23
July 2019 - 11:17 pm IST

Download Our Mobile App

Flash News
Archives

Gulf

son-of-sharjah-ruler-sheikh-khalid-bin-sultan-dies

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു; 3 ദിവസം ദുഃഖാചരണം

Published:02 July 2019

കഴിഞ്ഞ ദിവസം (ജൂലൈ 1) ലണ്ടനിൽ വച്ചായിരുന്നു അന്ത്യം. 39 വ‍യസായിരുന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ അർബൻ പ്ലാനിങ് കൗൺസിൽ ചെയർമാനുമായിരുന്നു അദ്ദേഹം. 

ഷാർജ: ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. കഴിഞ്ഞ ദിവസം (ജൂലൈ 1) ലണ്ടനിൽ വച്ചായിരുന്നു അന്ത്യം. 39 വ‍യസായിരുന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ അർബൻ പ്ലാനിങ് കൗൺസിൽ ചെയർമാനുമായിരുന്നു അദ്ദേഹം. 

ഷാർജ റോയൽ കോർട്ടാണ് ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍റെ നിര്യാണം അറിയിച്ചത്. പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ യു.എ.ഇ.യിലും മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് ഉത്തരവിട്ടു. യുഎഇ പതാകകൾ പകുതി താഴ്ത്തികെട്ടും. ഭൗതിക ശരീരം യു.എ.ഇയിലേക്ക് എത്തിക്കുന്നതിന്‍റേയും ഖബറടക്കത്തിന്‍റേയും തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top