23
July 2019 - 11:06 pm IST

Download Our Mobile App

Flash News
Archives

Analysis

icc-world-cup-cricket-all-match-analysis

മ​ഴ പെ​യ്തു മാ​നം തെ​ളി​ഞ്ഞ നേ​രം

Published:06 July 2019

# പീ​​റ്റ​​ർ ജെ​​യിം​​സ്

ബൗ​ള​ർ​മാ​രു​ടെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത വ​മ്പ​​ൻ സ്കോ​​റു​​ക​ളു​മാ​യി ബാ​റ്റ്സ്മാ​ൻ​മാ​ർ വി​ള​യാ​ടി​യ ആ​ദ്യ പ​കു​തി. ഒ​​പ്പം ര​​സം​​കൊ​​ല്ലി​​യാ​​യി എ​​ത്തി​​യ മ​​ഴ​​യും. ആ​​കെ ഡാ​ർ​ക്ക് സീ​ൻ. ഗ്രൂ​​പ്പു​​ക​​ൾ ഒ​​ഴി​​വാ​​ക്കി​​യെ​​ത്തി​​യ ഫോ​ർ​മാ​റ്റി​ൽ തു​​ട​​ർ തോ​​ൽ​​വി​​ക​​ളു​​മാ​​യി ടീ​​മു​​ക​​ൾ പു​​റ​​ത്താ​​യ​​തോ​​ടെ വീ​​ണ്ടും നി​​രാ​​ശ

ബൗ​ള​ർ​മാ​രു​ടെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത വ​മ്പ​​ൻ സ്കോ​​റു​​ക​ളു​മാ​യി ബാ​റ്റ്സ്മാ​ൻ​മാ​ർ വി​ള​യാ​ടി​യ ആ​ദ്യ പ​കു​തി. ഒ​​പ്പം ര​​സം​​കൊ​​ല്ലി​​യാ​​യി എ​​ത്തി​​യ മ​​ഴ​​യും. ആ​​കെ ഡാ​ർ​ക്ക് സീ​ൻ. ഗ്രൂ​​പ്പു​​ക​​ൾ ഒ​​ഴി​​വാ​​ക്കി​​യെ​​ത്തി​​യ ഫോ​ർ​മാ​റ്റി​ൽ തു​​ട​​ർ തോ​​ൽ​​വി​​ക​​ളു​​മാ​​യി ടീ​​മു​​ക​​ൾ പു​​റ​​ത്താ​​യ​​തോ​​ടെ വീ​​ണ്ടും നി​​രാ​​ശ. ഏ​​റെ പ്ര​​തീ​​ക്ഷ​​യോ​​ടെ എ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ആ​​ദ്യ പ​​കു​​തി​​യി​​ൽ ത​​ന്നെ പു​​റ​​ത്താ​​ക​​ലി​​ന്‍റെ വ​​ക്കി​​ലെ​​ത്തി​​യ​​താ​​ണ് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ ഏ​​ക ട്വി​​സ്റ്റ്.

എ​​ന്നാ​​ൽ, ര​ണ്ടാം പ​കു​തി​യി​ൽ ക​ളി മാ​റി. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ല​​സി​​ത് മ​​ലിം​​ഗ നി​​റ​​ഞ്ഞാ​​ടി​​യ​​തും വി​​ൻ​​ഡീ​​സി​ന്‍റെ താ​​രം കാ​​ർ​​ലോ​​സ് ബ്രാ​​ത്ത്‌​​വെ​യ്​​റ്റി​​ന്‍റെ സെ​​ഞ്ചു​​റി​​യും പു​​ക​​ഴ്പെ​​റ്റ ഇ​​ന്ത്യ​​ൻ ബാ​​റ്റി​​ങ് നി​​ര​​യെ അ​​ഫ്ഗാ​​ൻ എ​​റി​​ഞ്ഞൊ​​തു​​ക്കി​​യ​​തും ഏ​​റെ ത്ര​​സി​​പ്പി​​ച്ച അ​​ഫ്ഗാ​​ൻ പാ​​ക്കി​​സ്ഥാ​​ൻ പോ​​രാ​​ട്ട​​വു​​മെ​​ല്ലാം കാ​​ണി​​ക​​ൾ​​ക്ക് ഹ​​ര​​വും ലോ​​ക​​ക​​പ്പി​​ന് പു​​തി​യ ഊ​​ർ​​ജ​​വും പ​​ക​​ർ​​ന്നു. ഒ​​ടു​​വി​​ൽ അ​​വ​​സാ​​ന മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​റ്റെ​​ങ്കി​​ലും മ​​റ്റു ടീ​​മു​​ക​​ളു​​ടെ കാ​​രു​​ണ്യ​​ത്തി​​ൽ സെ​​മി​​യി​​ലേ​​ക്ക് ടി​​ക്ക​​റ്റെ​​ടു​​ത്ത കി​​വീ​​സും ര​​ണ്ടാം പ​​കു​​തി​​യി​​ലെ ആ​​വേ​​ശ​​ക്കാ​​ഴ്ച​​ക​​ളി​​ൽ​​പ്പെ​​ട്ടു. 

