21
July 2019 - 12:56 pm IST

Download Our Mobile App

Flash News
Archives

Cricket

india-west-indies-icc-world-cup-match-preview

ക​രീ​ബി​യ​ൻ ക​ട​മ്പ

Published:27 June 2019

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ സെ​മി  പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ ഇ​ന്നു വി​ൻ​ഡീ​സു​മാ​യി അ​ങ്കം​വെ​ട്ടും. ക​ളി​ച്ച എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ഇ​ന്ത്യ​യ്ക്ക് വെ​സ്റ്റി​ൻ​ഡീ​സി​ന്‍റെ പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​മാ​ണ് വെ​ല്ലു​വി​ളി തീ​ർ​ക്കു​ന്ന​ത്.

മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ സെ​മി  പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ ഇ​ന്നു വി​ൻ​ഡീ​സു​മാ​യി അ​ങ്കം​വെ​ട്ടും. ക​ളി​ച്ച എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ഇ​ന്ത്യ​യ്ക്ക് വെ​സ്റ്റി​ൻ​ഡീ​സി​ന്‍റെ പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​മാ​ണ് വെ​ല്ലു​വി​ളി തീ​ർ​ക്കു​ന്ന​ത്.  വൈ​കി​ട്ട് മൂ​ന്നി​ന് ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ മ​ത്സ​രം. 

 ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും ഓ​സ്ട്രേ​ലി​യ​യെ​യും പാ​ക്കി​സ്ഥാ​നെ​യും നി​ഷ്പ്ര​ഭ​മാ​ക്കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. പ​ക്ഷേ,  ലോ​ക ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ൻ​മാ​രാ​യ അ​ഫ്ഗാ​നി​സ്ഥാ​നോ​ട്  ബാ​റ്റി​ങ് പാ​ളി​യ​ത് ഇ​ന്ത്യ​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. എം.​എ​സ്. ധോ​ണി​യു​ടെ മെ​ല്ലെ​പ്പോ​ക്ക് വി​മ​ർ​ശ​ന​ത്തി​നും വി​ധേ​യ​മാ​യി.  

എ​ങ്കി​ലും രോ​ഹി​ത് ശ​ർ​മ​യും കെ.​എ​ൽ. രാ​ഹു​ലും അ​ട​ക്ക​മു​ള്ള​വ​ർ താ‌​ളം വീ​ണ്ടെ​ടു​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. ബാ​റ്റി​ങ് ലൈ​ന​പ്പി​ൽ ധോ​ണി​യു​ടെ സ്ഥാ​ന​ത്തി​ന് ഇ​ള​ക്കം ത​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ കേ​ദാ​ർ ജാ​ദ​വി​ന് കൂ​ടു​ത​ൽ പ​ന്തു​ക​ൾ ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും. ഭു​വ​നേ​ശ്വ​ർ കു​മാ​ർ പ​രു​ക്കി​ൽ നി​ന്ന് മു​ക്ത​നാ​യെ​ന്ന വാ​ർ​ത്ത ഇ​ന്ത്യ​ൻ ടീ​മി​നെ സം​ബ​ന്ധി​ച്ച് സ​ന്തോ​ഷ​ദാ​യ​ക​മാ​ണ്. എ​ന്നാ​ൽ അ​ത് ബൗ​ളി​ങ് കോ​മ്പി​നേ‌​ഷ​നി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. 

