23
October 2019 - 12:39 am IST

Download Our Mobile App

Flash News
Archives

Europe

നീരവ്​ മോദിയുടെ അക്കൗണ്ടുകള്‍ സ്വിസ്​ സര്‍ക്കാര്‍ മരവിപ്പിച്ചു

Published:27 June 2019

പിഎന്‍ബിയില്‍ ബാങ്കില്‍ നിന്ന്​ 286 കോടി രൂപ നീരവ്​ മോദി സ്വിസ്​ ബാങ്കിലേക്ക്​ മാറ്റിയതായി ഇഡി കണ്ടെത്തിയിരുന്നു.വിവിധ ഘട്ടങ്ങളിലൂടെയാണ്​ പണം സ്വിസ്​ ബാങ്കിലേക്ക്​ എത്തിച്ചത്​. ആദ്യം ദുബൈയിലേക്ക്​ അയച്ച പണം പിന്നീട്​ ഹോ​ങ്കോങ്​ വഴി സ്വിറ്റ്​സര്‍ലാന്‍ഡിലെത്തിച്ചു.

ബേൺ: രാജ്യം വിട്ട നീരവ്​ മോദിയുടെ അക്കൗണ്ടുകള്‍ സ്വിറ്റ്​സര്‍ലാന്‍ഡ്​ സര്‍ക്കാര്‍ മരവിപ്പിച്ചു. പഞ്ചാബ്​ നാഷണല്‍ ബാങ്കില്‍ നിന്ന്​ വായ്​പയെടുത്ത്​ സംഭവത്തിൽ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​റ്ററേറ്റിന്‍റെ അഭ്യര്‍ഥനയെ തുടർന്നാണ്​ നടപടി.

പിഎന്‍ബിയില്‍ ബാങ്കില്‍ നിന്ന്​ 286 കോടി രൂപ നീരവ്​ മോദി സ്വിസ്​ ബാങ്കിലേക്ക്​ മാറ്റിയതായി ഇഡി കണ്ടെത്തിയിരുന്നു.വിവിധ ഘട്ടങ്ങളിലൂടെയാണ്​ പണം സ്വിസ്​ ബാങ്കിലേക്ക്​ എത്തിച്ചത്​. ആദ്യം ദുബൈയിലേക്ക്​ അയച്ച പണം പിന്നീട്​ ഹോ​ങ്കോങ്​ വഴി സ്വിറ്റ്​സര്‍ലാന്‍ഡിലെത്തിച്ചു.

അതേസമയം, ​വീഡയോ കോണ്‍ഫറന്‍സിങ്​ വഴി നീരവ്​ മോദി ലണ്ടനിലെ വെസ്​റ്റ്​ മിനിസ്​റ്റര്‍ കോടതിയുടെ നടപടികളില്‍ പ​ങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത്​ വന്നിരുന്നു.

ലണ്ടനില്‍ ജയിലിലാണ്​ നീരവ്​ മോദി ഇപ്പോഴുള്ളത്​. പിഎന്‍ബി ബാങ്ക്​ തട്ടിപ്പുമായി ബന്ധപ്പെട്ടാണ്​ നീരവ്​ മോദിയെ ലണ്ടന്‍ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.  ഇയാളെ ഇന്ത്യക്ക്​ കൈമാറുന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയിലെത്തിയിട്ടില്ല.   


വാർത്തകൾ

Sign up for Newsletter



top