22
November 2019 - 1:30 pm IST

Download Our Mobile App

Flash News
Archives

National

trinamool-congress-mp-mahua-moitra-speech-in-parliament

ഇ​​ന്ത്യ സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്ക്...​ ഏ​​ഴു ല​​ക്ഷ​​ണ​​ങ്ങ​​ളെ​​ണ്ണി​​പ്പ​​റ​​ഞ്ഞ് ക​​ന്നി എം​​പി

Published:26 June 2019

ക​​ന്നി പ്ര​​സം​​ഗ​​ത്തി​​ൽ ത​​ന്നെ പാ​​ർ​​ല​​മെ​​ന്‍റി​​നെ ഇ​​ള​​ക്കി മ​​റി​​ച്ച തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ ക​​ന്നി എം​​പി മ​​ഹു​​വ മൊ​​യ്ത്ര​​യി​​പ്പോ​​ൾ സോ​​ഷ്യ​​ൽ​ മീ​​ഡി​​യ​​യി​​ലെ താ​​രം.​ രാ​​ജ്യം ക​​ടു​​ത്ത സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​ന്നു​വെ​ന്ന് അ​​തി​​ന്‍റെ ഏ​​ഴ​​ട​​യാ​​ള​​ങ്ങ​​ളെ​​ണ്ണി പ​​റ​​ഞ്ഞാ​​ണ് മ​​ഹു​​വ പാ​​ർ​​ല​​മെ​​ന്‍റി​​ൽ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യ​​ത്.

ന്യൂ​​ഡ​​ൽ​​ഹി: ക​​ന്നി പ്ര​​സം​​ഗ​​ത്തി​​ൽ ത​​ന്നെ പാ​​ർ​​ല​​മെ​​ന്‍റി​​നെ ഇ​​ള​​ക്കി മ​​റി​​ച്ച തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ ക​​ന്നി എം​​പി മ​​ഹു​​വ മൊ​​യ്ത്ര​​യി​​പ്പോ​​ൾ സോ​​ഷ്യ​​ൽ​ മീ​​ഡി​​യ​​യി​​ലെ താ​​രം.​ രാ​​ജ്യം ക​​ടു​​ത്ത സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​ന്നു​വെ​ന്ന് അ​​തി​​ന്‍റെ ഏ​​ഴ​​ട​​യാ​​ള​​ങ്ങ​​ളെ​​ണ്ണി പ​​റ​​ഞ്ഞാ​​ണ് മ​​ഹു​​വ പാ​​ർ​​ല​​മെ​​ന്‍റി​​ൽ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യ​​ത്. ബി​​ജെ​​പി​​ക്കു ജ​​ന​​ങ്ങ​​ൾ ന​​ൽ​​കി​​യ വി​​ജ​​യം വി​​ന​​യ​​പു​​ര​​സ​​രം അം​​ഗീ​​ക​​രി​​ച്ചു കൊ​​ണ്ടാ​​ണ് മ​ഹു​വ ത​​ന്‍റെ പ്ര​​സം​​ഗം തു​​ട​​ങ്ങി​​യ​​ത്.​ അ​​ച്ഛാ ​ദി​​ൻ വ​​രു​​മെ​​ന്നു നി​​ര​​ന്ത​​രം പ്ര​​ഘോ​​ഷി​​ക്കു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​തു​​വ​​രെ സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഈ ​"​പ്രാ​​രം​​ഭ​ ല​​ക്ഷ​​ണ​​ങ്ങ​​ൾ' ഇ​​ന്ത്യ​​യി​​ൽ പ​​ട​​രു​​ന്ന​​ത് അ​​റി​​യു​​ന്നി​​ല്ലെ​​ന്നും ക​​ണ്ണു​​ക​​ൾ തു​​റ​​ന്നു നോ​​ക്കി​​യാ​​ലേ താ​​ങ്ക​​ളി​​തു ദ​​ർ​​ശി​​ക്കൂ എ​​ന്നും മ​ഹു​വ ഓ​​ർ​​മി​​പ്പി​​ക്കു​​ന്നു.​ 
 
