21
July 2019 - 12:05 pm IST

Download Our Mobile App

Flash News
Archives

Kerala

political-war-in-kerala-niyamasabha

സ​ഭ​യി​ൽ രാ​ഷ്‌​ട്രീ​യ യു​ദ്ധം

Published:26 June 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

ഭ​ര​ണ​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച പ്ര​സം​ഗ​വു​മാ​യി പി.​ടി.​തോ​മ​സ്. ശാ​സ​ന​യു​മാ​യി മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ.

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച പ്ര​സം​ഗ​വു​മാ​യി പി.​ടി.​തോ​മ​സ്. ശാ​സ​ന​യു​മാ​യി മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ. യു​ഡി​എ​ഫി​നെ ആ​ക്ഷേ​പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​വേ​ദി​യാ​ക്കി​യെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ധ​നാ​ഭ്യ​ർ​ഥ​ന ച​ര്‍ച്ച​ക്കൊ​ടു​വി​ല്‍ മ​ന്ത്രി​മാ​രാ​യ കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി​യും വി.​എ​സ് സു​നി​ല്‍കു​മാ​റും മ​റു​പ​ടി ന​ല്‍കി​യ ശേ​ഷ​മാ​ണ് അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

അ​ടി​യ​ന്ത​രാ​വ​സ്ഥാ വാ​ര്‍ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ണ്ടാ​യ പ്ര​സ്താ​വ​ന​ക​ളോ​ട് ധ​നാ​ഭ്യ​ർ​ഥ​നാ ച​ർ​ച്ച​യി​ൽ പി.​ടി. തോ​മ​സ് അ​തേ​നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ച്ച​താ​ണു മു​ഖ്യ​മ​ന്ത്രി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രം അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ്. ചൈ​ന​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രാ​ണെ​ന്നും തോ​മ‌​സ്. 

കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ചോ​ദ്യ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ക​യാ​ണ്. ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ര​ണ്ടു വ​ര്‍ഷ​മാ​യി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​ക്കു പ​ഠി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ അ​ക​റ്റി നി​ര്‍ത്തി​യി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം കൈ​കൊ​ണ്ട് ജ​യ​രാ​ജ​ന് ചോ​റു​ണ്ണാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ജ​യ​രാ​ജ​നെ അ​ങ്ങ​നെ​യാ​ക്കി​യ ഒ.​കെ.​വാ​സു​വി​നെ മ​റ്റെ കൈ​കൊ​ണ്ട് കെ​ട്ടി​പ്പി​ടി​ച്ച കാ​ര്യ​വും മ​റ​ക്ക​ണ്ട. ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​യു​ടെ സ്ഥാ​പ​ക നേ​താ​വാ​യ പി.​കൃ​ഷ്ണ​പി​ള്ള​യു​ടെ സ്മാ​ര​കം അ​ടി​ച്ചു ത​ക​ര്‍ത്ത് ക​ത്തി​ച്ചു ക​ള​ഞ്ഞ പാ​ര്‍ട്ടി​യാ​ണ് സി​പി​എം കോ​ടി​യേ​രി​യു​ടെ മ​ക​ന്‍ പാ​ര്‍ട്ടി മെം​ബ​ര്‍ അ​ല്ലാ​ത്ത​തു കൊ​ണ്ട് മി​ണ്ടി​ക്കൂ​ട എ​ന്നാ​ണ്. ഞ​ങ്ങ​ള്‍ ആ​രു​ടേ​യും കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ല്‍ ക​ട​ന്നു​ക​യ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര​ല്ലെ​ന്നും പി.​ടി.​തോ​മ​സ്

ഇ​തി​ന് മ​റു​പ​ടി ന​ല്‍കാ​ൻ മു​ഖ്യ​മ​ന്ത്രി തു​നി​ഞ്ഞ​താ​ണ് രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് സ​ഭ പി​രി​യാ​ന്‍ മി​നു​ട്ടു​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍ക്കെ അ​ന​വ​സ​ര​ത്തി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ എ​ഴു​ന്നേ​റ്റു​നി​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പി.​ടി.​തോ​മ​സ് ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ ജ്വ​രം ബാ​ധി​ച്ച് തു​ള്ളു​ക​യാ​ണ്. സ​ഭ​യി​ൽ എ​ന്ത് വി​ഷ​യ​ത്തെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കേ​ണ്ട​തെ​ന്ന് പോ​ലും അ​ദേ​ഹ​ത്തി​ന​റി​യി​ല്ല. വി​മ​ർ​ശി​ക്കാം, പ​ക്ഷേ,  ശ​ത്രു​താ മ​നോ​ഭാ​വ​ത്തോ​ടെ  വേ​ണ്ട- മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തെ ശാ​നി​ച്ചു.

ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ മു​നീ​ര്‍ ഉ​ൾ​പ്പെ​ടെ സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി സ​ഭാ​നാ​ഥ​നാ​ണെ​ന്നും ക്ഷ​മ കാ​ണി​ക്ക​ണ​മെ​ന്നു​മാ​യി സ്പീ​ക്ക​ർ. രാ​ഷ്ട്രീ​യ പ്ര​സം​ഗം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തു മ​തി, സ​ഭ​യി​ൽ വേ​ണ്ടെ​ന്നു തി​രി​ച്ച​ടി​ച്ചു പ്ര​തി​പ​ക്ഷം. അ​തു പി.​ടി തോ​മ​സി​നോ​ടാ​ണ് പ​റ​യേ​ണ്ട​തെ​ന്നാ​യി മു​ഖ്യ​മ​ന്ത്രി. തു​ട​ര്‍ന്ന് 'ത​ള്ള് മു​ഖ്യാ പി​ണ​റാ​യി, പു​ത്ത​രി​ക്ക​ണ്ട​മ​ല്ല നി​യ​മ​സ​ഭ​യാ​ണേ...' എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. 

വി​ജ​യ​ന്‍റെ തി​ട്ടൂ​രം അം​ഗീ​ക​രി​ക്കി​ല്ല: ഡോ.​എം.​കെ.​മു​നീ​ര്‍

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​ട്ടൂ​രം അ​നു​സ​രി​ച്ച് യു​ഡി​എ​ഫി​ന് പ്ര​വ​ര്‍ത്തി​ക്കാ​നാ​വി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ മു​നീ​ര്‍. നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. നി​യ​മ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര​വേ​ള മു​ത​ല്‍ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും സി​പി​എം അം​ഗ​ങ്ങ​ള്‍ രാ​ഷ്ട്രീ​യം പ​റ​യു​ക​യും യു​ഡി​എ​ഫി​നെ ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​ന് മ​റു​പ​ടി ന​ല്‍കാ​ന്‍ യു​ഡി​എ​ഫി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നാ​ണോ മു​ഖ്യ​മ​ന്ത്രി ധ​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം എ​ന്തു പ്ര​സം​ഗി​ക്ക​ണം, എ​ങ്ങ​നെ പ്ര​സം​ഗി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് യു​ഡി​എ​ഫാ​ണ്. അ​തി​ല്‍ അ​സ​ഹി​ഷ്ണ​ത​യു​ണ്ടാ​യി​ട്ട് കാ​ര്യ​മി​ല്ല. 

പ്ര​തി​പ​ക്ഷ​ത്തി​ന് അ​മെ​രി​ക്ക​യു​ടെ സ്വ​രം: മു​ഖ്യ​മ​ന്ത്രി 

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​ങ്ങ​ള്‍ക്കെ​തി​രേ സം​സാ​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​ത് അ​മേ​രി​ക്ക​യു​ടെ സ്വ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഗാ​ന്ധി​ജി​യെ​യ​ല്ല നെ​ഹ്റു​വി​നെ​യാ​ണ് കൊ​ല്ലേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പ്ര​തി​ക​രി​ക്കാ​തെ വാ​ലും ചു​രു​ട്ടി അ​തി​നെ എ​തി​ര്‍ക്കാ​ത്ത​വ​രാ​ണി​പ്പോ​ള്‍ സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​ങ്ങ​ള്‍ക്കെ​തി​രേ പ​ള്ള് പ​റ​യു​ന്ന​ത്.  സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യം, ജേ​ക്ക​ബ് തോ​മ​സ്, മ​ര​ട്ഫ്‌​ളാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ച് കി​ട്ടാ​വു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്ലൊം പി.​ടി.​തോ​മ​സ് പ​ള്ള് പ​റ​യു​ന്നു. പ്ര​തി​ക്ഷ​ത്തെ വി​മ​ര്‍ശി​ക്കാം. ശ​ത്രു​താ മ​നോ​ഭാ​വം വേ​ണോ. 


വാർത്തകൾ

Sign up for Newsletter



top