പ​​വ​​ർ​​ഫു​​ൾ മ​​ലിം​​ഗ

മ​​ഴ​​മാ​​റി മാ​​നം തെ​​ളി​​ഞ്ഞു നി​​ന്നു. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ഇം​​ഗ്ലി​ഷ് നാ​​യ​​ക​​ൻ മോ​​ർ​​ഗ​​ൻ സി​​ക്സ​ർ മ​​ഴ പെ​​യ്യി​​ച്ച​തു മ​റ​ക്കാ​ൻ സ​മ​യ​മാ​യി​രു​ന്നി​ല്ല. ഇം​​ഗ്ലി​​ഷ് ബാ​​റ്റ്സ്മാ​​ന്മാ​​രെ​​ല്ലാം മി​​ക​​ച്ച ഫോ​​മി​​ലും. ടോ​​സ് നേ​​ടി​​യ ശ്രീ​​ല​​ങ്ക ബാ​​റ്റി​​ങ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. ജോ​​ഫ്ര ആ​​ർ​​ച്ച​​റും മാ​​ർ​​ക്ക് വു​​ഡ്ഡും നി​​റ​​ഞ്ഞാ​​ടി​​യ​​പ്പോ​​ൾ ല​​ങ്ക 232 റ​​ൺ​​സി​​ന് ഇ​​ന്നി​​ങ്സ് അ​​വ​​സാ​​നി​​പ്പി​​ച്ചു. ഇം​​ഗ്ല​​ണ്ട് അ​​നാ​​യാ​​സ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്ന് ക​​രു​​തി​​യി​​ട​​ത്ത് ല​​സി​​ത് മ​​ലിം​​ഗ വി​​ശ്വ​​രൂ​​പം വീ​​ണ്ടെ​​ടു​​ത്തു. നാ​​ല് വി​​ക്ക​​റ്റു​​മാ​​യി ക​​ത്തി​​ക്ക​​യ​​റി​​യ മ​​ലിം​​ഗ ഇം​​ഗ്ലീ​​ഷ് മു​​ൻ​​നി​​ര​​യെ ത​​ക​​ർ​​ത്തെ​​റി​​ഞ്ഞു. ധ​​ന​​ഞ്ജ​​യ ഡി ​​സി​​ൽ​​വ മ​​ധ്യ​​നി​​ര​​യെ ക​​റ​​ക്കി​​യെ​​റി​​ഞ്ഞ​​തോ​​ടെ ഇം​​ഗ്ലീ​​ഷ് സ്കോ​​ർ 212 റ​​ൺ​​സി​​നൊ​​തു​​ങ്ങി. ല​​ങ്ക​​യ്ക്ക് വി​​ജ​​യം 20 റ​​ൺ​​സ് വി​​ജ​​യം. ല​​ങ്ക​​യ്ക്ക് വീ​​ണ്ടും സെ​​മി പ്ര​​തീ​​ക്ഷ​​ക​​ൾ മു​​ള​​യി​​ട്ടു. 

