12
November 2019 - 11:43 am IST

Download Our Mobile App

Flash News
Archives

Crime

sbi-cashier-who-swindled-customers-money-gold-worth-80-lakhs-held-in-andhra

20 ലക്ഷം രൂപയും 2 കിലോ സ്വര്‍ണവും കവര്‍ന്ന ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

Published:07 July 2019

ബാങ്ക് ലോക്കറിലെ സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ വ്യാജപേരില്‍ സ്വര്‍ണം പണയം വച്ചിരുന്നു. കൂടാതെ, ബാങ്ക് ഉപഭോക്താക്കള്‍ നിക്ഷേപിക്കാന്‍ നല്‍കുന്ന പണം മോഷ്ടിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

വിജയവാഡ: ബാങ്ക് മാനേജറുടെ താക്കോല്‍ കൈക്കലാക്കി ലോക്കറിൽ നിന്നും 20.72 ലക്ഷം രൂപയും 61 ലക്ഷം രൂപ മൂല്യം വരുന്ന 2.2 കിലോ സ്വര്‍ണവും കവര്‍ന്ന എസ്ബിഐ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ പരിടല ബ്രാഞ്ചിലെ കാഷ്യറായ ശ്രീനിവാസ റാവുവിനെയാണ് വിജയവാഡയിൽ നിന്നും പിടികൂടിയത്. പണവും സ്വര്‍ണവും ഇയാളിൽ നിന്നും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. 

ബാങ്ക് മാനേജറുടെ വിശ്വസ്തനായിരുന്നു ശ്രീനിവാസ്. ബാങ്ക് ലോക്കറില്‍ ചട്ടവിരുദ്ധമായി താക്കോല്‍ സൂക്ഷിക്കാന്‍ മാനേജര്‍ ഇയാള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. ബാങ്ക് ലോക്കറിലെ സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ വ്യാജപേരില്‍ സ്വര്‍ണം പണയം വച്ചിരുന്നു. കൂടാതെ, ബാങ്ക് ഉപഭോക്താക്കള്‍ നിക്ഷേപിക്കാന്‍ നല്‍കുന്ന പണം മോഷ്ടിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top