21
July 2019 - 12:04 pm IST

Download Our Mobile App

Flash News
Archives

National

no-change-in-rahul-gandhi-opinion-on-congress-leadership

നി​ല​പാ​ടി​ലു​റ​ച്ച് രാ​ഹു​ൽ, പി​ടി​വ​ള്ളി​യി​ല്ലാ​തെ പാ​ർ​ട്ടി

Published:26 June 2019

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ തു​ട​രി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ന​ലെ കൂ​ടി​യ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ലും അ​ദ്ദേ​ഹം നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു.

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ തു​ട​രി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ന​ലെ കൂ​ടി​യ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ലും അ​ദ്ദേ​ഹം നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു. പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ നെ​ഹ്റു കു​ടും​ബ​ത്തി​നു പു​റ​ത്തു നി​ന്ന് ആ​രെ​ങ്കി​ലും വ​ര​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​ത്. പു​തി​യ അ​ധ്യ​ക്ഷ​നെ താ​നോ സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യോ നി​ർ​ദേ​ശി​ക്കി​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ ര​ണ്ടു മ​ക്ക​ളെ​യും നി​ർ​ബ​ന്ധി​ക്കാ​തെ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും മൗ​ന​ത്തി​ലാ​യ​തോ​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഒ​രു വ​ഴി​യും കാ​ണാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണു കോ​ൺ​ഗ്ര​സ്. 

രാ​ഹു​ലി​ന്‍റെ തീ​രു​മാ​നം തി​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ മു​ന്നോ​ട്ടു വ​ച്ച ആ​ശ​യം രാ​ഹു​ൽ ഗാ​ന്ധി സ്വീ​ക​രി​ച്ചി​ല്ല. മു​തി​ർ​ന്ന നേ​താ​ക്ക​ളെ കാ​ണാ​ൻ കൂ​ട്ടാ​ക്കി​യ​തു​മി​ല്ല. അ​തേ സ​മ​യം, ഈ ​വ​ർ​ഷം നി​യ​മ സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​രു​ന്നു. 

അ​തി​നി​ടെ, പ​തി​നേ​ഴാ​മ​തു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും പാ​ർ​ല​മെ​ന്‍റ​റി ന​ട​പ​ടി​ക​ൾ നി​രാ​ശാ​ജ​ന​ക​മാ​ണ്. രാ​ഷ്‌​ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ വേ​ള​യി​ൽ രാ​ഹു​ൽ ഗാ​ന്ധി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​രി​ച്ച​ത് ട്രോ​ള​ർ​മാ​ർ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു. സോ​ണി​യ ഗാ​ന്ധി ഇ​ട​പെ​ട്ട​പ്പോ​ൾ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം "ക​ളി' അ​വ​സാ​നി​പ്പി​ച്ച​ത്. ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​ക​ളി​ലും രാ​ഹു​ൽ സ​ജീ​വ​മാ​യി​രു​ന്നി​ല്ല. 

ന​ന്ദി പ്ര​മേ​യ​ത്തി​ന് ഇ​രു​നൂ​റി​ൽ​പ്പ​രം ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​ൻ ആ​ലോ​ചി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ വേ​ണ്ടെ​ന്നു വ​ച്ചു. അ​തേ സ​മ​യം, സി​പി​എ​മ്മും സി​പി​ഐ​യും ഇ​ന്ന​ലെ കൊ​ണ്ടു​വ​ന്ന തി​രു​ത്ത​ൽ പ്ര​മേ​യ​ങ്ങ​ൾ വോ​ട്ടി​നി​ട്ടു ത​ള്ളു​മ്പോ​ൾ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളി​ൽ പ​ല​രും സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​തു​മി​ല്ല. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങി​യ ആ​ദ്യ ദി​വ​സം ത​ന്നെ ടി​ഡി​പി​യു​ടെ നാ​ലു രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ൾ രാ​ജി വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തും പ്ര​തി​പ​ക്ഷ​ത്തി​നു വ​ലി​യ തി​രി​ച്ച​ടി​യാ​യി. 


വാർത്തകൾ

Sign up for Newsletter



top