07
December 2019 - 4:56 pm IST

Download Our Mobile App

Flash News
Archives

Analysis

australian-crciket-team-performance-analysis-against-england

കി​ളി പോ​യി ‌ഇം​ഗ്ല​ണ്ട് !

Published:26 June 2019

# ഇ. ​രു​ദ്ര​ൻ

മ​ഞ്ഞ​ക്കി​ളി​ക​ൾ ചി​റ​ക​ടി​ക്കു​ക​യാ​ണ്; ലോ​ക​ക​പ്പ് കൊ​ത്തി​പ്പ​റ​ക്കാ​ൻ. ഓ​സ്ട്രേ​ലി​യ​യെ എ​ഴു​തി​ത്ത​ള്ളി​യ​വ​ർ​ക്കെ​ല്ലാം പി​ഴ​ച്ചി​രി​ക്കു​ന്നു. ഓ​രോ മ​ത്സ​രം ക​ഴി​യു​ന്തോ​റും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു​വ​രി​ക​യാ​ണ​വ​ർ.

മ​ഞ്ഞ​ക്കി​ളി​ക​ൾ ചി​റ​ക​ടി​ക്കു​ക​യാ​ണ്; ലോ​ക​ക​പ്പ് കൊ​ത്തി​പ്പ​റ​ക്കാ​ൻ. ഓ​സ്ട്രേ​ലി​യ​യെ എ​ഴു​തി​ത്ത​ള്ളി​യ​വ​ർ​ക്കെ​ല്ലാം പി​ഴ​ച്ചി​രി​ക്കു​ന്നു. ഓ​രോ മ​ത്സ​രം ക​ഴി​യു​ന്തോ​റും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു​വ​രി​ക​യാ​ണ​വ​ർ. ക്രി​ക്ക​റ്റി​ന്‍റെ സ​ർ​വ മേ​ഖ​ല​ക​ളി​ലും ഇം​ഗ്ല​ണ്ടി​നെ മു​ട്ടു​കു​ത്തി​ച്ചാ​ണ​വ​ർ 64 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി​യ​ത്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ​ർ​മാ​രും പേ​സ​ർ​മാ​രും അ​സാ​മാ​ന്യ ഫോ​മി​ൽ. മ​ധ്യ​നി​ര​യി​ലെ ബാ​റ്റി​ങ് കൂ​ടി​യേ ഇ​നി ബ​ല​പ്പെ​ടേ​ണ്ട​തു​ള്ളൂ. ഈ ​ട്രെ​ൻ​ഡ് തു​ട​ർ​ന്നാ​ൽ സെ​മി​യി​ൽ അ​വ​രെ നേ​രി​ടു​ന്ന​വ​ർ ആ​രാ​യാ​ലും വി​യ​ർ​ത്തു​കു​ളി​ക്കും.  
 
ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ തോ​ൽ​വി​യു​ടെ പ്രേ​തം വി​ടാ​തെ പി​ന്തു​ട​രു​ന്ന ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ ക​ട​ക്കാ​നും വ​ല്ലാ​തെ വി​യ​ർ​ക്കേ​ണ്ടി​വ​രും. ന​ല്ലൊ​രു ടീം ​കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ത​ട​ക്കം നാ​ലു​വ​ർ​ഷ​ത്തെ അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ അ​മി​ത വി​ശ്വാ​സം ര​ണ്ടു തു​ട​ർ തോ​ൽ​വി​ക​ൾ ചോ​ർ​ത്തി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു. ഏ​തു ടീ​മി​നെ​യും കീ​ഴ്പ്പെ​ടു​ത്താ​ൻ​പോ​ന്ന വി​ശ്വോ​ത്ത​ര ബാ​റ്റ്സ്മാ​ൻ​മാ​ർ പ​ത​റി​പ്പോ​വു​ന്ന​താ​ണ​ല്ലോ ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ആ​ഷ​സ് വൈ​ര​ത്തി​ന്‍റെ നീ​ണ്ട ച​രി​ത്ര​മു​ള്ള ഇം​ഗ്ല​ണ്ടും ഓ​സ്ട്രേ​ലി​യ​യും എ​പ്പോ​ൾ ഏ​റ്റു​മു​ട്ടി​യാ​ലും ഓ​രോ പ​ന്തി​ലും ഓ​രോ ഷോ​ട്ടി​ലും അ​തി​ന്‍റെ തീ​പ്പൊ​രി കാ​ണേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ഇം​ഗ്ലി​ഷ് കി​റ്റി​യി​ലെ ക​ന​ലെ​ല്ലാം വെ​ള്ള​മൊ​ഴി​ച്ചു കെ​ടു​ത്തി​യ​പോ​ലെ! ഇ​നി ന്യൂ​സി​ല​ൻ​ഡി​നും ഇ​ന്ത്യ​ക്കു​മെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ ജ​യം മാ​ത്ര​മേ ഇം​ഗ്ല​ണ്ടി​നെ ര​ക്ഷി​ക്കൂ.  

