്തി​ന്‍റെ ഉ​ന്ന​തി​യി​ലും എ​ത്തി​ക്കും. ലോ​ക​ക​പ്പി​ലെ പ​ത്തു നാ​യ​ക​ന്മാ​രു​ടെ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ.... 

മ​ഹി​മ കാ​ത്ത് വി​രാ​ട് 

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യ വി​രാ​ട് കോ​ഹ്‌​ലി ക​ള​ത്തി​ലെ ശ​രീ​ര​ഭാ​ഷ​കൊ​ണ്ടും ബാ​റ്റി​ങ് പ്ര​ക​ട​നം​കൊ​ണ്ടും ടീം ​ഇ​ന്ത്യ​യെ ഉ​ത്തേ​ജി​പ്പി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളെ കി​ട്ടി​യ ഇ​ന്ത്യ​യു​ടെ വി​ജ​യ​ങ്ങ​ളി​ൽ വി​രാ​ട് നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ 61.00 ശ​രാ​ശ​രി​യി​ൽ 244 റ​ൺ​സ് കോ​ഹ്‌​ലി ഇ​തു​വ​രെ സ്കോ​ർ ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്ന് അ​ർ​ധ ശ‌​ത​ക​ങ്ങ​ൾ അ​തി​ൽ ഉ​ൾ​പ്പെ​ട്ടു. മു​ഹ​മ്മ​ദ് അ​സ​റു​ദീ​നു​ശേ​ഷം ലോ​ക​ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ  എ​ന്ന റെ​ക്കോ​ഡും കോ​ഹ്‌​ലി​ക്ക് കൈ​വ​ന്നു. 

ക​ത്തി​ക്ക​യ​റി മോ​ർ​ഗ​ൻ

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് അ​ർ​ധ ശ​ത​ക​ത്തോ​ടെ തു​ട​ങ്ങി​യ ഇം​ഗ്ലി​ഷ് ക​പ്പി​ത്താ​ൻ ഇ​യോ​ൺ മോ​ർ​ഗ​ൻ പാ​ക്കി​സ്ഥാ​നോ​ടും ബം​ഗ്ലാ​ദേ​ശി​നോ​ടും  തി​ള​ങ്ങി​യി​ല്ല. എ​ന്നാ​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ  ലോ​ക​ക​പ്പി​ലെ നാ​ലാ​മ​ത്തെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി കു​റി​ച്ച മോ​ർ​ഗ​ൻ പ​തി​നേ​ഴ് സി​ക്സു​ക​ളു​മാ​യി പു​തു റെ​ക്കോ​ഡ് തീ​ർ​ത്തു. എട്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 45.66 ശ​രാ​ശ​രി​യി​ൽ 274 റ​ൺ​സ് സ​മ്പാ​ദ്യം. മ​ധ്യ​നി​ര​യി​ൽ മോ​ർ​ഗ​ൻ താ​ളം കാ​ത്താ​ൽ ഇം​ഗ്ല​ണ്ടി​ന​ത് ഏ​റെ ഗു​ണം ചെ​യ്യും.  

റെ​സ്പോ​ൺ​സി​ബി​ൾ ഫി​ഞ്ച്

പ​ന്തു ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ സ്റ്റീ​വ​ൻ സ്മി​ത്തി​നെ​യും ഡേ​വി​ഡ് വാ​ർ​ണ​റെ​യും ന​ഷ്ട​പ്പെ​ട്ട് വ​ല​ഞ്ഞ ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ താ​ങ്ങ​നി​ർ​ത്തി​യ​തി​നു​ള്ള സ​മ്മാ​ന​മാ​യി​രു​ന്നു ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ ലോ​ക​ക​പ്പ് ക്യാ​പ്റ്റ​ൻ​സി. സെ​ല​ക്റ്റ​ർ​മാ​രു​ടെ വി​ശ്വാ​സം ഫി​ഞ്ച് കാ​ക്കു​ക ത​ന്നെ ചെ​യ്തു. ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ലെ 496 റ​ൺ​സു​മാ​യി ടോ​പ് സ്കോ​റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തു​ണ്ട് ഫി​ഞ്ച്, ശ​രാ​ശ​രി 70.85. ര​ണ്ട് സെ​ഞ്ചു​റി​യും മൂ​ന്ന് അ​ർ​ധ സെ​ഞ്ചു​റി​യും അ​ക്കൗ​ണ്ടി​ൽ.

കൂ​ൾ വി​ല്യം​സ​ൺ 

ടീ​മി​നെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മു​ന്നി​ൽ​നി​ന്ന് ന​യി​ക്കു​ന്ന​താ​ണ് ന്യൂ​സി​ല​ൻ​ഡ് ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ന്‍റെ ശീ​ലം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യും വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രേ​യും വി​ല്യം​സ​ൺ കു​റി​ച്ച സെ​ഞ്ചു​റി​ക​ൾ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ന്നെ മി​ക​ച്ച​വ​യാ​യി. ടീം ​പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് വി​ല്യം​സ​ണി​ലെ പോ​രാ​ളി ഉ​ണ​രു​ന്ന​ത്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ടു ശ​ത​ക​ങ്ങ​ളും ഒ​രു അ​ർ​ധ ശ​ത​ക​വും അ​ട​ക്കം 373 റ​ൺ​സ് വി​ല്യം​സ​ന്‍റെ അ​ക്കൗ​ണ്ടി​ൽ. 186.50 എ​ന്ന ആ​വ​റേ​ജും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച​ത്. 

