Subpage Banner
Subpage Banner
21
September 2018 - 3:15 pm IST
Flash News
Archives

Trends

ലൂയിസ് രാജകുമാരന്‍റെ ചിത്രം പുറത്തുവിട്ടു രാജകുടുംബം

Published:06 May 2018

ലൂയിസ് ആർതർ ചാൾസ് എന്നാണ് കുഞ്ഞിന്‍റെ മുഴുവൻ പേര്. ലൂയിസ് രാജകുമാരൻ എന്നാണ് വിളിക്കപ്പെടുക.
 സെന്‍റ് മേരീസ് ആശുപത്രിയിൽ ഏപ്രിൽ 23 നാണ് കേറ്റ് മിഡിൽടൺ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്

ലണ്ടൻ: വില്യം രാജകുമാരന്‍റെയും കേറ്റ് മിഡിൽടണിന്‍റെയും മൂന്നാമത്തെ കുഞ്ഞിന്‍റെ ചിത്രം ആദ്യമായി ബ്രിട്ടിഷ് രാജകുടുംബം പുറത്തുവിട്ടു. ലൂയിസ് രാജകുമാരന്‍റെ രണ്ടു ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മൂന്നു വയസുകാരിയായ ഷാർലറ്റ് രാജകുമാരി കുഞ്ഞനുജനെ മടിയിലിരുത്തി നെറുകയിൽ ഉമ്മ വയ്ക്കുന്നതാണ് ഒരു ചിത്രം. ഷാർലെറ്റ് രാജകുമാരി മൂന്നാം പിറന്നാൾ ആഘോഷിച്ച മെയ് 2 ന് പകർത്തിയതാണ് ഈ ചിത്രം. ഏപ്രിൽ 26ന് പകർത്തിയതാണ് മറ്റൊരു ചിത്രം.

 

  മുത്തച്ഛന്‍ ചാള്‍സ്, അച്ഛന്‍ വില്യം, സഹോദരന്‍ ജോർജ്, സഹോദരി ഷാര്‍ലറ്റ് എന്നിവര്‍ക്ക് ശേഷം ബ്രിട്ടന്‍റെ അഞ്ചാം കിരീടാവകാശിയാണ് ലൂയിസ് രാജകുമാരൻ. ലൂയിസ് ആർതർ ചാൾസ് എന്നാണ് കുഞ്ഞിന്‍റെ മുഴുവൻ പേര്. ലൂയിസ് രാജകുമാരൻ എന്നാണ് വിളിക്കപ്പെടുക.
 സെന്‍റ് മേരീസ് ആശുപത്രിയിൽ ഏപ്രിൽ 23 നാണ് കേറ്റ് മിഡിൽടൺ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ഇതേ ആശുപത്രിയിലാണ് ആദ്യ രണ്ട് കുഞ്ഞുങ്ങളും ജനിച്ചത്. രാജദമ്പതികളുടെ രണ്ടാം കുഞ്ഞ് ഷാര്‍ലറ്റ് രാജകുമാരി നഴ്സറിയിലാണ്. മൂത്ത മകനായ ജോര്‍ജ് രാജകുമാരന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സ്കൂളില്‍ ചേര്‍ന്നത്. 

 

 


വാർത്തകൾ

Sign up for Newsletter



top