12
November 2019 - 11:46 am IST

Download Our Mobile App

Flash News
Archives

Analysis

india-vs-england-match-analysis

ടേ​ക്ക് ഇ​റ്റ് ഈ​സി!

Published:02 July 2019

# ഇ. ​രു​ദ്ര​ൻ

മൊ​ത്ത​ത്തി​ലൊ​രു ക​ൺ​ഫ്യൂ​ഷ​നു​ണ്ട് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രി​ൽ. ഇം​ഗ്ല​ണ്ട് ന​ൽ​കി​യ 338 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം എ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്ന ‌മോ​ഹം ഇ​ന്ത്യ​യ്ക്കു​ണ്ടാ​യി​രു​ന്നോ? ആ​ദ്യ10 ഓ​വ​റി​ൽ 28 റ​ൺ​സ് മാ​ത്രം നേ​ടി​യ ടീം ​സ​മ​യം ചെ​ല്ലു​ന്തോ​റും സ്ലോ ​ആ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ച്ചി​ൽ എ​ങ്ങ​നെ 338ൽ ​എ​ത്തു​മെ​ന്ന സം​ശ​യം ഉ​ണ്ടാ​വേ​ണ്ട​തു ത​ന്നെ​യ​ല്ലേ.

മൊ​ത്ത​ത്തി​ലൊ​രു ക​ൺ​ഫ്യൂ​ഷ​നു​ണ്ട് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രി​ൽ. ഇം​ഗ്ല​ണ്ട് ന​ൽ​കി​യ 338 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം എ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്ന ‌മോ​ഹം ഇ​ന്ത്യ​യ്ക്കു​ണ്ടാ​യി​രു​ന്നോ? ആ​ദ്യ10 ഓ​വ​റി​ൽ 28 റ​ൺ​സ് മാ​ത്രം നേ​ടി​യ ടീം ​സ​മ​യം ചെ​ല്ലു​ന്തോ​റും സ്ലോ ​ആ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ച്ചി​ൽ എ​ങ്ങ​നെ 338ൽ ​എ​ത്തു​മെ​ന്ന സം​ശ​യം ഉ​ണ്ടാ​വേ​ണ്ട​തു ത​ന്നെ​യ​ല്ലേ. അ​വ​സാ​ന 15 ഓ​വ​റി​ൽ 10 റ​ൺ​സ് വീ​തം നേ​ടേ​ണ്ടി​യി​രു​ന്നു ഇ​ന്ത്യ​യ്ക്ക്. അ​പ്പോ​ൾ എ​ട്ടു വി​ക്ക​റ്റു​ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ല​ക്ഷ്യം ദു​ഷ്ക​രം ത​ന്നെ. പി​ന്നീ​ട് അ​ഞ്ച് ‍ഓ​വ​റി​നി​ടെ രോ​ഹി​ത്തും പ​ന്തും പു​റ​ത്താ​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ഠി​ന​മാ​യി. ധോ​ണി​യും പാ​ണ്ഡ്യ​യും കേ​ദാ​ർ ജാ​ദ​വും പി​ന്നീ​ടു ക​ളി​ച്ച​തു മ​ത്സ​രം ജ​യി​ക്കാ​ൻ പാ​ക​ത്തി​നാ​ണോ എ​ന്ന​താ​ണു വി​മ​ർ​ശ​ക​രു​ടെ ചോ​ദ്യം. ധോ​ണി​യു​ടെ ല​ക്ഷ്യം നെ​റ്റ് റ​ൺ റേ​റ്റ് മോ​ശ​മാ​കാ​തെ സൂ​ക്ഷി​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്നു വേ​ണ​മെ​ങ്കി​ൽ സം​ശ​യി​ക്കാം. ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. തു​രു​തു​രാ വി​ക്ക​റ്റു​ക​ൾ ക​ള​ഞ്ഞ് വ​ലി​യ ത​ക​ർ​ച്ച​യു​ണ്ടാ​യാ​ൽ റ​ൺ റേ​റ്റ് ഇ​ടി​ഞ്ഞു പോ​കു​മ​ല്ലോ. സെ​മി സാ​ധ്യ​ത നി​ർ​ണ​യി​ക്കു​ന്ന​തി​ൽ അ​വ​സാ​നം റ​ൺ​റേ​റ്റ് ഘ​ട​ക​മാ​യി​ക്കൂ​ടെ​ന്നി​ല്ല.  
 