അ​​മെ​​രി​​ക്ക​​യി​​ലെ ഹോ​​ളോ​​കോ​​സ്റ്റ്  മ്യൂ​​സി​​യ​​ത്തി​​ൽ തൂ​​ക്കി​​യി​​രി​​ക്കു​​ന്ന സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തെ കു​​റി​​ച്ചു​​ള്ള ഒ​​രു പോ​​സ്റ്റ​​ർ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു മ​ഹു​വ​യു​ടെ പ്ര​സം​ഗം.​ അ​വ​ർ അ​​വ​​ത​​രി​​പ്പി​​ച്ച സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഏ​​ഴു പ്രാ​​രം​​ഭ ല​​ക്ഷ​​ണ​​ങ്ങ​​ൾ ഇ​​ങ്ങ​നെ: 
"" അ​​മി​​ത ദേ​​ശ​​ഭ​​ക്തി​​യാ​​ണ് സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ പ്രാ​​രം​​ഭ ല​​ക്ഷ​​ണ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​മ​​ത്തേ​​ത്.​ ബി​​ജെ​​പി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​​ന്ന ശ​​ക്ത​​മാ​​യ ദേ​​ശീ​​യ​​ത ത​​ന്നെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ മൂ​​ലാ​​ധാ​​ര​ ശി​​ല​​യാ​​യി​​രു​​ന്ന​​ത്.​ എ​​ന്നാ​​ല​​തി​​പ്പോ​​ൾ അ​​മി​​ത ദേ​​ശ​​ഭ​​ക്തി​​യി​​ലേ​​ക്കു ബി​​ജെ​​പി മാ​​റ്റി​​യി​​രി​​ക്കു​​ന്നു. അ​​താ​​ക​​ട്ടെ വി​​ഭ​​ജ​​ന​​ത്തി​​ന്‍റെ ഇ​​ടു​​ങ്ങി​​യ പാ​​ത​​യാ​​ണ്, അ​​ല്ലാ​​തെ ദേ​​ശീ​​യ​​ത​​യു​​ടെ വി​​ശാ​​ല​​മാ​​യ ഏ​​ക​​ത്വ​​ത്തി​​ന്‍റെ പാ​​ത​​യ​​ല്ല.​ അ​​സ​​മി​​ൽ അ​​മ്പ​​തു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി ജീ​​വി​​ക്കു​​ന്ന മു​​സ്‌​​ലിം​ക​​ളെ ഉ​​ന്നം വ​​ച്ചു​​മാ​​ത്രം സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ന്ന നി​​യ​​മ​​മാ​​യ എ​​ൻ​​ആ​​ർ​​സി (​നാ​​ഷ​​ണ​ൽ ര​​ജി​​സ്റ്റ​​ർ ഒ​​ഫ് സി​​റ്റി​​സ​​ൺ​​സ്) വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത് അ​​ര​​നൂ​​റ്റാ​​ണ്ടി​​ല​​ധി​​ക​​മാ​​യി ഇ​​വി​​ടെ ജീ​​വി​​ക്കു​​ന്ന​​വ​​ർ സ്വ​​ന്തം നാ​​ട്ടി​​ൽ കു​​ടി​​യേ​​റ്റ​​ക്കാ​​രാ​​യി മു​​ദ്ര​​കു​​ത്ത​​പ്പെ​​ടു​​ന്നു എ​​ന്ന​​താ​​ണ്''-​ അ​​വ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.