തി​ള​ങ്ങാ​ത്ത സ​ർ​ഫ്രാ​സ് 

പാ​ക്കി​സ്ഥാ​നെ ചാം​പ്യ​ൻ​സ് ട്രോ​ഫി വി​ജ​യ​ത്തി​ലെ​ത്തി​ച്ച ക്യാ​പ്റ്റ​നി​ൽ ആ​രാ​ധ​ക​രും ക​ളി​വി​ദ​ഗ്ധ​രും മാ​നെ​ജ്മെ​ന്‍റും വ​ള​രെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ, നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി സ​ർ​ഫ്രാ​സി​ന്‍റെ പ്ര​ക​ട​നം. ചി​ര​വൈ​രി​ക​ളാ​യ ഇ​ന്ത്യ​യു​മാ​യു​ള്ള ക​ളി​ക്കി​ടെ കോ​ട്ടു​വാ ഇ​ട്ട സ‌​ർ​ഫ്രാ​സ് ക​ടു​ത്ത വി​മ​ർ​ശ​നം കേ​ട്ടി​രു​ന്നു. എ​ങ്കി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു​മേ​ൽ നേ​ടി​യ ജ​യം സ​ർ​ഫ്രാ​സി​ന് ആ​ശ്വാ​സം പ​ക​ർ​ന്നു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 29.25 ശ​രാ​ശ​രി​യി​ൽ 117 റ​ൺ​സ് മാ​ത്ര​മേ സ​ർ​ഫ്രാ​സി​ന് നേ​ടാ​നാ​യി​ട്ടു​ള്ളു. ഒ​രു അ​ർ​ധ ശ​ത​കം കു​റി​ച്ചി​ട്ടു​ണ്ട്.

പൊ​രു​തു​ന്ന ക​രു​ണ​ര​ത്നെ

ഏ​റെ​ക്കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ദി​മു​ത് ക​രു​ണ​ര​ത്നെ ശ്രീ​ല​ങ്ക​ൻ ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത് നാ​യ​ക​വേ​ഷ​ത്തി​ൽ. ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ല​ങ്ക​യെ താ​ങ്ങ​നി​ർ​ത്തി​യ​ത് ക​രു​ണ​ര​ത്നെ​യു​ടെ ബാ​റ്റി​ങ്ങാ​ണ്. ന്യൂ​സി​ല​ൻ​ഡി​നോ​ട് അ​ർ​ധ സെ​ഞ്ചു​റി​യോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. ഓ​സ്ട്രേ​ലി​യ​യോ​ടും സെ​ഞ്ചു​റി​യോ​ളം പോ​ന്ന അ​ർ​ധ ശ​ത​ക​വു​മാ​യി മി​ന്നി​ത്തി​ള​ങ്ങി. ഇം​ഗ്ല​ണ്ടി​നോ​ട് ബാ​റ്റി​ങ്ങി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ല​ങ്ക നേ​ടി​യ ആ​വേ​ശ​ക​ര​മാ​യ ജ​യം ദി​മു​ത്തി​ലെ നാ​യ​ക​ന്‍റെ മാ​റ്റു​കൂ​ട്ടി. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ 180 റ​ൺ​സ് ടീ​മി​ന് സം​ഭാ​വ​ന ചെ​യ്തു. ശ​രാ​ശ​രി, 60.00

ക്ല​ച്ചു പി​ടി​ക്കാ​തെ ഹോ​ൾ​ഡ​ർ 

നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ താ​ര​ങ്ങ​ളെ​ന്നു ക​രു​ത​പ്പെ​ടു​ന്ന​വ​രു​മാ​യി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ വി​ൻ​ഡീ​സി​ന്  ക​യ്പ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് കാ​ത്തി​രു​ന്ന​ത്. ഓ​ൾ റൗ​ണ്ട​റാ​യ ക്യാ​പ്റ്റ​ൻ​മാ​രി​ലൊ​രാ​ളാ​യ ജാ​സ​ൺ ഹോ​ൾ​ഡ​ർ മൂ​ന്നു വി​ക്ക​റ്റു​മാ​യി പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഉ​ശി​ര​ൻ ജ​യ​ത്തി​ന് ച​ര​ടു​വ​ലി​ച്ചു. പി​ന്നീ​ട​ങ്ങോ​ട്ട് ടീ​മി​നെ കാ​ര്യ​മാ​യി തു​ണ​യ്ക്കാ​ൻ ഹോ​ൾ​ഡ​റി​നു ക​ഴി​ഞ്ഞി​ല്ല. ശ​രാ​ശ​രി​ക്കു മു​ക​ളി​ലു​ള്ള പ്ര​ക​ട​നം ഹോ​ൾ​ഡ​റി​ന്‍റെ ഭ‌ാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ല്ലെ​ന്നു പ​റ​യാം. ഒ​ടു​വി​ല​ത്തെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ബൗ​ളി​ങ്ങി​ൽ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. നാ​ലു വി​ക്ക​റ്റും 93 റ​ൺ​സും ഇ​തു​വ​രെ​യു​ള്ള നേ​ട്ടം. 

