24
July 2019 - 6:57 am IST

Download Our Mobile App

Flash News
Archives

Mollywood

bibin-george

ഞാനീ രാഷ്ട്രത്തിന്‍റെ രാഷ്ട്ര 'പിതാവാ'യി ചുമതലയേറ്റു; സന്തോഷം പങ്കുവച്ച് ബിബിൻ

Published:26 June 2019

പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .47 ന് ഞാൻ ഈ രാഷ്ട്രത്തിന്‍റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ ഞാൻ ഈ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു.

തിരക്കഥാകൃത്തും യുവനടനുമായ ബിബിൻ ജോർജ് അച്ഛനായ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. രസകരമായ കുറിപ്പോടെയാണ് താൻ അച്ഛനായ വിവരം ബിബിൻ ആരാധകരോട് പങ്കുവച്ചത്. പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .47 ന് ഞാൻ ഈ രാഷ്ട്രത്തിന്‍റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ ഞാൻ ഈ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു... എന്നാണ് ബിബിൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ മെയ് 20 നാണ് വൈപ്പിൻ മാലിപ്പുറം സ്വദേശിനിയായ ഫിലോമിന് ഗ്രീഷ്മയുമായുള്ള ബിബിന്‍റെ വിവാഹം നടന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്കാണ് സുഹൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം തിരക്കഥയൊരുക്കിയത്. ഒരു പഴയ ബോംബു കഥ എന്ന ചിത്രത്തിലൂടെ ബിബിൻ നായകനായുമെത്തി. ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥയിൽ പ്രതിനായകനായും ബിബിൻ തിളങ്ങി. 


വാർത്തകൾ

Sign up for Newsletter



top