23
July 2019 - 11:08 pm IST

Download Our Mobile App

Flash News
Archives

Hollywood

lee-yeol-eum

വെള്ളത്തിനടിയിൽ ഷൂട്ട്; കൊറിയൻ നടിയ്ക്ക് അഞ്ച് വർഷം തടവ്

Published:08 July 2019

ദ് കിംഗ്, മോൺസ്റ്റർ സീരിസ് തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ ലീ ലീയോളിനാണ് ശിക്ഷ ലഭിച്ചത്. ലോ ഓഫ് ജംഗിൾ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി കടലിലിറങ്ങിയ നടി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്നാണ് കേസ്.

റിയാലിറ്റി ഷോയ്ക്കായി അണ്ടർവാട്ടർ ഷൂട്ട് നടത്തിയ സൗത്ത് കൊറിയൻ നടിയ്ക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ. ദ് കിംഗ്, മോൺസ്റ്റർ സീരിസ് തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ ലീ ലീയോളിനാണ് ശിക്ഷ ലഭിച്ചത്. ലോ ഓഫ് ജംഗിൾ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി കടലിലിറങ്ങിയ നടി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്നാണ് കേസ്.

തായ്‌ലന്‍റിൽ വച്ചായിരുന്നു ഷോ ചിത്രീകരിച്ചത്. തായ്‌ലന്‍റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജൂൺ 30 ന് ഈ എപ്പിസോഡ് തായ്‌ലന്‍റിലെ ഒരു സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്തതോടെയാണ് നടിയ്ക്കെതിരെ പ്രതിഷേധം ശക്തമായത്. തുടർന്ന് കേസെടുക്കുകയായിരുന്നു.

നടിയ്ക്ക് അവിടുത്തെ നിയമങ്ങൾ അറിയാത്തതു കൊണ്ട് സംഭവിച്ച അബദ്ധമാണെന്ന് ചാനൽ അധികൃതർ വാദിച്ചെങ്കിലും പൊലീസ് വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. തുടർന്ന് 50000 രൂപ പിഴയും അഞ്ച് വർഷം തടവും വിധിക്കുകയായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top