മ​​നു​​ഷ്യാ​​വ​​കാ​​ശ​ ലം​​ഘ​​ന​​മാ​​ണ് ര​​ണ്ടാ​​മ​​ത്തേ​​ത്. 2014-2019 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ പ​​ത്തി​​ര​​ട്ടി​​യാ​​യി പെ​​രു​​കി.​ ഒ​​രു ഇ-​​കൊ​​മേ​​ഴ്സ് സ്റ്റാ​​ർ​​ട്ട​​പ്പ് പോ​​ലെ അ​​ധി​​കാ​​രം കൈ​യാ​​ളു​​ന്ന​​വ​​ർ ത​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​ര​ വി​​പു​​ലീ​​ക​​ര​​ണ​​ത്തി​​ന് കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ​​ക്കു പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കി- അ​​വ​​സാ​​നി​​ക്കാ​​ത്ത ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്കു​​ദാ​​ഹ​​ര​​ണ​​മാ​​യി രാ​​ജ​​സ്ഥാ​​നി​​ൽ കൊ​​ല്ല​​പ്പെ​​ട്ട പെ​​ഹു​​ഖാ​​നി​​ന്‍റെ​​യും ഝാ​ർ​​ഖ​​ണ്ഡി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ത​​ബ്രി​​സ് അ​​ൻ​സാ​​രി​​യു​​ടെ​​യും ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​ക​​ളു​​യ​​ർ​​ത്തി അ​​വ​​ർ പ​​റ​​ഞ്ഞു.

അ​​ന​​ധി​​കൃ​​ത​​മാ​​യ മാ​​ധ്യ​​മ ​നി​​യ​​ന്ത്ര​​ണ​​ത്തി​​ലൂ​​ടെ​​യും മാ​​ധ്യ​​മ​​സ്വാ​​ധീ​​ന​​ത്തി​​ലൂ​​ടെ​​യും ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ​ നാ​​ലാം തൂ​​ണി​​നെ ത​​ന്നെ​​യാ​​ണ് ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ന്ന​​ത്. ഭ​​ര​​ണ​​ക​​ക്ഷി​​യു​​ടെ വ​​ക്താ​​ക്ക​​ളാ​​യ ടി​​വി ചാ​​ന​​ലു​​ക​​ളെ മാ​​ത്രം പ​രി​ഗ​ണി​ക്കു​ന്നു. മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​രി​​നെ​​തി​​രാ​​യ വാ​​ർ​​ത്ത​​ക​​ൾ ന​​ൽ​​കാ​​തി​​രി​​ക്കു​​ന്ന​​തി​​നു മാ​​ത്ര​​മാ​​യി കേ​​ന്ദ്ര​​വാ​​ർ​​ത്താ വി​​ത​​ര​​ണ ​വ​​കു​​പ്പ് 120 ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മി​​ച്ചി​രി​ക്കു​ന്നു. 
 
"രാ​​ഷ്ട്ര സു​​ര​​ക്ഷ'​യു​ടെ അ​തി​പ്ര​സ​ര​മാ​ണ് നാ​​ലാ​​മ​​ത്തെ സ്വേ​​ച്ഛാ​​ധി​​പ​​ത്യ ല​​ക്ഷ​​ണം.​ പേ​​രി​​ല്ലാ​​ത്ത, നാ​​ണ​​മി​​ല്ലാ​​ത്ത കാ​​ല​​ഭൂ​​ത​​ത്തെ ഭ​​യ​​ന്ന് മാ​​താ​​പി​​താ​​ക്ക​​ൾ ത​​ങ്ങ​​ളു​​ടെ കു​​ട്ടി​​ക​​ളെ പു​​റ​​ത്തു വി​​ടാ​​ൻ ഭ​​യ​​ക്കു​​ന്നു. സൈ​​ന്യം ന​​ൽ​​കു​​ന്ന രാ​​ഷ്ട്ര സു​​ര​​ക്ഷ​​യു​​ടെ ക്രെ​​ഡി​​റ്റ് ഭ​​ര​​ണ​​ക​​ക്ഷി​​യു​ടേ​താ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു.​ മോ​​ദി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന ശേ​​ഷം ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ൾ പെ​​രു​​കി, ക​​ശ്മീ​​രി​​ൽ മാ​​ത്രം 106 ശ​​ത​​മാ​​നം അ​ധി​കം ജ​​വാ​​ന്മാ​​ർ​​ക്കു ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ടു.

സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യി​​ലാ​​ദ്യ​​മാ​​യി സ​​ർ​​ക്കാ​​രും മ​​ത​​ങ്ങ​​ളും കൂ​ടി​ക്കു​ഴ​യു​ന്ന​താ​ണ് അ​​ഞ്ചാ​​മ​​ത്തെ ല​​ക്ഷ​​ണം. ഭ​​ര​​ണ​​ക​​ക്ഷി​​യു​​ടെ പാ​​ർ​​ല​​മെ​​ന്‍റം​​ഗ​​ങ്ങ​​ള​​ത്ര​​യും 80 കോ​​ടി ഏ​​ക്ക​​റു​​ക​​ളോ​​ളം വ​​രു​​ന്ന ഇ​​ന്ത്യ​​യെ മ​​റ​​ന്ന് 2.77 ഏ​​ക്ക​​ർ മാ​​ത്രം വ​​രു​​ന്ന രാ​​മ​​ജ​​ന്മ​​ഭൂ​​മി​​യി​​ൽ മാ​​ത്രം ശ്ര​​ദ്ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. 

ക​​ലാ​​കാ​​ര​​ന്മാ​​രെ​​യും ബു​​ദ്ധി​​ജീ​​വി​​ക​​ളെ​​യും വേ​​ട്ട​​യാ​​ടു​​ന്ന​​തും ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ന്ന​​തും സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഏ​​റ്റ​​വും ഭീ​​ക​​ര​​മാ​​യ ആ​​റാം ല​​ക്ഷ​​ണ​​മാ​​യി അ​​വ​​ർ എ​​ടു​​ത്തു കാ​ണി​ച്ചു.​ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പു​​സ്ത​​ക​​ങ്ങ​​ളി​​ൽ തെ​​റ്റി​​ദ്ധാ​​ര​​ണാ​​ജ​​ന​​ക​​മാ​​യ പാ​​ഠ​​ങ്ങ​​ൾ കു​​ത്തി​​ത്തി​​രു​​കു​​ന്നു​മു​ണ്ട്- അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ സ്വാ​​ത​​ന്ത്യം ന​​ഷ്ട​​പ്പെ​​ട്ട​​താ​​ണ് അ​​വ​​സാ​​ന​​ത്തെ ല​ക്ഷ​ണ​മാ​യി മ​​ഹു​​വ പ​​റ​​ഞ്ഞ​​ത്.​ ഇ​​ത്ത​​വ​​ണ​​ത്തെ ലോ​​ക്സ​​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് 60,000 കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വാ​​ക്കി​​യ​​ത്.​ ഇ​​തി​​ൽ 27,000 കോ​​ടി​യും ഒ​രു പാ​ർ​ട്ടി​യു​ടേ​താ​ണ്. എ​​ന്തു​​കൊ​​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​​മ്മി​ഷ​​ൻ ഇ​​തി​​നെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​ല്ല- ​അ​​വ​​ർ ചോ​​ദി​​ച്ചു.

നേ​ര​ത്തേ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക​റാ​യി​രു​ന്ന മ​​ഹു​​വ മൊ​​യ്ത്ര അ​​മെ​​രി​​ക്ക​​യി​​ൽ ഉ​​പ​​രി​​പ​​ഠ​​നം ന​​ട​​ത്തി​​യി​​ട്ടു​​ള്ള അ​​ഭ്യ​​സ്ത​​വി​​ദ്യ​​യാ​​ണ്.​ ജെ​​പി മോ​​ർ​​ഗ​​ൻ ക​​മ്പ​​നി​​യു​​ടെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്നു അ​​വ​​ർ.​ അ​​തി​​നു ശേ​​ഷ​​മാ​​ണ് സ​​ജീ​​വ രാ​​ഷ്ട്രീ​​യ​​ത്തി​​ലേ​​ക്കി​​റ​​ങ്ങി​​യ​​ത്. 2009​ൽ ​കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു കൊ​​ണ്ടാ​​യി​​രു​​ന്നു തു​​ട​​ക്കം.


വാർത്തകൾ

Sign up for Newsletter



top