24
July 2019 - 12:16 am IST

Download Our Mobile App

Flash News
Archives

Hollywood

സി​നി​മാ അ​ഭി​ന​യം നിർത്തു​ന്നു​വെ​ന്ന് ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് സൈ​റ വ​സിം

Published:30 June 2019

 ഫെയ്സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​ണു സൈ​റ അ​ഞ്ചു വ​ർ​ഷം നീ​ണ്ട ത​ന്‍റെ അ​ഭി​ന​യ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന വിവരം അ​റി​യി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​ണ് പ​തി​നെ​ട്ടു​കാ​രി​യാ​യ സൈ​റ. ബോ​ളി​വു​ഡ് ത​നി​ക്ക് പ്ര​ശ​സ്തി നൽ‌കി. എ​ന്നാ​ൽ ആ ​വ്യ​ക്തി​ത്വ​ത്തി​ൽ താ​ൻ സ​ന്തോ​ഷ​വ​തി​യ​യാ​യി​രു​ന്നി​ല്ല.

മും​ബൈ: സി​നി​മാ അ​ഭി​ന​യം അവസാനിപ്പിക്കുക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ ബോ​ളി​വു​ഡ് അഭിനേതാവ് സൈ​റ വ​സിം. വെ​ള്ളി​ത്തി​ര​യി​ലെ ജീ​വി​തം ത​ന്‍റെ മ​ത​ത്തെ​യും വി​ശ്വാ​സ​ത്തെ​യും ബാ​ധി​ച്ചെ​ന്നും ഇ​താ​ണ് സി​നി​മ​യി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും സൈ​റ.

 ഫെയ്സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​ണു സൈ​റ അ​ഞ്ചു വ​ർ​ഷം നീ​ണ്ട ത​ന്‍റെ അ​ഭി​ന​യ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന വിവരം അ​റി​യി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​ണ് പ​തി​നെ​ട്ടു​കാ​രി​യാ​യ സൈ​റ. ബോ​ളി​വു​ഡ് ത​നി​ക്ക് പ്ര​ശ​സ്തി നൽ‌കി. എ​ന്നാ​ൽ ആ ​വ്യ​ക്തി​ത്വ​ത്തി​ൽ താ​ൻ സ​ന്തോ​ഷ​വ​തി​യ​യാ​യി​രു​ന്നി​ല്ല.

ഒ​രു​പാ​ടു സ്നേ​ഹ​വും പി​ന്തു​ണ​യും സി​നി​മാ​ലോ​ക​ത്തു​നി​ന്നു ല​ഭി​ച്ചു. എ​ന്നാ​ൽ അ​ത് ത​ന്നെ അ​ജ്ഞ​ത​യി​ലേ​ക്കു ന​യി​ച്ചു. ബോ​ധ​പൂ​ർ​വ​മ​ല്ലാ​തെ താ​ൻ വി​ശ്വാ​സ​ത്തി​ൽ​നി​ന്ന് അ​ക​ന്നു. ത​ന്‍റെ മ​ത​വു​മാ​യും അ​ള്ളാ​ഹു​വു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധ​ത്തി​ന് അ​ഭി​ന​യം ഭീ​ഷ​ണി​യാ​യി. ത​ന്‍റെ ജീ​വി​ത​ത്തി​ൽ​നി​ന്ന് എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​ള്ളാ​ഹു​വി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ത​ന്നെ​ക്കൊ​ണ്ട് ഈ ​തീ​രു​മാ​നം എ​ടു​പ്പി​ച്ച​തെ​ന്നും സൈ​റ ഫേ​സ്ബു​ക്കി​ൽ കുറിപ്പിട്ടു.

നി​തേ​ഷ് തി​വാ​രി​യു​ടെ ആ​മി​ർ ഖാ​ൻ ചി​ത്രം ദം​ഗ​ലി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സൈ​റ​യ്ക്ക്, ആ​ദ്യ ചി​ത്രം ത​ന്നെ ഏ​റെ പ്ര​ശ​സ്തി നേ​ടി​ക്കൊ​ടു​ത്തിരുന്നു. മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂടെ സൈ​റ​യ്ക്കു ല​ഭി​ച്ചു.

ര​ണ്ടാം ചി​ത്രം സീ​ക്ര​ട്ട് സൂ​പ്പ​ർ സ്റ്റാ​റി​ലെ അ​ഭി​ന​യ​ത്തി​നു മി​ക​ച്ച ന​ടി​ക്കു​മു​ള്ള ജൂ​റി പ​രാ​മ​ർ​ശം സൈ​റ അർഹയായി. സൈ​റ അ​ഭി​ന​യി​ച്ച ദി ​സ്കൈ ഈ​സ് പി​ങ്ക് എ​ന്ന ചി​ത്രം റി​ലീ​സി​ന് ഒ​രു​ങ്ങ​വെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്നു ന​ടി സൈന അഭിനയത്തിൽ‌ നിന്നും പടിയിറങ്ങൽ പ്രഖ്യാപനം.


വാർത്തകൾ

Sign up for Newsletter



top