23
July 2019 - 11:14 pm IST

Download Our Mobile App

Flash News
Archives

Wellness

aedes mosquito

വെ​ള്ള​ക്കെ​ട്ടി​ൽ പെ​രു​കും ഈ​ഡി​സ് കൊ​തു​ക് ; ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്

Published:30 June 2019

വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ജി​ല്ല​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം

കൊ​ച്ചി: ​ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ഇ​ട​വി​ട്ടു പെ​യ്യു​ന്ന​തു ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ജി​ല്ല​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി വ​ന്നി​ട്ടു​ള്ള​വ​ർ​ക്കു ര​ണ്ടാ​മ​തും ഡെ​ങ്കി​പ്പ​നി വ​രു​ന്ന​ത് ഗു​രു​ത​ര​മാ​യ 'ഡെ​ങ്കി ഷോ​ക്ക് സി​ൻ​ഡ്രോം' എ​ന്ന ഗു​രു​ത​ര അ​വ​സ്ഥ​യി​ലേ​ക്കും മ​ര​ണ​ത്തി​ലേ​ക്കും ന​യി​ക്കാ​മെ​ന്ന​തി​നാ​ൽ ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. 

ജൂ​ണി​ൽ ഇ​ത് വ​രെ ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച 61  കേ​സു​ക​ളും സം​ശ​യി​ക്ക​പ്പെ​ടു​ന്ന 134  കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു വ​രെ 15 പേ​ർ​ക്ക് എ​ലി​പ്പ​നി സം​ശ​യി​ക്ക​പ്പെ​ടു​ന്ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. മൂ​ന്നു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു വ​രെ 4061 പേ​ർ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ തേ​ടി. ഇ​തു​വ​രെ ഒ​രു എ​ച്ച്1​എ​ൻ 1 കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 88 ചി​ക്ക​ൻ പോ​ക്സ് കേ​സു​ക​ൾ ഈ ​മാ​സം ഇ​ത് വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു. കൂ​ത്താ​ടി വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പു നി​ർ​ദ്ദേ​ശി​ച്ചു.

ടാ​പ്പിം​ഗ് ഇ​ല്ലാ​ത്ത​പ്പോ​ൾ ചി​ര​ട്ട​ക​ൾ ക​മി​ഴ്ത്തി വെ​ക്ക​ണം. വീ​ണു കി​ട​ക്കു​ന്ന ച​പ്പു ച​വ​റു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും പാ​ഴ്ചെ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണം. വേ​പ്പി​ൻ പി​ണ്ണാ​ക്ക് മി​ശ്രി​തം വി​ത​റി പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ളി​ലെ കൊ​തു​ക് വ​ള​രു​ന്ന സാ​ഹ​ച​ര്യം ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാം. കൊ​ക്കോ തോ​ണ്ടു​ക​ൾ പൊ​ളി​ക്കു​മ്പോ​ൾ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ത്ത വി​ധ​ത്തി​ൽ മൂ​ന്നോ നാ​ലോ ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ക്കു​ന്ന​ത് ഒ​രു പ​രി​ധി വ​രെ കൊ​തു​ക് മു​ട്ട​യി​ടു​ന്ന​ത് ത​ട​യും. മ​ഴ​ക്കാ​ല​ത്ത് പ​നി, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ സ്വ​യം ചി​കി​ത്സ​യ്‌​ക്കു മു​തി​രാ​തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ട​ണം. ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ആ​രോ​ഗ്യ​ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

മ​റ്റു നി​ർ​ദ്ദേ​ശ​ങ്ങ​ൾ 

  •     വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും അ​ക​ത്തും ചു​റ്റും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ സാ​ദ്ധ്യ​ത ഏ​റി​യ സ്ഥ​ല​ങ്ങ​ളി​ലും 
  • ടെ​റ​സ്, സ​ൺ​ഷെ​യ്ഡ് 
  • കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 
  •     ശു​ദ്ധ​ജ​ലം ശേ​ഖ​രി​ക്കു​ന്ന ടാ​ങ്കു​ക​ൾ, വീ​പ്പ​ക​ൾ തു​ട​ങ്ങി​യ​വ 
  • മേ​ൽ​ക്കൂ​ര​യാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളു​ടെ ചു​ളി​വു​ക​ളി​ൽ 
  •  ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, കു​പ്പി​ക​ൾ,   ചി​ര​ട്ട​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പ​ഴ​യ ട​യ​റു​ക​ൾ തു​ട​ങ്ങി​യ​വ 
  • ചെ​ടി​ച്ച​ട്ടി​ക​ൾ​ക്കു കീ​ഴെ വെ​യ്ക്കു​ന്ന ട്രേ​ക​ൾ 
  • ഉ​പ​യോ​ഗി​ക്കാ​ത്ത വാ​ട്ട​ർ ടാ​ങ്ക്, കൂ​ള​ർ 
  •  ബ​യോ​ഗ്യാ​സ് യൂ​ണി​റ്റി​ന്‍റ ചു​റ്റും
  • വീ​ടി​ന​ക​ത്തു വെ​ള്ള​ത്തി​ൽ വ​ള​ർ​ത്തു​ന്ന ഇ​നം ചെ​ടി​ക​ൾ (ഉ​ദാ: മ​ണി പ്ലാ​ന്‍റ് തു​ട​ങ്ങി​യ​വ)  വ​ള​ർ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ഉ​രു​ളി​ക​ൾ
  • ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക്ലോ​സ​റ്റു​ക​ൾ, വാ​ഷ് ബേ​സി​നു​ക​ൾ
  •  ഫ്രി​ഡ്ജി​ന്‍റെ താ​ഴെ വെ​ക്കു​ന്ന ട്രേ​ക​ൾ 
  • തോ​ട്ട​ങ്ങ​ളി​ലും മ​റ്റു കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ സാ​ദ്ധ്യ​ത​യേ​റി​യ സ്ഥ​ല​ങ്ങ​ൾ 
  • കൊ​ക്കോ​യു​ടെ ഒ​ഴി​ഞ്ഞ തൊ​ണ്ടു​ക​ൾ 
  • റ​ബ​ർ ടാ​പ്പി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ചി​ര​ട്ട​ക​ൾ 
  •  വീ​ണ് കി​ട​ക്കു​ന്ന ക​വു​ങ്ങി​ൻ പാ​ള​ക​ൾ 
  • ക​രി​ക്കി​ൻ തോ​ടു​ക​ൾ
  • ചേ​മ്പ് പോ​ലു​ള്ള സ​സ്യ​ങ്ങ​ളു​ടെ ക​വി​ളു​ക​ൾ 
  •  പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ളി​ൽ ചെ​ടി​ക​ളു​ടെ കൂ​മ്പു​ക​ൾ  
  •  മ​ര​പ്പൊ​ത്തു​ക​ൾ 

വാർത്തകൾ

Sign up for Newsletter



top