24
July 2019 - 6:52 am IST

Download Our Mobile App

Flash News
Archives

Special

സർക്കാർ ആശുപത്രിക്കുള്ളിലും ടിക് ടോക്; നഴ്സുമാര്‍ക്കെതിരെ നടപടി

Published:27 June 2019

ആശുപത്രിയിലെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിനുള്ളില്‍ വച്ചാണ് നഴ്സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്ത് നിന്ന് നഴ്സുമാര്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്നത് വീഡിയോയിലുണ്ട്.  

ഭുവനേശ്വര്‍: സർക്കാർ ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്.

ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സമാര്‍ക്കാണ് ജില്ലാ  മെഡിക്കല്‍ ഓഫിസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

ആശുപത്രിയിലെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിനുള്ളില്‍ വച്ചാണ് നഴ്സുമാര്‍ യൂണിഫോമിൽ ടിക് ടോക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്ത് നിന്ന് നഴ്സുമാര്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്നത് വീഡിയോയിലുണ്ട്.  

സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ വിമര്‍ശനങ്ങളുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.  ഇതിനെ തുടര്‍ന്നാണ്  നഴ്സുമാര്‍ക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആശുപത്രി ഓഫിസര്‍ ഇന്‍ - ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡ. 

 


വാർത്തകൾ

Sign up for Newsletter



top