12
November 2019 - 12:22 pm IST

Download Our Mobile App

Flash News
Archives

Hollywood

dicaprio

മഴയ്ക്ക് മാത്രമേ ചെന്നൈയേ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാനാകൂ... ഡികാപ്രിയോ

Published:26 June 2019

മഴയ്ക്ക് മാത്രമേ ചെന്നൈയേ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാനാകൂ...വെള്ളം വറ്റിയ കിണർ, വെള്ളമില്ലാത്ത നഗരം. പ്രധാനപ്പെട്ട നാല് ജലസ്രോതസുകൾ തീർത്തും വറ്റിയതോടെ ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ പ്രതിസന്ധി നേരിടുകയാണ്.

അതിരൂക്ഷമായ വരൾച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ് ചെന്നൈ നഗരം. കുടിവെള്ളത്തിനായി ആളുകൾ പരക്കം പായുകയാണ്. ഈ സാഹചര്യത്തിൽ തന്‍റെ ആശങ്കകൾ പങ്കുവച്ചിരിക്കുകയാണ് ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ. കുടിവെള്ളത്തിനായി ഒരു കിണറിന് ചുറ്റും സ്ത്രീകൾ കൂടി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ചെന്നൈ പട്ടണം നേരിടുന്ന ഭീകരാവസ്ഥയെക്കുറിച്ചുള്ള തന്‍റെ ആശങ്ക ഡികാപ്രിയോ പങ്കുവച്ചിരിക്കുന്നത്.

മഴയ്ക്ക് മാത്രമേ ചെന്നൈയെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കാനാകൂ എന്ന് ഡികാപ്രിയോ പറയുന്നു. മഴയ്ക്ക് മാത്രമേ ചെന്നൈയേ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാനാകൂ...വെള്ളം വറ്റിയ കിണർ, വെള്ളമില്ലാത്ത നഗരം. പ്രധാനപ്പെട്ട നാല് ജലസ്രോതസുകൾ തീർത്തും വറ്റിയതോടെ ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ പ്രതിസന്ധി നേരിടുകയാണ്.

ഗവൺമെന്‍റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കുന്നതിനായി ആളുകൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. വെള്ളം കിട്ടാനില്ലാതായതോടെഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും അടച്ചു തുടങ്ങി. മെട്രൊയിൽ എയർ കണ്ടീഷണറുകളുടെ പ്രവർത്തനം നിർത്തലാക്കി. അധികാരികൾ വെള്ളത്തിനായി മറ്റു മാർഗങ്ങൾ തേടുന്നു. എന്നാൽ‌ ഒരു ജനത മഴയ്ക്കായി പ്രാർഥിക്കുന്നു. ഡികാപ്രിയോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഓസ്കാർ പുരസ്കാര ജേതാവായ ഡികാപ്രിയോ പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. നേരത്തെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി തയാറാക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

#Regram #RG @bbcnews: "Only rain can save Chennai from this situation." A well completely empty, and a city without water. The southern Indian city of Chennai is in crisis, after the four main water reservoirs ran completely dry. The acute water shortage has forced the city to scramble for urgent solutions and residents have to stand in line for hours to get water from government tanks. As the water levels depleted, hotels and restaurants started to shut down temporarily, and the air con was turned off in the city's metro. Officials in the city continue to try and find alternative sources of water - but the community continue to pray for rain. Tap the link in our bio to read more about Chennai's water crisis. (

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top