14
November 2019 - 12:16 pm IST

Download Our Mobile App

Flash News
Archives

National

budget

പതിവുകൾ തെറ്റിച്ച് നിർമല സീതാരാമൻ; ബജറ്റ് രേഖയെത്തിയത് 'ബഹി ഖാത'യിൽ

Published:05 July 2019

ഈ ചുവപ്പ് തുണിയിൽ പൊതിഞ്ഞ് കാണുന്നത്, രാജ്യത്തെ വ്യാപാരികൾ പണ്ട് കാലം മുതൽ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്തകമാണ്. ഇതിന് ഹിന്ദിയിൽ 'ബഹി ഖാത' എന്നാണ് പറയുക.

ന്യൂഡൽഹി: ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രിമാർ രേഖകൾ ധനമന്ത്രാലയത്തിലേക്കും പാർലമെന്‍റിലേക്കും കൊണ്ടുവരുന്നത് രാജ്യം ഉറ്റു നോക്കാറുണ്ട്. പെട്ടി ഉയർത്തി ബജറ്റിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും സഹമന്ത്രിമാർക്കുമൊപ്പം ധനമന്ത്രാലയത്തിന് മുന്നിൽ വച്ച് ഫോട്ടെസെഷനും മന്ത്രിമാർ നടത്താറുണ്ട്. എന്നാൽ പൊതുവേ ബജറ്റ് കൊണ്ടുവരുന്നത് ഒരു തുകൽ പെട്ടിയിലാണ്. ബജറ്റ് എന്ന വാക്കു തന്നെ ബൂജറ്റ് (ചെറിയ തുകൽ പെട്ടി) എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് വന്നത്.

ടി.ടി കൃഷ്ണമാചാരി ഫയൽ ബാഗുമായി വന്നതൊഴിച്ചാൽ ബ്രിട്ടീഷ് പാരമ്പര്യത്തിന്‍റെ സൂചകമായി സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാർ പാർലമെന്‍റിൽ എത്തിച്ചിരുന്നത്. എന്നാൽ ഇത്തവണ ഈ പാരമ്പര്യ രീതി തെറ്റിച്ചിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ.

ധനമന്ത്രാലയത്തിന് മുന്നിലുള്ള പതിവ് ഫോട്ടോ സെഷനെത്തിയപ്പോൾ, കൈയിലുണ്ടായിരുന്നത് ഒരു ചുവന്ന തുണിപ്പൊതി. ആ പൊതിയിലാകട്ടെ, അശോക ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. ഇതാണ് ഇന്ത്യൻ പാരമ്പര്യം. വെറുമൊരു ചുവന്ന തുണിയല്ല ഇത്.

ഈ ചുവപ്പ് തുണിയിൽ പൊതിഞ്ഞ് കാണുന്നത്, രാജ്യത്തെ വ്യാപാരികൾ പണ്ട് കാലം മുതൽ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്തകമാണ്. ഇതിന് ഹിന്ദിയിൽ 'ബഹി ഖാത' എന്നാണ് പറയുക. പാശ്ചാത്യ ചിന്തയുടെ അടിമത്തത്തിൽ നിന്ന് നമ്മൾ വേർപ്പെടുന്നതിന്‍റെ പ്രതീകമായിട്ടാണ് ഇതിനെ കാണുന്നത്. ഇതൊരു ബജറ്റല്ല മറിച്ചൊരു ലഡ്ജർ (കണക്കു പുസ്തകം) ആണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top