അ​ദ്ഭു​​ത​​ത്തി​​ന​​രു​​കി​​ൽ വീ​​ണ അ​​ഫ്ഗാ​​ൻ

ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ തോ​​ൽ​​പ്പി​​ച്ച് ഇ​​ന്ത്യ അ​​യ​​ൽ​​ക്കാ​​രാ​​യ അ​​ഫ്ഗാ​​നി​​സ്ഥാ​​നു മു​​ന്നി​​ലേ​​ക്ക്. ക​​ളി​​മി​​ക​​വി​​ലും ക​​ട​​ലാ​​സി​​ലും കു​​ഞ്ഞ​​ന്മാ​​രെ​​ന്ന് വി​​ധി​​യെ​​ഴു​​തി​​യ അ​​ഫ്ഗാ​​നെ ത​​ക​​ർ​​ത്തെ​​റി​​യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബാ​​റ്റി​​ങ്ങി​​ന്. അ​​ഫ്ഗാ​​ൻ സ്പി​​ന്ന​​ർ​​മാ​​ർ​​ക്ക് മു​​ന്നി​​ൽ ഇ​​ന്ത്യ ക​​ളി​​മ​​റ​​ന്നു. മു​​ജീ​​ബി​​ന്‍റെ മൂ​​ന്നാം ഓ​​വ​​റി​​ൽ ത​​ന്നെ ഹി​​റ്റ്മാ​​ൻ പു​​റ​​ത്തേ​​ക്ക്. പി​​ന്നീ​​ട് വി​​രാ​​ട് കോ​​ഹ്‌​​ലി​​യു​​ടേ​​യും കേ​​ദാ​​ർ ജാ​​ദ​​വി​​ന്‍റേ​​യും അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​ടെ മി​​ക​​വി​​ൽ ഇ​​ന്ത്യ 224 റ​​ൺ​​സ് സ്കോ​​ർ ബോ​​ർ​​ഡി​​ൽ ചേ​​ർ​​ത്തു. പി​​ന്നാ​​ലെ അ​​നാ​​യാ​​സം ബാ​​റ്റു​​വീ​​ശി​​യ അ​​ഫ്ഗാ​​ൻ ഒ​​രു വേ​​ള വി​​ജ​​യം പി​​ടി​​ച്ച​​ട​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന​​പ്പോ​​ൾ ര​​ക്ഷ​​ക​​നാ​​യി ജ​​സ്പ്രീ​​ത് ബും​​മ്ര​​യെ​​ത്തി. ഒ​​ടു​​വി​​ൽ ഓ​​വ​​റു​​ക​​ളി​​ൽ മു​​ഹ​​മ്മ​​ദ് ന​​ബി​​യും വെ​​ട്ടി​​ക്കെ​​ട്ട് ബാ​​റ്റി​​ങ്ങ് പു​​റ​​ത്തെ​​ടു​​ത്ത​​പ്പോ​​ൾ വി​​ജ​​യം അ​​ന്യ​​മാ​​കു​​മെ​​ന്ന് ക​​രു​​തി​​യി​​ട​​ത്ത് ഹാ​​ട്രി​​ക്കു​​മാ​​യി ക​​ളം​​നി​​റ​​ഞ്ഞ മു​​ഹ​​മ്മ​​ദ് ഷ​​മി​​യു​​ടെ ചി​​റ​​കി​​ൽ ഇ​​ന്ത്യ വി​​ജ​​യം പി​​ടി​​ച്ചെ​​ടു​​ത്തു. 

