23
July 2019 - 11:44 pm IST

Download Our Mobile App

Flash News
Archives

Troll

ബോട്ടില്‍ ക്യാപ് ചലഞ്ചിനെ ട്രോളി ബർഖ സേത്തി-വീഡിയോ വൈറൽ

Published:04 July 2019

അത്തരത്തിൽ ബോട്ടില്‍ ക്യാപ് ചലഞ്ചിനെ ട്രോളുന്ന ബർഖ സേത്തിയുടെ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബോട്ടില്‍ ക്യാപ് ചലഞ്ചിന്‍റെ വീഡിയോകളേക്കാള്‍ വൈറലാണ് ചലഞ്ചിനെ ട്രോളിക്കൊണ്ടുള്ള ഈ വീഡിയോ ഇപ്പോൾ‌. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ ശ്രദ്ധേയയായ ബര്‍ഖ സേത്തിയുടെ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏവരെയും പൊട്ടിച്ചിരിപ്പിക്കും. 

സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്. നിരവധി പ്രമുഖരുടെ ക്യാപ് ചാലഞ്ച് വീഡിയോ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ചെറിയ രീതിയിൽ മുറുക്കിയ കുപ്പിയുടെ അടപ്പ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുന്നതാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്.

കുപ്പിയില്‍ തൊടുക പോലെ ചെയ്യാതെ അതിന്‍റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം എന്നതാണ് ചലഞ്ചിന്‍റെ നിബന്ധന. മുൻപ്  വൈറലായ കികി ചലഞ്ച് പോലെ അത്ര എളുപ്പമല്ലെന്നതാണ് ബോട്ടില്‍ ചലഞ്ച്. തയ്ക്വൻഡോ ചാംപ്യനായ ഫറാബി ഡാവിലേച്ചിന്‍ കഴിഞ്ഞ ആഴ്ചയാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യുന്നത്.
 
ചലഞ്ചുകളില്‍ മിക്കതും അപകടകരമാണെന്ന് വിമര്‍ശനം ഉയരുമ്പോഴാണ് മാര്‍ഷ്യല്‍ ആര്‍ട്സും ആരോഗ്യ സംരക്ഷണവുമൊക്കെ ഉള്‍പ്പെട്ട ബോട്ടില്‍ ക്യാപ് ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാൽ ബോട്ടിൽ ക്യാപ് ചലഞ്ചിൽ പങ്കെടുത്ത് പരാജയപ്പെട്ടവരും നിരവധിയുണ്ടാകും. അങ്ങനെ വീണ് പരുക്കേറ്റവരും ഒക്കെയുണ്ടാകും.

അത്തരത്തിൽ ബോട്ടില്‍ ക്യാപ് ചലഞ്ചിനെ ട്രോളുന്ന ബർഖ സേത്തിയുടെ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബോട്ടില്‍ ക്യാപ് ചലഞ്ചിന്‍റെ വീഡിയോകളേക്കാള്‍ വൈറലാണ് ചലഞ്ചിനെ ട്രോളിക്കൊണ്ടുള്ള ഈ വീഡിയോ ഇപ്പോൾ‌. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ ശ്രദ്ധേയയായ ബര്‍ഖ സേത്തിയുടെ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏവരെയും പൊട്ടിച്ചിരിപ്പിക്കും. 

 


വാർത്തകൾ

Sign up for Newsletter



top