24
July 2019 - 5:49 am IST

Download Our Mobile App

Flash News
Archives

National

മുങ്ങുന്ന കപ്പലില്‍ ആദ്യം ചാടി രക്ഷപ്പെടാനാണ് രാഹുല്‍ ശ്രമം: ശിവ്‌രാജ് സിങ് ചൗഹാന്‍

Published:26 June 2019

ഇപ്പോൾ‌ കോണ്‍ഗ്രസിനെ നയിക്കുന്നത് ആരാണെന്നുപോലും ആര്‍ക്കും അറിയില്ല. മുങ്ങുന്ന കപ്പലില്‍ അവസാന നിമിഷംവരെ തുടരുകയാണ് ക്യാപ്റ്റന്‍ ചെയ്യേണ്ടത്. എസ്പി - ബിഎസ്പി സഖ്യം തകരുകയും രാഹുല്‍ഗാന്ധി കോണ്‍ഗ്രസില്‍നിന്ന് ചാടുകയും ചെയ്തതോടെ പ്രതിപക്ഷത്തിന്‍റെ നില പരുങ്ങലിലാണ്.

ഹൈദരാബാദ്: മുങ്ങുന്ന കപ്പലില്‍ അവസാന നിമിഷംവരെ തുടര്‍ന്ന് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനു പകരം അതില്‍നിന്ന് ആദ്യം ചാടി രക്ഷപ്പെടാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് ബിജെപി വൈസ് പ്രസിഡന്‍റ് ശിവ്‌രാജ് സിങ് ചൗഹാന്‍ ആരോപിച്ചു.

ഇപ്പോൾ‌ കോണ്‍ഗ്രസിനെ നയിക്കുന്നത് ആരാണെന്നുപോലും ആര്‍ക്കും അറിയില്ല. മുങ്ങുന്ന കപ്പലില്‍ അവസാന നിമിഷംവരെ തുടരുകയാണ് ക്യാപ്റ്റന്‍ ചെയ്യേണ്ടത്. എസ്പി - ബിഎസ്പി സഖ്യം തകരുകയും രാഹുല്‍ഗാന്ധി കോണ്‍ഗ്രസില്‍നിന്ന് ചാടുകയും ചെയ്തതോടെ പ്രതിപക്ഷത്തിന്‍റെ നില പരുങ്ങലിലാണ്. തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം.

മധ്യപ്രദേശിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസിന് വോട്ടുചെയ്തതില്‍ ജനങ്ങള്‍ ഇന്ന് ദുഃഖിക്കുന്നു. സെക്രട്ടേറിയറ്റ് ഇടനിലക്കാരുടെ താവളമായി മാറിയെന്നും മുന്‍ മുഖ്യമന്ത്രികൂടിയായ അദ്ദേഹം ആരോപിച്ചു.


വാർത്തകൾ

Sign up for Newsletter



top