23
July 2019 - 11:54 pm IST

Download Our Mobile App

Flash News
Archives

Americas

fomaa-demand-single-window-for-expatriates-new-ventures-in-kerala

പ്രവാസി സംരംഭകർക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തണം: ഫോമാ

Published:02 July 2019

വ്യവസായങ്ങൾ ആരംഭിക്കാനുള്ള മാർഗനിർദേശങ്ങളും വിവിധതരം ലൈസൻസുകളും വളരെ വേഗത്തിൽ നേടിയെടുക്കുവാൻ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരടങ്ങുന്ന ഏകജാലസംവിധാനം ആവശ്യമാണെന്ന് ഫോമ സംസ്ഥാന സർക്കാരിനെ അറിയിക്കും. അടുത്ത ലോക കേരള സഭയിൽ ഫോമാ ഈ ആശയം അവതരിപ്പിക്കും. 

ഡാലസ്: കേരളത്തിൽ പുതുതായി ബിസിനസ്സുകൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്ന് ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമെരിക്കാസ്) ആവശ്യപ്പെട്ടു. വ്യവസായങ്ങൾ ആരംഭിക്കാനുള്ള മാർഗനിർദേശങ്ങളും വിവിധതരം ലൈസൻസുകളും വളരെ വേഗത്തിൽ നേടിയെടുക്കുവാൻ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരടങ്ങുന്ന ഏകജാലസംവിധാനം ആവശ്യമാണെന്ന് ഫോമ സംസ്ഥാന സർക്കാരിനെ അറിയിക്കും. അടുത്ത ലോക കേരള സഭയിൽ ഫോമാ ഈ ആശയം അവതരിപ്പിക്കും. 

ചെറുതും വലുതുമായ  വിവിധതരം വ്യവസായങ്ങൾ  കേരളത്തിൽ വിജയകരമായി നടന്നുവരുന്നുണ്ട്. സമീപകാലത്ത് പ്രവാസി സംരംഭകർക്ക്‌ കേരളത്തിൽ ഉണ്ടായ സംഭവങ്ങൾ സർക്കാരിന്‍റെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ്. ഇത്തരം സംഭവങ്ങളെ ഫോമാ യോഗം അപലപിച്ചു.  

പ്രമുഖ അമെരിക്കൻ മലയാളി വ്യവസായ സംരംഭകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചശേഷം "നോർക്ക"യുമായി സഹകരിച്ച് ഇക്കാര്യത്തിൽ കൂടുതൽ നടപടികളുമായി ഫോമാ മുന്നോട്ടുപോകുമെന്നും ഫിലിപ്പ് ചാമത്തിൽ വ്യക്തമാക്കി. ഫോമാ വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും ആലോചന യോഗത്തിൽ പങ്കെടുത്തു.


വാർത്തകൾ

Sign up for Newsletter



top