12
November 2019 - 12:23 pm IST

Download Our Mobile App

Flash News
Archives

Football

fifa-2019-womens-world-cup-football-america-beats-netherlands-in-final
ഗോള്‍ഡന്‍ ബൂട്ടും ഗോൾഡൻ ബോളും കരസ്ഥമാക്കിയ മേഗൻ റാപിനോ

വനിത ഫുട്ബോള്‍: ആവേശപ്പോരിൽ ലോകകിരീടം അമെരിക്കയ്ക്ക്

Published:07 July 2019

കലാശപ്പോരാട്ടത്തില്‍ നെതര്‍ലൻഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം വട്ടവും അമെരിക്കൻ വനിതകൾ വിശ്വകിരീടത്തിൽ മുത്തമിട്ടത്. ലോകകിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമാണ് അമെരിക്ക.

ലിയോൺ (ഫ്രാൻസ്): വനിത ഫുട്ബോള്‍ ലോകകിരീടം നിലനിർത്തി അമെരിക്കയുടെ വിജയതേരോട്ടം. കലാശപ്പോരാട്ടത്തില്‍ നെതര്‍ലൻഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം വട്ടവും അമെരിക്കൻ വനിതകൾ വിശ്വകിരീടത്തിൽ മുത്തമിട്ടത്. ലോകകിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമാണ് അമെരിക്ക. 61ാം  മിനിറ്റില്‍ മേഗന്‍ റാപിനോയും 69ാം മിനിറ്റില്‍ റോസ് ലെവെല്ലുമാണ് അമെരിക്കയുടെ വിജയ ഗോളുകള്‍ നേടിയത്. 

മത്സരത്തിലുടനീളം അമെരിക്കയ്ക്ക് തന്നെയായിരുന്നു മേൽക്കൈ. 61ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മേഗൻ റാപിനോയാണ് അമെരിക്കയെ ആദ്യം മുന്നിലെത്തിച്ചത്. വാറിന്‍റെ (വി.എ.ആർ) തുണയോടെയാണ് റഫറി പെനൽറ്റി സമ്മാനിച്ചത്. വനിതാ ലോകകപ്പ് ഫൈനലിന്‍റെ ചരിത്രത്തിൽ ലക്ഷ്യത്തിലെത്തുന്ന ആദ്യ പെനൽറ്റി കിക്കായിരുന്നു മേഗൻ തൊടുത്തത്. പിന്നാലെ എട്ട് മിനിറ്റിനുള്ളിൽ അമെരിക്ക ലീഡ് ഉയർത്തി. റോസ് ലവെല്ലയായിരുന്നു ടീമിന്‍റെ രണ്ടാം ഗോൾ നേടിയത്. അതേസമയം ഗോളിലേയ്ക്ക് ആറ് നല്ല മുന്നേറ്റങ്ങൾ മാത്രം നടത്തിയ ഓറഞ്ച് പടയ്ക്ക് ഒരൊറ്റ തവണ മാത്രമാണ് ലക്ഷ്യത്തിലേയ്ക്ക് നിറയൊഴിക്കാൻ സാധിച്ചതുതന്നെ. 

അമെരിക്കയുടെ നാലാം ലോകകിരീടമാണിത്. ലോകകപ്പ് ഫൈനലില്‍ ഗോള്‍നേടുന്ന പ്രായമേറിയ താരമെന്ന റെക്കോഡ് അമെരിക്കയുടെ 34കാരിയായ മേഗന്‍ റാപ്പിനോ സ്വന്തമാക്കി. ടൂർണമെന്‍റിൽ ആകെ ആറു ഗോളുകള്‍ നേടിയ മോര്‍ഗൻ റാപിനോ തന്നെയാണ് ഗോള്‍ഡന്‍ ബൂട്ടും ഗോൾഡൻ ബോളും കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ കാനഡയിൽ നടന്ന ലോകകപ്പിൽ ജപ്പാനെ മറികടന്നാണ് അമെരിക്ക കിരീടം സ്വന്തമാക്കിയത്. 1991, 1999 വർഷങ്ങളിലായിരുന്നു ഇതിന് മുൻപ് അമെരിക്കയുടെ വിശ്വകിരീടനേട്ടം.


വാർത്തകൾ

Sign up for Newsletter



top