ക​ഴി​ഞ്ഞ ക​ളി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ കാ​ർ​ലോ​സ് ബ്രാ​ത്‌​വെ​യ്റ്റി​ന്‍റെ ചി​റ​കേ​റി അ​ത്ഭു​ത​ജ​യ​ത്തി​ന് അ​ടു​ത്തെ​ത്തി​യ​താ​ണ് വി​ൻ​ഡീ​സ്. അ​തി​നാ​ൽ​ത്ത​ന്നെ അ​വ​രെ സൂ​ക്ഷി​ക്ക​ണം. ക്രി​സ് ഗെ​യ്‌​ലി​നെ ജ​സ്പ്രീ​ത് ബും​റ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ എ​ങ്ങ​നെ അ​ട​ക്കി​നി​ർ​ത്തും എ​ന്ന​തി​ന​നു​സ​രി​ച്ചി​രി​ക്കും മ​ത്സ​ര​ത്തി​ന്‍റെ വി​ധി. മ​ധ്യ​നി​ര​യി​ൽ ഷി​മ്രോ​ൺ ഹെ​റ്റ്മ​യ​റെ​യും നി​ക്കോ​ള​സ് പൂ​ര​നെ​യും ഇ​ന്ത്യ ക​രു​ത​ലോ​ടെ കാ​ണേ​ണ്ട​തു​ണ്ട്. മ​ങ്ങി​യും തി​ള​ങ്ങി​യു​മാ​ണ് വി​ൻ​ഡീ​സ് പ​ന്തേ​റു​കാ​രു​ടെ മു​ന്നോ​ട്ടു​പോ​ക്ക്. ഓ​ൾ റൗ​ണ്ട​ർ ആ​ന്ദ്രെ റ​സ​ൽ പ​രു​ക്കേ​റ്റു പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​നി​ൽ ആം​ബ്രി​സ് വി​ൻ​ഡീ​സ് നി​ര​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

ശ്ര​ദ്ധി​ക്കേ​ണ്ട താ​ര​ങ്ങ​ൾ

വി​രാ​ട് കോ​ഹ്‌​ലി (ഇ​ന്ത്യ)

മൂ​ന്ന് അ​ർ​ധ ശ​ത​ക​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഫോം ​തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഒ​രു സെ​ഞ്ചു​റി​ക്കു​വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു. വി​ൻ​ഡീ​സി​നെ​തി​രേ കോ​ഹ്‌​ലി സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​മോ​യെ​ന്ന് ഏ​വ​രും ഉ​റ്റു​നോ​ക്കു​ക​യാ​ണ്. വി​ൻ​ഡീ​സി​നെ​തി​രേ 70.77 ആ​ണ് കോ​ഹ്‌​ലി​യു​ടെ ശ​രാ​ശ​രി. 

ഷെ​ൽ​ഡ​ൺ കോ​ട്രെ​ൽ (വെ​സ്റ്റി​ൻ​ഡീ​സ്)

വി​ൻ​ഡീ​സി​ന്‍റെ സ്ട്രൈ​ക്ക് ബൗ​ള​റാ​ണ് ഈ ​ഇ​ടം​കൈ​യ​ൻ പേ​സ​ർ. പാ​ക്കി​സ്ഥാ​നെ​തി​രേ​യും ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ​യും കോ​ട്രെ​ലി​ന്‍റെ മൂ​ർ​ച്ച ക​ണ്ടു. കി​വി ഓ​പ്പ​ണ​ർ​മാ​രെ ഗോ​ൾ​ഡ​ൻ ഡ​ക്കാ​ക്കി​യ കോ​ട്രെ​ൽ ഉ​ശി​ര​ൻ ഫോ​മി​ലാ​ണ്. കോ​ട്രെ​ൽ വീ​റു​കാ​ട്ടി​യാ​ൽ ഇ​ന്ത്യ പ​രു​ങ്ങും. 

പി​ച്ച് റി​പ്പോ​ർ​ട്ട് 

ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​ണ്. വ​ര​ണ്ട പി​ച്ചി​ൽ സ്പി​ന്ന​ർ​മാ​ർ​ക്ക് കാ​ര്യ​മാ​യ സ്വാ​ധീ​ന​മു​ണ്ടാ​കും. ഇ​തു​വ​രെ ന​ട​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ആ​ദ്യം ബാ​റ്റ് ചെ​യ്ത ടീ​മാ​ണ് ജ​യി​ച്ച​ത്. 

 


വാർത്തകൾ

Sign up for Newsletter



top