ക​ങ്കാ​രു​ക്ക​ൾ​ക്കെ​തി​രേ ന​ല്ല റെ​ക്കോ​ഡ് ത​ന്നെ​യു​ള്ള ജാ​സ​ൻ റോ​യി​യു​ടെ അ​ഭാ​വം ഇം​ഗ്ലി​ഷ് ബാ​റ്റി​ങ്ങി​നെ ബാ​ധി​ച്ചി​ട്ടു​ണ്ടാ​വാം. പ​ക്ഷേ, മി​ക​ച്ച ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കു ക്ഷാ​മ​മി​ല്ലാ​ത്ത​താ​ണ് മോ​ർ​ഗ​ന്‍റെ ടീം. ​ടോ​സ് ഭാ​ഗ്യ​വും അ​വ​ർ​ക്കാ​യി​രു​ന്നു. മു​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ബൗ​ള​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​വും ആ​ദ്യ മ​ണി​ക്കൂ​റ‌ു​ക​ളി​ൽ പി​ച്ച് എ​ന്നു​റ​പ്പി​ച്ചാ​ണ് മോ​ർ​ഗ​ൻ ഓ​സ്ട്രേ​ലി​യ​യെ ബാ​റ്റി​ങ്ങി​നു വി​ട്ട​തും. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ഓ​സി​സ് ബാ​റ്റി​ങ്ങി​ന്‍റെ നെ​ടു​തൂ​ണു​ക​ളാ​യി നി​ന്ന ഓ​പ്പ​ണ​ർ​മാ​രെ അ​തി​വേ​ഗം പു​റ​ത്താ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ക​ങ്കാ​രു​ക്ക​ളെ ഒ​തു​ക്കാ​ൻ ഇം​ഗ്ല​ണ്ടി​നാ​വു​മാ​യി​രു​ന്നു​താ​നും. ന​ല്ല ബാ​റ്റി​ങ് നി​ര​യു​ള്ള​പ്പോ​ൾ ചേ​സ് ചെ​യ്യു​ന്ന​ത് ഒ​രു പ്ര​ശ്ന​വു​മാ​യി ക​ണ്ടി​ല്ല മോ​ർ​ഗ​ൻ. എ​ന്നാ​ൽ, വോ​ക്സി​ന്‍റെ​യും ആ​ർ​ച്ച​റു​ടെ​യും വു​ഡി​ന്‍റെ​യും സ്റ്റോ​ക്സി​ന്‍റെ​യും ആ​ദ്യ സ്പെ​ല്ലു​ക​ൾ തി​ക​ച്ചും പ്രൊ​ഫ​ഷ​ന​ൽ രീ​തി​യി​ൽ നേ​രി​ട്ട ഫി​ഞ്ചും വാ​ർ​ണ​റും ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​സ് ഭാ​ഗ്യ​ത്തെ ത​ച്ചൊ​തു​ക്കു​ക​യാ​യി​രു​ന്നു. 123 റ​ൺ​സി​ന്‍റെ ഈ ​ഓ​പ്പ​ണി​ങ് പാ​ർ​ട്ണ​ർ​ഷി​പ്പാ​ണ് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​തും. വാ​ർ​ണ​റു​ടെ തി​രി​ച്ചു​വ​ര​വ് ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ന് എ​ന്തു​മാ​ത്രം ക​രു​ത്തു​പ​ക​ർ​ന്നു​വെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ഈ ​ലോ​ക​ക​പ്പി​ലെ ഫി​ഞ്ചി​ന്‍റെ ര​ണ്ടാം സെ​ഞ്ചു​റി അ​തി​മ​നോ​ഹ​ര​മാ​യി നെ​യ്തെ​ടു​ത്ത​താ​ണ്. 

