24
August 2019 - 12:46 pm IST

Download Our Mobile App

Flash News
Archives

Others

tunisia-bans-niqab-in-government-offices

ടുണീഷ്യയിൽ സർക്കാർ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിച്ചു

Published:06 July 2019

ടുണീഷ്യൻ പ്രധാനമന്ത്രി യൂസഫ് ചാഹേദ് ആണ് മുഖം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. കഴിഞ്ഞയാഴ്ച ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസിലു‌ണ്ടായ രണ്ട് ചാവേർ ആക്രമണത്തെ തുടർന്നാണ് നടപടി. 

ടൂണിസ്: മുസ്‌ലിം രാജ്യമായ ടുണീഷ്യയിൽ പൊതുസ്ഥാപനങ്ങളിൽ മുഖാവരണം നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. ടുണീഷ്യൻ പ്രധാനമന്ത്രി യൂസഫ് ചാഹേദ് ആണ് മുഖം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. കഴിഞ്ഞയാഴ്ച ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസിലു‌ണ്ടായ രണ്ട് ചാവേർ ആക്രമണത്തെ തുടർന്നാണ് നടപടി. 

ജൂൺ 27ന് ടൂണിസിലുണ്ടായ ചാവേറാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ചാവേറുകളിൽ ഒരാൾ നിഖാബ് ധരിച്ചായിരുന്നു എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന് ആക്രമണമാണ് ഇവിടെയുണ്ടായത്. ഐഎസ്ഐഎസ് മൂന്നു ആക്രമണത്തിന്റേയും ഉത്തരവാദിത്തം ഏറ്റെടുത്തു.


വാർത്തകൾ

Sign up for Newsletter



top