23
July 2019 - 11:10 pm IST

Download Our Mobile App

Flash News
Archives

Americas

chicago-st-thomas-orthodox-church-festival-details

ഷിക്കാഗോ സെന്‍റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ പെരുന്നാൾ

Published:01 July 2019

മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തയുമായ ഡോ. ഗീവറുഗീസ് മാർ യൂലിയോസിന്‍റെ പ്രധാന കാർമ്മികത്വത്തിലാണ് പെരുന്നാൾ ശുശ്രൂഷകൾ. 

ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർ തോമാശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 5, 6,7 തീയതികളിൽ നടക്കും. മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തയുമായ ഡോ. ഗീവറുഗീസ് മാർ യൂലിയോസിന്‍റെ പ്രധാന കാർമ്മികത്വത്തിലാണ് പെരുന്നാൾ ശുശ്രൂഷകൾ. 

ഇടവകാംഗമായ കുര്യൻ തൊട്ടുപുറം കോർ എപ്പിസ്‌കോപ്പ, ചിക്കാഗോയിലുള്ള സഹോദരീ ഇടവകകളിലെ വൈദീകരായ ഫാ. ഡാനിയേൽ ജോർജ്ജ്, ഫാ. രാജു ഡാനിയേൽ, ഫാ. എബി ചാക്കോ, ഫാ. ജോൺ (റ്റെജി) എബ്രഹാം തുടങ്ങിയവർ പെരുന്നാൾ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിക്കും. 2019ലെ പെരുന്നാൾ ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമിട്ടിരുന്നു. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. ഹാം ജോസഫ്‌, ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവർ ചേർന്നാണ് പെരുന്നാളിന് കോടിയേറ്റിയത്.

ജൂലൈ അഞ്ചിന് 6.30 നു സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന് വചന ശുശ്രൂഷയും ഉണ്ടാകും. ജൂലൈ ആറിന് 6.30ഓടെ സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാർത്ഥന എന്നിവ നടക്കും. ഏഴാം തീയതി രാവിലെ 8.30നു പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, റാസ, ശ്ലൈകീക വാഴ്‌വ്, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.

മാര്‍ത്തോമശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റി ഗോഡ്‌വിൻ സാമുവേൽ, സെക്രട്ടറി വിപിൻ ഈശോ എബ്രഹാം, പെരുന്നാൾ കമ്മറ്റിയ്ക്കു വേണ്ടി ഡീക്കൻ ജോർജ്ജ് പൂവത്തൂർ, ജോർജ്ജ് റോയി മാത്യു, റ്റിജിൻ തോമസ്, ജോർജ്ജ് യോഹന്നാൻ, ജോൺ ചെറിയാൻ (സന്തോഷ്), ഷാജൻ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ഹാം ജോസഫ് (വികാരി)- ‭(708)856-7490‬.
ഗോഡ്‌വിൻ സാമുവേൽ (ട്രസ്റ്റീ)- 773-552-7340.
വിപിൻ ഈശോ എബ്രഹാം(സെക്രട്ടറി)- 9804222044.


വാർത്തകൾ

Sign up for Newsletter



top