ഈ ​ലോ​ക​ക​പ്പി​ൽ ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് വാ​ർ​ണ​റും ഫി​ഞ്ചു ത​മ്മി​ലു​ള്ള ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ട് 100ൽ ​അ​ധി​കം റ​ൺ​സ് നേ​ടു​ന്ന​ത്. പാ​ക്കി​സ്ഥാ​നെ​തി​രേ 146 റ​ൺ​സി​ന്‍റെ​യും ബം​ഗ്ലാ​ദേ​ശി​നെ​തി​രേ 121 റ​ൺ​സി​ന്‍റെ​യും ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ടു​ക​ൾ. അ​ഫ്ഗാ​നെ​തി​രേ 96, ഇ​ന്ത്യ​ക്കെ​തി​രേ 60, ശ്രീ​ല​ങ്ക​ക്കെ​തി​രേ 80 റ​ൺ​സു​ക​ളു​ടെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​യി. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രേ മാ​ത്ര​മാ​ണ് ഓ​സി​സ് ഓ​പ്പ​ണ​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത്. ന​ല്ല തു​ട​ക്കം കി​ട്ടി​യി​ട്ടും പ്ര​തീ​ക്ഷി​ച്ച​ത്ര വ​ലി​യ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്താ​ൻ മ​ധ്യ​നി​ര​യ്ക്കു ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​പ്പോ​ഴും ഓ​സി​സി​ന്‍റെ പ്ര​ശ്നം. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യും 325ൽ ​കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​മെ​ന്നു ക​രു​തി​യ​താ​ണ് ഓ​പ്പ​ണ​ർ​മാ​രു​ടെ മി​ക​വു ക​ണ്ട​പ്പോ​ൾ. എ​ന്നാ​ൽ, ഖ​വാ​ജ​യും മാ​ക്സ്‌​വെ​ല്ലും സ്റ്റോ​യ്നി​സും നീ​ണ്ട ഇ​ന്നി​ങ്സ് ക​ളി​ക്കു​ന്ന​തി​ൽ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു. മ​ധ്യ​നി​ര​യി​ൽ ഖ​വാ​ജ ന​ന്നാ​യി ക​ളി​ച്ച ഏ​ക മ​ത്സ​രം ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യാ​ണ്. അ​ന്ന് അ​ഞ്ചു വി​ക്ക​റ്റി​ന് 381 റ​ൺ​സും വാ​രി​ക്കൂ​ട്ടാ​നാ​യി ഓ​സി​സി​ന്. ഇ​ന്ത്യ​ക്കെ​തി​രേ 42 നേ​ടി​യ​തു​കൂ​ടി ഒ​ഴി​ച്ചാ​ൽ ബാ​ക്കി​യെ​ല്ലാം ഫ്ളോ​പ്പ്. 

വി​ജ​യ​ത്തി​ന് 286 റ​ൺ​സ് അ​ത്ര ഭീ​ഷ​ണി​യൊ​ന്നു​മാ​യി​രു​ന്നി​ല്ല ബെ​യ​ർ​സ്റ്റോ​യും റൂ​ട്ടും മോ​ർ​ഗ​നും സ്റ്റോ​ക്സും ബ​ട്‌​ല​റും അ​ട​ങ്ങി​യ ഇം​ഗ്ലി​ഷ് നി​ര​യ്ക്ക്. ഇ​വ​രെ​യെ​ല്ലാം പി​ടി​ച്ചു​കെ​ട്ടി​യ ഓ​സി​സ് ബൗ​ള​ർ​മാ​ർ​ക്കു ത​ന്നെ ന​ൽ​ക​ണം മു​ഴു​വ​ൻ ക്രെ​ഡി​റ്റും. പ്ര​ത്യേ​കി​ച്ച് ബെ​ഹ്‌​റ​ൻ​ഡോ​ർ​ഫി​ന്. ബ​ദ്ധ​വൈ​രി​ക​ൾ​ക്കെ​തി​രേ ഫി​ഞ്ച് ക​രു​തി​വ​ച്ച ആ​യു​ധം ത​ന്നെ​യാ​യി​രു​ന്നോ ഈ ​ഇ​രു​പ​ത്തൊ​മ്പ​തു​കാ​ര​ൻ എ​ന്നു സം​ശ​യി​ക്ക​ണം. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​ക്കെ​തി​രേ സി​ഡ്നി​യി​ൽ ഏ​ക​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ബ​ഹ്റ​ൻ​ഡോ​ർ​ഫ് ശി​ഖ​ർ ധ​വാ​നെ പൂ​ജ്യ​നാ​യി എ​ൽ​ബി​യി​ൽ കു​രു​ക്കി​യാ​ണ് അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​നു തു​ട​ക്ക​മി​ട്ട​ത്. 51 റ​ൺ​സെ​ടു​ത്ത ധോ​ണി​യെ​യും അ​ന്ന് എ​ൽ​ബി​യി​ൽ ത​ന്നെ ത​ള​ച്ചു ഈ ​ലെ​ഫ്റ്റ് ആം ​പേ​സ​ർ. എ​ട്ട് അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന​ങ്ങ​ളി​ലെ മാ​ത്രം പ​രി​ച​യ​മു​ള്ള ബെ​ഹ്‌​റ​ൻ​ഡോ​ർ​ഫി​ന്‍റെ ലോ​ക​ക​പ്പി​ലെ അ​ര​ങ്ങേ​റ്റം ത​ന്നെ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​ത്തോ​ടെ​യാ​യി. സ്വ​പ്ന​സ​മാ​ന​മാ​യ തു​ട​ക്കം. 
 
