24
August 2019 - 12:24 pm IST

Download Our Mobile App

Flash News
Archives

Others

conflict-and-fight-in-hong-kong-makes-problems-in-multinational-companies

‌ഹോ​ങ്കോ​ങ് അ​ശാ​ന്ത​മാ​കു​മ്പോ​ൾ

Published:03 July 2019

എ​ന്തി​നെ​യും അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ത​യാ​റാ​യെ​ന്ന പോ​ലെ ഇ​ര​ച്ചു ക​യ​റു​ന്ന പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ...​ക​ണ്ണീ​ർ​വാ​ത​ക​വും പെ​പ്പ​ർ​സ്പ്രേ​യും ഉ​പ​യോ​ഗി​ച്ച് പ്ര​ക്ഷോ​ഭ​ത്തെ  അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന പൊ​ലീ​സ്.

ബീ​ജി​ങ്:  എ​ന്തി​നെ​യും അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ത​യാ​റാ​യെ​ന്ന പോ​ലെ ഇ​ര​ച്ചു ക​യ​റു​ന്ന പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ...​ക​ണ്ണീ​ർ​വാ​ത​ക​വും പെ​പ്പ​ർ​സ്പ്രേ​യും ഉ​പ​യോ​ഗി​ച്ച് പ്ര​ക്ഷോ​ഭ​ത്തെ  അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന പൊ​ലീ​സ്.. ഹോ​ങ്കോ​ങ് അ​ശാ​ന്ത​മാ​ണ്.തി​ങ്ക​ളാ​ഴ്ച ഹോ​ങ്കോ​ങ്ങി​ന്‍റ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലേ​ക്ക് പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ ഇ​ടി​ച്ചു ക​യ​റി​യി​രു​ന്നു. പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​തോ​ടെ ഇ​ത്ര കാ​ല​മാ​യി ഹോ​ങ്കോ​ങ് സ്വ​ന്ത​മാ​ക്കി വ​ച്ചി​രു​ന്ന സു​ര​ക്ഷി​ത​മാ​യ വാ​ണി​ജ്യ​കേ​ന്ദ്രം എ​ന്ന ബ​ഹു​മ​തി പ​തി​യെ​പ്പ​തി​യെ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മു​ൻ​നി​ര​യി​ലു​ള്ള നി​ര​വ​ധി ക​മ്പ​നി​ക​ളു​ടെ ആ​സ്ഥാ​നം സ്ഥി​തി ചെ​യ്യു​ന്ന ന​ഗ​രം ഇ​പ്പോ​ൾ ക​ലു​ഷി​ത​മാ​ണ്. അ​നി​യ​ന്ത്രി​ത​മാ​യി ത​ടി​ച്ചു കൂ​ടി​യ ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നാ​യി പൊ​ലീ​സി​ന് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്നു. ഹോ​ങ്കോ​ങ്ങി​ന്‍റെ വി​ശേ​ഷ​പ​ദ​വി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നു ത​ന്നെ ക​രു​താം. പ​ല​ക​മ്പ​നി​ക​ളും ഹോ​ങ്കോ​ങ്ങി​ൽ നി​ന്ന് പോ​കാ​ൻ തു​ട​ങ്ങു​ന്നു

ഏ​താ​ണ്ട് 1500ൽ ​അ​ധി​കം മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​ക​ളാ​ണ് ഹോ​ങ്കോ​ങ്ങി​നെ ഏ​ഷ്യ​ൻ ആ​സ്ഥാ​ന​മാ​ക്കി മാ​റ്റി​യി​രു​ന്ന​ത്. അ​തി​നു കാ​ര​ണം അ​വി​ട​ത്തെ സ്ഥി​ര​ത​യും നി​യ​മ​ങ്ങ​ളും ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷേ ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​കു​ന്ന ഈ ​പ്ര​ക്ഷോ​ഭം ഈ  ​മു​ൻ​വി​ധി​യെ തി​രു​ത്താ​ൻ മാ​ത്രം പ്രാ​പ്യ​മാ​ണ്. 

ഒ​രു രാ​ജ്യം ര​ണ്ട് സം​വി​ധാ​നം എ​ന്ന സ​മ​വാ​ക്യ​ത്തി​ലൂ​ടെ ചൈ​ന ഹോ​ങ്കോ​ങ്ങി​ൽ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത് 1997ലാ​ണ്. അ​തു കൊ​ണ്ട് ത​ന്നെ ചൈ​ന​യി​ൽ ഇ​ല്ലാ​ത്ത പ​ല സ്വാ​ത​ന്ത്ര്യ​ങ്ങ​ളും ഹോ​ങ്കോ​ങ്ങി​ൽ നി​ല നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​ൽ പ്ര​ധാ​ന​മാ​ണ് പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം. ഭ​ര​ണ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് ബീ​ജി​ങ്  ഉ​റ​പ്പു​ന​ൽ​കി​യി​രി​ക്കു​ന്നു.

1842 മു​ത​ൽ ബ്രി​ട്ടീ​ഷ്  കോ​ള​നി​യാ​യി​രു​ന്ന ഹോ​ങ്‌​കോ​ങ്ങി​നെ 1997-ൽ ​ബ്രി​ട്ട​ൻ ചൈ​ന​യ്ക്ക് കൈ​മാ​റി​യ​തി​ന്റെ 22-ാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ വീ​ണ്ടും തെ​രു​വു​ക​ൾ കീ​ഴ​ട​ക്കി. കു​റ്റ​വാ​ളി​ക​ളെ വി​ചാ​ര​ണ​യ്ക്ക് ചൈ​ന​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക്‌ കൈ​മാ​റാ​നു​ള്ള ബി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു.കാ​രി ലാം ​രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.  പ​ക്ഷേ  ഈ ​ബി​ൽ ചൈ​ന അ​ധി​കാ​രം ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് പ​ല​രും ക​രു​തു​ന്ന​ത്. 

മ​നു​ഷ്യാ​വ​കാ​ശ​വും നി​യ​മ​വും ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് പ​ല​രും ഭ​യ​ക്കു​ന്ന​ത്. പ​ക്ഷേ ഹോ​ങ്കോ​ങ്ങി​ന്‍റെ സ്വാ​ത​ന്ത്ര്യം ഇ​ഞ്ചി​ഞ്ചാ​യി ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് ത​ന്‍റെ ഭ​യ​മെ​ന്ന്  ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നാ​യ എ​ഡ്വാ​ർ​ഡ് പ​റ​യു​ന്നു. ബി​ൽ ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യും ത​ള്ളി​യി​ട്ടി​ല്ല. 2012-ൽ ​അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ പി​ങ് നേ​രി​ടു​ന്ന ഏ​റ്റ​വും​വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് പ്ര​ക്ഷോ​ഭം.


വാർത്തകൾ

Sign up for Newsletter



top