21
July 2019 - 1:15 pm IST

Download Our Mobile App

Flash News
Archives

Updates

big-companies-engaging-to-kerala-tourism

വ​രു​ന്നു ടൂ​റി​സം മേ​ഖ​ല​യി​ല്‍ വ​മ്പ​ന്‍ ക​മ്പ​നി​ക​ള്‍

Published:27 June 2019

ഇ​ന്ത്യ​ന്‍ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് പു​തി​യ വ​മ്പ​ന്‍ നി​ക്ഷേ​പ​ക​ര്‍ക്ക് വ​ടി​യൊ​രു​ങ്ങു​ന്നു. നി​ല​വി​ലു​ള്ള​വ​ര്‍ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ള്‍ക്കും അ​വ​സ​രം ന​ല്‍കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള്‍ നീ​തി ആ​യോ​ഗ് മു​ന്നോ​ട്ടു​വ​ച്ച​തോ​ടെ​യാ​ണ് പു​തി​യ സാ​ധ്യ​ത​ക​ള്‍ തു​റ​ക്കു​ന്ന​ത്

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് പു​തി​യ വ​മ്പ​ന്‍ നി​ക്ഷേ​പ​ക​ര്‍ക്ക് വ​ടി​യൊ​രു​ങ്ങു​ന്നു. നി​ല​വി​ലു​ള്ള​വ​ര്‍ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ള്‍ക്കും അ​വ​സ​രം ന​ല്‍കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള്‍ നീ​തി ആ​യോ​ഗ് മു​ന്നോ​ട്ടു​വ​ച്ച​തോ​ടെ​യാ​ണ് പു​തി​യ സാ​ധ്യ​ത​ക​ള്‍ തു​റ​ക്കു​ന്ന​ത്. ടൂ​റി​സം മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് നി​തി ആ​യോ​ഗ് നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം മോ​ദി സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന "പു​തി​യ ഇ​ന്ത്യ' എ​ന്ന 2022 ല​ക്ഷ്യ​പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത്. ലോ​ക നി​ല​വാ​ര​മു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​മാ​ണ് ല​ക്ഷ്യം. ലോ​ക​ത്തെ ടൂ​റി​സ്റ്റു​ക​ളി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത് 1.18 % ആ​ണ്. ഇ​ത് 2022 ല്‍ 3% ​ആ​ക്കു​ക​യാ​ണ് ല​ക്ഷ്യം. രാ​ജ്യ​ത്തെ അ​ഞ്ച് ബീ​ച്ചു​ക​ളെ പ്ര​ത്യേ​ക മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ടൂ​റി​സം കാ​ര്യ​ങ്ങ​ള്‍ക്കു മാ​ത്ര​മാ​യി മാ​റ്റും. 100 കേ​ന്ദ്ര​ങ്ങ​ളെ ഹെ​റി​റ്റേ​ജ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്.
 
ഇ​തി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ള​ത്വ​ത്തി​നു​ള്ള സാ​ധ്യ​ത​യാ​ണ് തെ​ളി​യു​ന്ന​ത്. കു​മ​ര​ക​വും കോ​വ​ള​വും മൂ​ന്നാ​റു​മൊ​ക്കെ പ​ട്ടി​ക​യി​ല്‍പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഹോ​ട്ട​ല്‍, പാ​ര്‍ക്ക്, റി​സോ​ര്‍ട്ട്, ടൂ​റി​സം മേ​ഖ​ല​യ്ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് ഒ​രു കോ​ടി​ക്കു മു​ക​ളി​ല്‍ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നും വ​ന്‍കി​ട കോ​ര്‍പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ സി​എ​സ്ആ​ര്‍ ഫ​ണ്ട് ടൂ​റി​സം വി​ക​സ​ന​ത്തി​ന് ന​ല്‍കു​ന്ന​തി​നും നി​ര്‍ദേ​ശ​മു​ണ്ട്. ടൂ​റി​സം മേ​ഖ​ല​യി​ലെ ടാ​ക്‌​സി, ബോ​ട്ട് ഡ്രൈ​വ​ര്‍മാ​ര്‍, ഗൈ​ഡു​ക​ള്‍, സാ​ധാ​ര​ണ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്ക് സ്‌​കി​ല്‍ ഇ​ന്ത്യ പ​ദ്ധ​തി​യി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍കും.


വാർത്തകൾ

Sign up for Newsletter



top