മൂ​ർ​ച്ച കാ​ട്ടാ​തെ മൊ​ർ​ത്താ​സ

ക​റു​ത്ത കു​തി​ര​ക​ളാ​യ ബം​ഗ്ലാ​ദേ​ശി​ന്‍റെ ക​രു​ത്ത​നാ​യ നാ​യ​ക​ൻ എ​ന്ന വി​ശേ​ഷ​ണം മൊ​ർ​ത്താ​സ​യ്ക്ക് ചേ​രും. ക​ള​ത്തി​ലെ മൊ​ർ​ത്താ​സ​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ ബം​ഗ്ലാ ക​ടു​വ​ക​ളു​ടെ വി​ജ​യ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​കു​ന്നു. എ​ന്നാ​ൽ മൊ​ർ​ത്താ​സ​യി​ലെ ബൗ​ള​ർ ഇ​തു​വ​രെ മൂ​ർ​ച്ച കാ​ട്ടി​യി​ട്ടി​ല്ല. വി​ക്ക​റ്റ് വ​ര​ൾ​ച്ച നേ​രി​ടു​ക​യാ​ണ് ബം​ഗ്ലാ ക്യാ​പ്റ്റ​ൻ. ധാ​രാ​ളം റ​ൺ​സും വ​ഴ​ങ്ങു​ന്നു​ണ്ട്.‌ മു​സ്താ​ഫി​സു​റി​നും മു​ഹ​മ്മ​ദ് സെ​യ്ഫു​ദി​നും മൊ​ർ​ത്താ​സ മി​ക​ച്ച പി​ന്തു​ണ ന​ൽ​കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ച‌ി​രി​ക്കു​ന്നു. 

നെ​യ്ബി​ന് ന​ല്ല കാ​ലം

ലോ​ക​ക​പ്പി​നു തൊ​ട്ടു മു​ൻ​പ് അ​സ്ഗ​ർ അ​ഫ്ഗാ​നു പ​ക​രം അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നാ​യ​ക സ്ഥാ​ന​ത്ത് അ​വ​രോ​ധി​ക്ക​പ്പെ​ട്ട നെ​യ്ബി​ന്  കാ​ര്യ​ങ്ങ​ൾ ഒ​ട്ടു സു​ഖ​ക​ര​മ​ല്ല.പ​രാ​ജ​യ​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​ൻ എ​ന്ന പേ​രു​ദോ​ഷ​മാ​ണ് നെ​യ്ബി​നെ ഇ​തു​വ​രെ തേ​ടി​യെ​ത്തി​യ​ത്. ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ​പ്പോ​ലും അ​ഫ്ഗാ​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ നെ​യ്ബി​നു സാ​ധി​ച്ചി​ല്ല.  ടീം ​പാ​ളി​പ്പോ​യെ​ങ്കി​ലും നെ​യ്ബി​ലെ പേ​സ​ർ വി​രു​തു​കാ​ട്ടി. ഇ​തു​വ​രെ ഒ​മ്പ​തു ഇ​ര​ക​ളെ നെ​യ്ബ് ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു.  174 റ​ൺ​സോ​ടെ ബാ​റ്റ് കൊ​ണ്ടും നെ​യ്ബ് മോ​ശ​മാ​ക്കി​യി​ല്ല.

നീ​തി കാ​ട്ടാ​തെ ഡു ​പ്ലെ​സി​സ് 

ലോ​ക​ക​പ്പു​ക​ളി​ൽ നി​ർ​ഭാ​ഗ്യ​ത്തി​ന്‍റെ ഇ​ര​ക​ളാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കു​റി അ​വ​ർ​ക്ക് ഭാ​ഗ്യ​മി​ല്ലാ​യ്മ​യെ പ​ഴി പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും അ​മ്പേ പാ​ളി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞു. ടീ​മി​ന് വേ​ണ്ട ഊ​ർ​ജം പ​ക​രാ​ൻ ഡു ​പ്ലെ​സി​സി​ന് സാ​ധി​ച്ചി​ല്ലെ​ന്നു വി​ല​യി​രു​ത്താം. ബാ​റ്റി​ങ്ങി​ൽ പ്ര​തി​ഭ​യ്ക്കൊ​ത്ത് ഉ​യ​രു​ന്ന​തി​ലും ഡു ​പ്ലെ​സി​സ് പ​രാ​ജ​യ​പ്പെ​ട്ടു. ര​ണ്ട് അ​ർ​ധ സെ​ഞ്ചു​റി സ​ഹി​തം 38.20 ശ​രാ​ശ​രി​യി​ൽ 191 റ​ൺ​സോ​ടെ ടോ​പ് സ്കോ​റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ പി​ന്നി​ലാ​ണ് ഡു ​പ്ലെ​സി​സ്.    


വാർത്തകൾ

Sign up for Newsletter



top