22
November 2019 - 1:32 pm IST

Download Our Mobile App

Flash News
Archives

Special

tv-debate

പാക് ചാനൽ ചർച്ചയ്ക്കിടെ പൊരിഞ്ഞ തല്ല്; വൈറലായി വിഡിയോ

Published:26 June 2019

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാക്കിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് നേതാവ് മസ്റൂർ അലി സിയാലും കറാച്ചി പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ഇംതിയാസ് ഖാനും തമ്മിലാണ് ഉന്തും തള്ളും നടന്നത്. ചർച്ച കൊഴുക്കുന്നതിനിടെ മസ്റൂർ അലി ഇംതിയാസ് ഖാനെ താക്കീത് നൻകുന്നതും സമാനമായ രീതിയിൽ ഖാൻ പ്രതികരിക്കുന്നതും വിഡിയോയിൽ കാണാം.

ചാനൽ ചർച്ചകൾ പലപ്പോഴും വാദപ്രതിവാദങ്ങളിലൂടെ അതിരുവിട്ട് പോകാറുണ്ട്. എന്നാലിപ്പോൾ പാക്കിസ്ഥാനിലെ ഒരു ന്യൂസ് ചാനലിൽ നടന്ന ചർച്ചകൾ ഒടുവിൽ കയ്യാങ്കളിയിലേക്ക് മാറിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ലൈൻ വിത് അഫ്താബ് മുഖേരി എന്ന ഷോയിക്കിടെയാണ് സംഭവം.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാക്കിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് നേതാവ് മസ്റൂർ അലി സിയാലും കറാച്ചി പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ഇംതിയാസ് ഖാനും തമ്മിലാണ് ഉന്തും തള്ളും നടന്നത്. ചർച്ച കൊഴുക്കുന്നതിനിടെ മസ്റൂർ അലി ഇംതിയാസ് ഖാനെ താക്കീത് നൻകുന്നതും സമാനമായ രീതിയിൽ ഖാൻ പ്രതികരിക്കുന്നതും വിഡിയോയിൽ കാണാം.

ഇതോടെ സമനില തെറ്റിയ മസ്റൂർ ഇംതിയാസിന്‍റെ കസേര പിന്നിലേക്ക് തള്ളുന്നു. ബാക്കിയെല്ലാം ക്യാമറയ്ക്ക് പിന്നിലാണ് നടന്നതെങ്കിലും സംഭവത്തിന്‍റെ തീവ്രത ശബ്ദങ്ങളിലൂടെ വ്യക്തം. 

 


വാർത്തകൾ

Sign up for Newsletter



top