22
November 2019 - 2:04 pm IST

Download Our Mobile App

Flash News
Archives

World

india-says-their-opinion-in-iran-russia-relationship-with-india

യു​എ​സി​നോ​ട് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഇ​ന്ത്യ ഇ​റാ​ൻ, റ​ഷ്യ ബ​ന്ധം ദേ​ശീ​യ താ​ത്പ​ര്യം

Published:26 June 2019

റ​ഷ്യ​യി​ൽ നി​ന്ന് എ​സ് 400 മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം വാ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ഇ​ട​പാ​ടു​ക​ൾ ദേ​ശീ​യ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ഇ​റാ​നി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തു നി​ർ​ത്താ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം.  

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ നി​ന്ന് എ​സ് 400 മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം വാ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ഇ​ട​പാ​ടു​ക​ൾ ദേ​ശീ​യ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ഇ​റാ​നി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തു നി​ർ​ത്താ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം.  യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​ന്ത്യ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. റ​ഷ്യ​ക്കെ​തി​രേ യു​എ​സ് ഉ​പ​രോ​ധം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​ത് അ​മെ​രി​ക്ക​യു​ടെ അ​നി​ഷ്ട​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. 

യു​എ​സി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ​യെ​ന്നും ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​മെ​ന്നും മൈ​ക്കോ പോം​പി​യോ പ​റ​ഞ്ഞു. അ​ടു​പ്പ​മു​ള്ള സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ വി​യോ​ജി​പ്പു​ക​ൾ സ്വാ​ഭാ​വി​ക​മെ​ന്നും ഇ​തു ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും പോം​പി​യോ. ഇ​ന്ത്യ​യെ വ്യാ​പാ​ര മു​ന്‍ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ര്‍ന്ന് യു​എ​സി​ൽ നി​ന്നു​ള​ള 28 ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ക്ക് ഇ​ന്ത്യ തീ​രു​വ വ​ര്‍ധി​പ്പി​ച്ചി​രു​ന്നു. വ്യാ​പാ​ര രം​ഗ​ത്ത് ഇ​ന്ത്യ​യു​മാ​യു​ള്ള ത​ര്‍ക്കം ച​ര്‍ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ഇ​ന്ത്യ​യും യു​എ​സു​മാ​യു​ള​ള ത​ന്ത്ര​പ​ര​മാ​യ സ​ഖ്യം ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്നു പ​റ​ഞ്ഞ ജ​യ​ശ​ങ്ക​ർ ഊ​ർ​ജം, വ്യാ​പാ​രം, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​ന്ത്യ- പ​സ​ഫി​ക് മേ​ഖ​ല എ​ന്നി​വ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യ്ക്കു വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​മു​ണ്ട്. അ​തി​നു ച​രി​ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​വു​മു​ണ്ട്. ദേ​ശീ​യ താ​ത്പ​ര്യ​മ​നു​സ​രി​ച്ച് ന​മ്മ​ൾ ഇ​ത്ത​രം ബ​ന്ധ​ങ്ങ​ളി​ൽ എ​ന്താ​ണോ വേ​ണ്ട​ത് അ​തു ചെ​യ്യും. ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ ല​ഭി​ച്ചെ​ന്നും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. 

ചൊ​വ്വാ​ഴ്ച രാ​ത്രി ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി​യ പോം​പി​യോ ഇ​ന്ന​ലെ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഈ​യാ​ഴ്ച അ​വ​സാ​നം ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ൽ ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. അ​തി​നു മു​ന്നോ​ടി​യാ​യി​രു​ന്നു യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ​യും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ​യും കൂ​ടി​ക്കാ​ഴ്ച. 


വാർത്തകൾ

Sign up for Newsletter



top