ബ്രാ​​ത്ത്‌​​വെ​യ്​​റ്റ്, റി​​യ​​ൽ ഫൈ​​റ്റ​​ർ

2016ലെ ​​ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ചു​​ണ്ടി​​ൽ നി​​ന്ന് കി​​രീ​​ടം ത​​ട്ടി​​യെ​​ടു​​ത്ത നാ​​ല് സി​​ക്സ​​റു​​ക​​ൾ മാ​​ത്രം മ​​തി കാ​​ർ​​ലോ​​സ് ബ്രാ​​ത്ത്‌​​വൈ​​റ്റ് എ​​ന്ന താ​​ര​​ത്തെ ഓ​​ർ​​ത്തി​​രി​​ക്കാ​​ൻ. എ​​ന്നാ​​ൽ ഇം​​ഗ്ലീ​​ഷ് മ​​ണ്ണി​​ൽ ആ​​രാ​​ധ​​ക​​രെ ഹൃ​​ദ​​യ​​മി​​ടി​​പ്പ് കൂ​​ട്ടി കി​​വീ​​സി​​നെ​​തി​​രേ ബ്രാ​​ത്ത്‌‌​​വൈ​​റ്റ് ന​​ട​​ത്തി​​യ ഇ​​ന്നി​​ങ്സ് ക്രി​​ക്ക​​റ്റ് ഉ​​ള്ളി​​ട​​ത്തോ​​ളം കാ​​ലം ഓ​​ർ​​ത്തു​​വ​​യ്ക്കാ​​വു​​ന്ന​​താ​​ണ്. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റി​​ങ്ങി​​നി​​റ​​ങ്ങി​​യ കി​​വീ​​സി​​സ് ആ​​ദ്യ ഓ​​വ​​റി​​ൽ ത​​ന്നെ ഓ​​പ്പ​​ണ​​ർ​​മാ​​രെ ന​​ഷ്ട​​മാ​​യി. പി​​ന്നീ​​ട് നാ​​യ​​ക​​ൻ കെ​​യി​​ൻ വി​​ല്ല്യം​​സ​​ൺ സെ​​ഞ്ചു​​റി​​യു​​മാ​​യി മു​​ന്നി​​ൽ നി​​ന്ന് ന​​യി​​ച്ച​​പ്പോ​​ൾ കി​​വീ​​സ് 291 റ​​ൺ​​സി​​ന് ഇ​​ന്നി​​ങ്സ് അ​​വ​​സാ​​നി​​പ്പി​​ച്ചു. ക്രി​​സ് ഗെ​​യി​​ൽ ത​​ക​​ർ​​ത്ത​​ടി​​ച്ച് ത​​ന്നെ മ​​റു​​പ​​ടി ബാ​​റ്റി​​ങ് തു​​ട​​ങ്ങി. എ​​ന്നാ​​ൽ ഇ​​ന്നി​​ങ്സി​​ന്‍റെ മ​​ധ്യ​​ഓ​​വ​​റു​​ക​​ളി​​ൽ കി​​വീ​​സ് വീ​​ണ്ടും പി​​ടി​​മു​​റു​​ക്കി. ഒ​​ടു​​വി​​ൽ ആ​​റാ​​മ​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ബ്രാ​​ത്ത്‌​​വൈ​​റ്റ് വാ​​ല​​റ്റ​​ത്തെ കൂ​​ട്ടു​​പി​​ടി​​ച്ച് വി​​ൻ​​ഡീ​​സി​​ന് വീ​​ണ്ടും ജീ​​വ​​ശ്വാ​​സം ന​​ൽ​​കി. 49 ാം ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ൽ വി​​ൻ​​ഡീ​​സി​​ന് ജ​​യി​​ക്കാ​​ൻ അ​​ഞ്ച് റ​​ൺ​​സ് മാ​​ത്രം വേ​​ണ്ട​​പ്പോ​​ൾ ന​​ഷീ​​മി​​നെ മി​​ഡ്‌​​വി​​ക്ക​​റ്റി​​ന് മു​​ക​​ളി​​ലൂ​​ടെ ഉ​​യ​​ർ​​ത്തി​​യ​​ടി​​ച്ച ബ്രാ​​ത്ത്‌​​വൈ​​റ്റ് ബൗ​​ണ്ട​​റി​​യി​​ൽ ബൗ​​ൾ​​ട്ടി​​ന്‍റെ കൈ​​ക​​ളി​​ൽ വി​​ശ്ര​​മി​​ച്ചു. കി​​വീ​​സി​​ന് അ​​ഞ്ച് റ​​ൺ​​സ് ജ​​യം. ഈ ​​ക്യാ​​ച്ചാ​​ണ് കി​​വീ​​സി​​നെ ഇ​​പ്പോ​​ൾ അ​​വ​​സാ​​ന നാ​​ലി​​ൽ എ​​ത്തി​​ച്ച​​ത്. 