ബെ​ഹ്‌​റ​ൻ​ഡോ​ർ​ഫി​ന്‍റെ കൈ​യി​ൽ ന്യൂ​ബോ​ൾ ക​ണ്ട​പ്പോ​ൾ ത​ന്നെ ഒ​ന്നു പ​ക​ച്ചു​കാ​ണു​മോ ഇം​ഗ്ല​ണ്ട്. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​രു​ങ്ങി ര​ണ്ടാം പ​ന്തി​ലേ മ​ട​ങ്ങി​യ​ല്ലോ ഓ​പ്പ​ണ​ർ വി​ൻ​സ്. സ്റ്റാ​ർ​ക്കി​നെ​യും ക​മ്മി​ൻ​സി​നെ​യും സ്റ്റോ​യ്നി​സി​നെ​യു​മൊ​ക്കെ എ​ങ്ങ​നെ ക​ളി​ക്ക​ണം എ​ന്നു തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചു വ​ന്ന​വ​ർ ബെ​ഹ്‌​റ​ൻ​ഡോ​ർ​ഫി​നെ അ​ത്ര​യും പ​രി​ഗ​ണി​ച്ചു​കാ​ണി​ല്ല. മ​റ്റാ​ക്കും കി​ട്ടാ​ത്ത മൂ​വ്മെ​ന്‍റും സ്വി​ങ്ങു​മാ​ണ് ലോ​ഡ്സി​ലെ പി​ച്ച് ഈ ​ബൗ​ള​ർ​ക്കു ന​ൽ​കി​യ​തും. മ​റു​വ​ശ​ത്ത് സ്റ്റാ​ർ​ക്കി​നെ തീ​പ്പൊ​രി​ക​ൾ കൂ​ടി​യാ​യ​തോ​ടെ ഇം​ഗ്ല​ണ്ട് നി​ല​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. ഒ​മ്പ​തു വി​ക്ക​റ്റു​ക​ളാ​ണ് ഇ​വ​ർ ര‌​ണ്ടു​പേ​രും കൂ​ടി പി​ഴു​തെ​ടു​ത്ത​ത്. പ​തി​നാ​ലാം ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റി​ന് 53 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്നു​പോ​യ​പ്പോ​ഴേ ഇം​ഗ്ല​ണ്ടി​ന്‍റെ കാ​ര്യം ഏ​താ​ണ്ടു തീ​ർ​ച്ച​യാ​യ​താ​ണ്. ബെ​ൻ സ്റ്റോ​ക്സി​നെ ചെ​റു​ത്തു​നി​ൽ​പ്പി​നു വേ​ണ്ട​ത്ര പി​ന്തു​ണ വാ​ല​റ്റ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തു​മി​ല്ല. ഇ​ങ്ങ​നെ​യൊ​രു ബാ​റ്റി​ങ് പ്ര​ക​ട​നം ഇ​നി​യൊ​രി​ക്ക​ലും ആ​വ​ർ​ത്തി​ക്ക​രു​തേ എ​ന്നാ​വും ഇം​ഗ്ലി​ഷ് പ്രാ​ർ​ഥ​ന.  


വാർത്തകൾ

Sign up for Newsletter



top