23
July 2019 - 11:14 pm IST

Download Our Mobile App

Flash News
Archives

Football

copa-america

ഒൻപതാം തവണയും കോപ്പ അമെരിക്ക കിരീടം സ്വന്തമാക്കി ബ്രസീൽ

Published:08 July 2019

ക്യാപ്റ്റൻ പൗലോ ഗ്യുറെയ്‌റോയുടെ വകയായിരുന്നു 44 ാം  മിനിറ്റിൽ പെറുവിന്‍റെ ഗോൾ. ബ്രസീലിയൻ താരം എവർട്ടൻ മൂന്ന് ഗോളുമായി ടൂർണ്ണമെന്‍റിന്‍റെ ടോപ് സ്കോററായി. ഗോൾഡൻ ഗ്ലൗ ബ്രസീലിന്‍റെ തന്നെ അലിസനും ഫെയർ പ്ലേ പുരസ്കാരം ബ്രസീൽ നായകൻ ഡാനി ആൽവ്‌സും സ്വന്തമാക്കി.

റിയോ ഡി ഷാനെറോ: പന്ത്രണ്ട് വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബ്രസീലിന് വീണ്ടും കോപ്പ അമെരിക്ക കിരീടം. മുൻപ് രണ്ടു തവണ കിരീടം ചൂടിയിട്ടുള്ള പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ചാംപ്യൻമാരായത്. എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്.

ക്യാപ്റ്റൻ പൗലോ ഗ്യുറെയ്‌റോയുടെ വകയായിരുന്നു 44 ാം  മിനിറ്റിൽ പെറുവിന്‍റെ ഗോൾ. ബ്രസീലിയൻ താരം എവർട്ടൻ മൂന്ന് ഗോളുമായി ടൂർണ്ണമെന്‍റിന്‍റെ ടോപ് സ്കോററായി. ഗോൾഡൻ ഗ്ലൗ ബ്രസീലിന്‍റെ തന്നെ അലിസനും ഫെയർ പ്ലേ പുരസ്കാരം ബ്രസീൽ നായകൻ ഡാനി ആൽവ്‌സും സ്വന്തമാക്കി. മത്സരത്തിന്‍റെ 15 ാം മിനിറ്റിൽ തന്നെ ബ്രസീൽ മുന്നിലെത്തി.

ജീസസിലൂടെയും എവർട്ടനിലൂടെയും ബ്രസീൽ 1-0 ന് മുന്നിലെത്തി. ഒന്നാം പകുതി 2-1 ന് ബ്രസീൽ അവസാനിപ്പിച്ചു. 70 ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡും വാങ്ങി ജീസസ് പുറത്തായതോടെ ബ്രസീൽ കൂടുതൽ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു. ഒടുവിൽ കളിയുടെ അവസാന നിമിഷങ്ങളിലൊന്നിൽ കിട്ടിയ പെനാൽറ്റി ബ്രസീലിനെ രക്ഷിച്ചു.

രണ്ടാം പകുതിയിൽ ബ്രസീലിന് അനുകൂലമായി പെനൽറ്റി കിട്ടി. എവർട്ടനെ ബോക്സിനകത്ത് വീഴ്ത്തിയതിനായിരുന്നു പെറു പെനൽറ്റി വഴങ്ങിയത്. പകരക്കാരനായെത്തിയ റിച്ചാർലിസന്‍റെ കിക്ക് തടയാൻ പെറുവിന് സാധിച്ചില്ല.  


വാർത്തകൾ

Sign up for Newsletter



top