എ​ങ്ങ​നെ ക​ളി​ക്ക​ണ​മെ​ന്നു കൃ​ത്യ​മാ​യി അ​റി​യു​ന്ന ബാ​റ്റ്സ്മാ​നാ​ണു ധോ​ണി എ​ന്നാ​ണു ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ ത​ട്ടി​മു​ട്ടി​യാ​ണോ ക​ളി​ക്കേ​ണ്ട​ത് എ​ന്ന ചോ​ദ്യ​വു​മാ​യി ധോ​ണി​ക്കെ​തി​രേ പ​ട​യ്ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​വ​രേ​റെ​യു​ണ്ട്. എ​ന്നാ​ൽ, ല​ക്ഷ്യം നേ​ടു​ക​യാ​ണു പ്ര​ധാ​നം. ജ​യം അ​സാ​ധ്യ​മാ​യ​പ്പോ​ൾ ല​ക്ഷ്യം റ​ൺ റേ​റ്റ് മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ ധോ​ണി ജ​യി​ച്ചു​ക​ഴി​ഞ്ഞു. കൂ​റ്റ​ന​ടി​ക​ൾ​ക്കു തു​നി​ഞ്ഞു വി​ക്ക​റ്റു​ക​ൾ കൊ​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലോ. അ​പ്പോ​ഴും പ​ഴി ധോ​ണി​ക്കു ത​ന്നെ​യാ​വു​മാ​യി​രു​ന്നു. മ​ധ്യ​നി​ര​യു​ടെ ഭാ​രം മു​ഴു​വ​ൻ ഇ​പ്പോ​ൾ ധോ​ണി​യി​ലാ​ണ്. ലോ​ക​ക​പ്പി​ലെ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ അ​താ​ണു കാ​ണു​ന്ന​ത്. 31 പ​ന്തി​ൽ 42 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്ന ധോ​ണി​യു​ടെ സ്ട്രൈ​ക്ക് റേ​റ്റ് അ​പ്പോ​ഴും 135 എ​ന്നു കൂ​ടി ഓ​ർ​ക്ക​ണം.  
 
ലോ​ക​ക​പ്പി​ൽ ഇ​തി​നു​മു​ൻ​പ് ഒ​രി​ക്ക​ലും ഇ​ത്ര​യും വ​ലി​യ ല​ക്ഷ്യം ചേ​സ് ചെ​യ്തു ജ​യി​ച്ചി​ട്ടി​ല്ല ഇ​ന്ത്യ. 2015ലെ ​ലോ​ക​ക​പ്പി​ൽ സിം​ബാ​ബ്‌​വേ​ക്കെ​തി​രേ നാ​ലു വി​ക്ക​റ്റി​ന് 288 റ​ൺ​സ് നേ​ടി​യ​താ​ണ് ചേ​സി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ഇ​തു​വ​രെ​യു​ള്ള റെ​ക്കോ​ഡ്. പി​ച്ച് ക​ണ്ടീ​ഷ​ൻ ഒ​ട്ടും ഭേ​ദ​മ​ല്ലാ​ത്ത​പ്പോ​ൾ, അ​തി​നെ​ക്കാ​ളേ​റെ വി​ജ​യം അ​നി​വാ​ര്യ​മ​ല്ലാ​ത്ത​പ്പോ​ൾ, എ​ന്തി​നു വ​ല്ലാ​ത്ത റി​സ്കെ​ടു​ക്ക​ണം എ​ന്നു ടീ​മോ ധോ​ണി​യോ ചി​ന്തി​ച്ചു​കാ​ണാം. അ​തി​ല​പ്പു​റം ആ​തി​ഥേ​യ​ർ ഇ​ല്ലാ​ത്ത സെ​മി​ലൈ​ന​പ്പ് ലോ​ക​ക​പ്പി​ന്‍റെ വാ​ണി​ജ്യ സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കു​മെ​ന്ന​തു പോ​ലു​ള്ള വ​ലി​യ മാ​നെ​ജ്മെ​ന്‍റ് ചി​ന്ത​ക​ൾ ഇ​തി​ലു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​തി​ൽ കാ​ര്യ​മി​ല്ല. ഇ​ന്ത്യ തോ​റ്റാ​ൽ പാ​ക്കി​സ്ഥാ​ന്‍റെ സാ​ധ്യ​ത കു​റ​യും എ​ന്ന നി​ല​യി​ലു​ള്ള ചി​ന്ത​ക​ളും പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നു ത​ന്നെ ക​രു​തു​ക. ടേ​ക്ക് പോ​സി​റ്റീ​വ്- അ​താ​ണു സ്പോ​ർ​ട്സ്മാ​ൻ​ഷി​പ്പ്.

ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ലെ ആ​ദ്യ ഓ​വ​റു​ക​ളി​ലേ​ക്കു ത​ന്നെ വ​ര​ണം. ത​ന്‍റെ ആ​ദ്യ മൂ​ന്ന് ഓ​വ​റു​ക​ളും മെ​യ്ഡി​ൻ എ​റി​ഞ്ഞ് അ​തി​നി​ടെ രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റും നേ​ടി​യ വോ​ക്സി​ന്‍റെ അ​പാ​ര സ്പെ​ൽ.  146 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​മു​ള്ള ആ​ർ​ച്ച​റു​ടെ പ​ന്തു​ക​ളി​ൽ വ​ട്ടം ക​റ​ങ്ങി​യ രോ​ഹി​ത്തും കോ​ഹ്‌​ലി​യും- ഇ​താ​ണ് ഇ​ന്ത്യ​യു​ടെ തു​ട​ക്കം ഇ​ത്ര​യേ​റെ മോ​ശ​മാ​ക്കി​യ​ത്. അ​വി​ടെ നി​ന്നാ​ണ് രോ​ഹി​ത് ശ​ർ​മ​യു​ടെ സെ​ഞ്ചു​റി, കോ​ഹ്‌​ലി​യു​മാ​യി ചേ​ർ​ന്നു​ള്ള 138 റ​ൺ​സി​ന്‍റെ ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് എ​ന്നി​വ​യി​ലൂ​ടെ ഇ​ന്ത്യ വി​ജ​യ സാ​ധ്യ​ത ഉ​യ​ർ​ത്തി​യ​ത്. ഋ​ഷ​ഭ് പ​ന്തി​ന്‍റെ ഈ ​ലോ​ക​ക​പ്പി​ലെ ന​ല്ല തു​ട​ക്ക​വും പാ​ണ്ഡ്യ​യു​ടെ ബി​ഗ് ഹി​റ്റു​ക​ളും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യി​രു​ന്നു. പ​ക്ഷേ, പ​ന്തും പാ​ണ്ഡ്യ​യും ദീ​ർ​ഘ​മാ​യ ഇ​ന്നി​ങ്സ് ക​ളി​ക്കു​ന്നി​ല്ലെ​ന്ന് അ​ച്ച​ട​ക്ക​മു​ള്ള ബൗ​ളി​ങ് പ്ര​ക​ട​ന​ത്തി​ലൂ​ടെ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യ​മൊ​രു​ക്കി. ലി​യാം പ്ല​ങ്ക​റ്റി​ന്‍റെ ക​ട്ട​റു​ക​ൾ ഇ​ന്ത്യ​ൻ മ​ധ്യ​നി​ര​യെ കീ​റി​മു​റി​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പ​തി​നാ​റും പ​തി​നെ​ട്ടും ഇ​രു​പ​തി​നു മു​ക​ളി​ലും റ​ൺ​സ് വീ​തം നേ​ടേ​ണ്ടി​വ​ന്നു ഇ​ന്ത്യ​യ്ക്ക്. അ​തി​നു​ള്ള റി​സ്കെ​ടു​ത്തി​ല്ല ധോ​ണി എ​ന്ന​താ​ണു വി​മ​ർ​ശ​ക​രു​ടെ പ​രാ​തി. 

മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഇ​ന്ത്യ​യ്ക്കു കി​ട്ടി​യ​ത് ധോ​ണി​യു​ടെ ഏ​ക സി​ക്സാ​ണ്. ആ​ദ്യം ബാ​റ്റേ​ന്തി​യ ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ബെ​യ​ർ​സ്റ്റോ ആ​റും ബെ​ൻ സ്റ്റോ​ക്സ് മൂ​ന്നും ജാ​സ​ൻ റോ​യി​യും ബ​ട്ട്ല​റും ര​ണ്ടു വീ​ത​വും സി​ക്സു​ക​ൾ നേ​ടി​യ​പ്പോ​ഴാ​ണി​ത്. ഇ​ന്ത്യ​യ്ക്കു "കി​ല്ല​ർ ഇ​ൻ​സ്റ്റി​ങ്റ്റ്' ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​രോ​പി​ക്കു​ന്ന​വ​ർ ഇ​തൊ​രു തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചേ​ക്കാം. ഇം​ഗ്ലി​ഷ് മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​രെ ത​ക​ർ​ത്ത​ടി​ച്ചു എ​ന്ന​താ​ണു ശ്ര​ദ്ധേ​യ​മാ​യ​ത്. മ​റ്റെ​ല്ലാ ടീ​മി​നെ​തി​രേ​യും ന​ന്നാ​യി പ​ന്തെ​റി​ഞ്ഞ സ്പി​ന്ന​ർ​മാ​ർ​ക്ക് എ​ന്തു​പ​റ്റി​യെ​ന്ന ചോ​ദ്യ​ത്തി​ന് എ​ന്നും ഒ​രു​പോ​ലെ​യാ​വി​ല്ല എ​ന്നു മാ​ത്ര​മേ മ​റു​പ​ടി​യു​ണ്ടാ​വൂ.  ഈ ​തോ​ൽ​വി​യ​ല്ല, ഇ​നി​യു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​യ്ക്കു നി​ർ​ണാ​യ​കം. ഇ​ന്നു ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യും അ​തു ക​ഴി​ഞ്ഞ് ശ്രീ​ല​ങ്ക​ക്കെ​തി​രേ​യും.  ഒ​ന്നി​ലെ​ങ്കി​ലും ജ​യി​ക്ക​ണം. ബം​ഗ്ലാ​ദേ​ശി​നെ ഇ​ന്നു തോ​ൽ​പ്പി​ച്ചാ​ൽ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ നി​രാ​ശ പ​മ്പ ക​ട​ക്കും. സെ​മി ഉ​റ​പ്പി​ച്ച ഓ​സ്ട്രേ​ലി​യ​യെ മാ​റ്റി​നി​ർ​ത്താം. ബാ​ക്കി​യെ​ല്ലാ ടീ​മു​ക​ളും ര​ണ്ടോ അ​തി​ലേ​റെ​യോ മ​ത്സ​ര​ങ്ങ​ൾ തോ​റ്റ​താ​ണ്. ഒ​രേ​യൊ​രു മ​ത്സ​ര​ത്തി​ൽ തോ​റ്റ ഏ​ക ടീം ​ഇ​ന്ത്യ എ​ന്ന​തി​ൽ ആ​ശ​ങ്ക​ക​ൾ ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ന്നു. ന്യൂ​സി​ല​ൻ​ഡി​നെ​ക്കാ​ളും പാ​ക്കി​സ്ഥാ​നെ​ക്കാ​ളും മി​ക​ച്ച നെ​റ്റ് റ​ൺ​റേ​റ്റും ഇ​പ്പോ​ൾ ഇ​ന്ത്യ​യ്ക്കു​ണ്ട്.  


വാർത്തകൾ

Sign up for Newsletter



top