നൈ​​ബി​​ന്‍റെ പി​​ഴ

ലോ​​ക​​ക​​പ്പി​​ൽ ജ​​യ​​മൊ​​ന്നു​​മി​​ല്ലാ​​തെ​​യാ​​ണ് അ​​ഫ്ഗാ​​ൻ തി​​രി​​കെ പ​​റ​​ക്കു​​ന്ന​​ത്. വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്മാ​​ൻ അ​​ഹ​​മ്മ​​ദ് ഷെ​​ഹ്സാ​​ദി​​നെ വീ​​ട്ടി​​ലേ​​ക്ക് പ​​റ​​ഞ്ഞു​​വി​​ട്ട പ​​ഴി​​ക​​ളു​​ണ്ടാ​​ക്കി​​യ വി​​വാ​​ദം ഇ​​നി​​യും തീ​​ർ​​ന്നി​​ട്ടി​​ല്ല. എ​​ന്നാ​​ൽ ഇ​​ന്ത്യ​​യോ​​ട് മു​​ട്ടി​​നി​​ന്ന അ​​ഫ്ഗാ​​ന് പി​​ന്നാ​​ലെ ഇ​​റ​​ങ്ങി​​യ​​ത് പാ​​ക്കി​​സ്ഥാ​​നോ​​ട്. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത അ​​ഫ്ഗാ​​ൻ 227 റ​​ൺ​​സാ​​ണ് നേ​​ടി​​യ​​ത്. ഇ​​ന്ത്യ​​യ്ക്കെ​​തി​​രേ നി​​ർ​​ത്തി​​യി​​ട​​ത്തു നി​​ന്ന് തു​​ട​​ങ്ങി​​യ അ​​ഫ്ഗാ​​ൻ‌ ബൗ​​ള​​ർ​​മാ​​ർ പാ​​ക്കി​​സ്ഥാ​​നെ ഒ​​രു​​വേ​​ള വ​​രി​​ഞ്ഞു മു​​റു​​ക്കി. 45 ാം ഓ​​വ​​ർ വ​​രെ പാ​​ക്കി​​സ്ഥാ​​ന് നി​​രാ​​ശ​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ 46 ാം ഓ​​വ​​ർ എ​​റി​​യാ​​ൻ അ​​ഫ്ഗാ​​ൻ നാ​​യ​​ക​​ൻ ഗു​​ൽ​​ബ​​ദീ​​ൻ നെ​​യ്ബ് എ​​ത്തി​​യ​​തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ ത​​കി​​ടം മ​​റി​​ഞ്ഞു. മൂ​​ന്ന് ബൗ​​ണ്ട​​റി ഉ​​ൾ​​പ്പെ​​ടെ 18 റ​​ൺ​​സാ​​ണ് നെ​​യ്ബ് ആ ​​ഓ​​വ​​റി​​ൽ വ​​ഴ​​ങ്ങി​​യ​​ത്. ഒ​​ടു​​വി​​ൽ ര​​ണ്ട് പ​​ന്ത് ബാ​​ക്കി നി​​ൽ​​ക്കേ പാ​​ക്കി​​സ്ഥാ​​ന് മൂ​​ന്ന് വി​​ക്ക​​റ്റി​​ന്‍റെ ജ​​യം ആ​​ഘോ​​ഷി​​ച്ചു. 

അ​​യ​​ൽ​​ക്കാ​​രാ​​യ പാ​​ക്കി​​സ്ഥാ​​നും ശ്രീ​​ല​​ങ്ക​​യും ബം​​ഗ്ലാ​​ദേ​​ശും ഒ​​രു​​മി​​ച്ച്  ഇ​​ന്ത്യ​​ൻ വി​​ജ​​യ​​ത്തി​​നാ​​യി പ്രാ​​ർ​​ത്ഥി​​ച്ച ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ സീ​​മ​​ർ​​മാ​​രു​​ടെ ക​​രു​​ത്തി​​ൽ ഇം​​ഗ്ല​​ണ്ട് ജ​​യം പി​​ടി​​ച്ചെ​​ടു​​ത്ത​​തും ത്രി​​ല്ല​​റി​​ന്‍റെ ഗ​​ണ​​ത്തി​​ൽ പെ​​ടു​​ത്താ​​വു​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്.


വാർത്തകൾ

Sign up for Newsletter



top