07
December 2019 - 5:42 pm IST

Download Our Mobile App

Flash News
Archives

Cricket

പാക്കിസ്ഥാന് ന്യൂസിലാന്‍റിനെതിരെ 238 റൺസ് വിജയലക്ഷ്യം

Published:26 June 2019

അഞ്ച് റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്‍റെ വിക്കറ്റാണ് കീവിസിന് ആദ്യം നഷ്ടമായത്. മുഹമ്മദ് ആമിറിന്‍റെ പന്തിലാണ് മാർട്ടിൻ ഔട്ടാകുന്നത്. പുറത്താകാതെ 97 റൺസെടുത്ത ജയിംസ് നീഷാമാണ് ന്യൂസിലാന്‍റിന്‍റെ ടോപ്പ് സ്കോറർ. 112 പന്തിൽ മൂന്ന് സിക്സറുകളും അഞ്ച് ഫോറുകളും അടങ്ങിയതായിരുന്നു നീഷാമിന്‍റെ ഇന്നിങ്സ്. കോളിൻ 64 റൺസും ക്യാപ്റ്റൻ കെയ്ൻ വില്ല്യാംസൺ 41 റൺസും നേടി. കോളിൻ മുൻറോ 12, റോസ് ടെയ്‌ലർ -3, ടോം ലാത്തം -1, മിച്ചൽ സാറ്റ്നർ-5 റൺസുകളും നേടി. 

ബിര്‍മിങ്ഹാം: പാക്കിസ്ഥാനെതിരെ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ‌ ന്യൂസിലാന്‍റ് 237 റൺസ് സ്വന്തമാക്കി. അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ന്യൂസിലാന്‍റിന്‍റെ ആദ്യവിക്കറ്റ് പാക്കിസ്ഥാൻ പിഴുതെടുത്തെങ്കിലും ന്യൂസിലാന്‍റ് സാവധാനം മുന്നേറിയാണ് 237 റൺസിലെത്തുന്നത്.

അഞ്ച് റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്‍റെ വിക്കറ്റാണ് കീവിസിന് ആദ്യം നഷ്ടമായത്. മുഹമ്മദ് ആമിറിന്‍റെ പന്തിലാണ് മാർട്ടിൻ ഔട്ടാകുന്നത്. പുറത്താകാതെ 97 റൺസെടുത്ത ജയിംസ് നീഷാമാണ് ന്യൂസിലാന്‍റിന്‍റെ ടോപ്പ് സ്കോറർ. 112 പന്തിൽ മൂന്ന് സിക്സറുകളും അഞ്ച് ഫോറുകളും അടങ്ങിയതായിരുന്നു നീഷാമിന്‍റെ ഇന്നിങ്സ്. കോളിൻ 64 റൺസും ക്യാപ്റ്റൻ കെയ്ൻ വില്ല്യാംസൺ 41 റൺസും നേടി. കോളിൻ മുൻറോ 12, റോസ് ടെയ്‌ലർ -3, ടോം ലാത്തം -1, മിച്ചൽ സാറ്റ്നർ-5 റൺസുകളും നേടി. 

പാക്കിസ്ഥാന് വേണ്ടി ഷാഹീൻ അഫ്രീദി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് ആമിർ, ഷാദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.  

സെമി ഫൈനൽ പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ ന്യൂസിലാന്‍റിനെ നേരിട്ടത്. അവസാന നാലില്‍ എത്തുകയെന്ന ലക്ഷ്യത്തിൽ കിവീസിനെതിരെ ടോസ് നേടി പാക്കിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന് സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആറ് കളിയിൽ 11 പോയിന്‍റുള്ള ന്യുസിലന്‍ഡിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സെമി പ്രവേശനം ഉത്സവമാക്കാം.


വാർത്തകൾ

Sign up for Newsletter



top