21
July 2019 - 12:27 pm IST

Download Our Mobile App

Flash News
Archives

Market

yuva-veev-project-in-traditional-business

യു​വ വീ​വ് പദ്ധതിയുമായി വ്യ​വ​സാ​യ​വ​കു​പ്പ്

Published:27 June 2019

പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ വൈ​വി​ധ്യ വ​ത്ക​രി​ക്കാ​നു​ള്ള വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി കൈ​ത്ത​റി​മേ​ഖ​ല​യി​ല്‍ വി​ജ​യ​ത്തി​ലേ​ക്ക്.

തി​രു​വ​ന​ന്ത​പു​രം: പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ വൈ​വി​ധ്യ വ​ത്ക​രി​ക്കാ​നു​ള്ള വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി കൈ​ത്ത​റി​മേ​ഖ​ല​യി​ല്‍ വി​ജ​യ​ത്തി​ലേ​ക്ക്. കൈ​ത്ത​റി മേ​ഖ​ല​യി​ല്‍ മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ര​ഹി​ത​രാ​യ യു​വ​ജ​ന​ങ്ങ​ളെ ആ​ക​ര്‍ഷി​ക്കാ​ന്‍ യു​വ വീ​വ് പ്രോ​ജ​ക്റ്റാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം.
 
18 മു​ത​ല്‍ 40 വ​രെ പ്രാ​യ​മു​ള്ള യു​വ​തി, യു​വാ​ക്ക​ളേ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രേ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി. നെ​യ്ത്ത് അ​റി​യാ​ത്ത​വ​ര്‍ക്ക് മൂ​ന്നു​മാ​സം സ്റ്റൈ​പ​ന്‍റോ​ടെ പ​രി​ശീ​ല​നം ന​ല്‍കി അം​ഗ​ങ്ങ​ളാ​ക്കും. പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​ര്‍ ചേ​ര്‍ന്ന് 20 ത​റി​ക​ളു​ള്ള ഒ​രു യൂ​ണി​റ്റാ​യി വ്യ​വ​സാ​യം ആ​രം​ഭി​ക്കാം. യൂ​ണി​റ്റ് പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​തി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​വ​ര്‍ക്ക് തൊ​ട്ട​ടു​ത്ത ഹാ​ന്‍ഡ്‌​ലൂം സൊ​സൈ​റ്റി​യി​ല്‍ സ്ഥ​ലം അ​നു​വ​ദി​ക്കും. ഒ​രു ജി​ല്ല​യി​ല്‍ എ​ത്ര യൂ​ണി​റ്റു​ക​ള്‍ വേ​ണ​മെ​ങ്കി​ലും ആ​രം​ഭി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​ണ് പ​ദ്ധ​തി കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ക. ഒ​രാ​ള്‍ക്ക് പ്ര​തി​മാ​സം പ​തി​നാ​യി​രം മു​ത​ല്‍ പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​വ​രെ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
 
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം​വ​ഴി പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാം. മൂ​ന്നു​മാ​സം സ്‌​റ്റൈ​പ്പ​ന്‍റോ​ടെ പ​രി​ശീ​ല​നം ന​ല്‍കും. അ​തി​നു​ശേ​ഷം മൂ​ന്നു​മാ​സം പ്രൊ​ബേ​ഷ​ന്‍. ഈ ​കാ​ല​യ​ള​വി​ല്‍ നി​ശ്ചി​ത ശ​ത​മാ​നം അ​ധി​ക​വേ​ത​നം ന​ല്‍കും. അ​ഞ്ചു​വ​ര്‍ഷം പൂ​ര്‍ണ​മാ​യും പ​ദ്ധ​തി​യി​ല്‍ തു​ട​ര​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. യൂ​ണി​റ്റ് ആ​രം​ഭി​ച്ചാ​ല്‍ സം​രം​ഭ​ക​ര്‍ക്ക് ബോ​ണ​സ്, പി​എ​ഫ്, ഇ​എ​സ്‌​ഐ മ​റ്റ് ആ​നു​കൂ​ല്യം എ​ന്നി​വ​യും ഉ​റ​പ്പാ​ക്കും. സ്‌​കൂ​ള്‍ യൂ​ണി​ഫോം നി​ര്‍മാ​ണ​ത്തി​നും യൂ​ണി​റ്റു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. സ്‌​കൂ​ള്‍ യൂ​ണി​ഫോം നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള നൂ​ലും കൂ​ലി​യും വ്യ​വ​സാ​യ വ​കു​പ്പ്ത​ന്നെ ന​ല്‍കും. നി​ല​വി​ല്‍ പു​തി​യ 80 ലേ​റെ യൂ​ണി​റ്റു​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു വ​രു​ന്നു.   
   
ഇ​തു കൂ​ടാ​തെ വ്യ​ക്തി​ഗ​ത നെ​യ്ത്തു​കാ​ര്‍ക്കും കൈ​ത്ത​റി സം​ഘ​ങ്ങ​ളി​ലെ പൊ​തു പ​ണി​ശാ​ല​യി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​തു​മാ​യ നെ​യ്ത്തു​കാ​ര്‍ക്കും വേ​ണ്ടി  'ഒ​രു വീ​ട്ടി​ല്‍ ഒ​രു ത​റി', ഹാ​ന്‍ടെ​ക്‌​സ് വ​ഴി​യു​ള്ള 'കൈ​ത്ത​റി സു​ര​ക്ഷ', സം​രം​ഭ​ക​രെ ആ​ക​ര്‍ഷി​ക്കാ​ന്‍ സ്ഥി​ര​മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​ന്‍റെ 40 ശ​ത​മാ​നം പ​ര​മാ​വ​ധി നാ​ല് ല​ക്ഷം രൂ​പ​യും, പ്ര​വ​ര്‍ത്ത​ന മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​ന്‍റെ 30ശ​ത​മാ​നം പ​ര​മാ​വ​ധി 1.5 ല​ക്ഷം രൂ​പ​യും സ​ര്‍ക്കാ​ര്‍ ഗ്രാ​ന്‍റാ​യി ന​ല്‍കു​ന്ന  "സ്വ​യം തൊ​ഴി​ല്‍ സം​രം​ഭം' എ​ന്നീ പ​ദ്ധ​തി​ക​ളും കൈ​ത്ത​റി​മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.  ഈ ​മേ​ഖ​ല​യെ ആ​ധു​നീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​നൊ​പ്പം വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top